Kannur
പകുതിവിലയ്ക്ക് ഇരുചക്ര വാഹനം: ജില്ലയിൽ 2,052 പരാതികൾ
![](https://newshuntonline.com/wp-content/uploads/2025/02/pakuthi.jpg)
കണ്ണൂർ: പകുതിവിലയ്ക്ക് ഇരുചക്ര വാഹനം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ വ്യാഴാഴ്ചയും നിരവധി പേർ പരാതി നൽകി.കണ്ണൂർ ടൗൺ, വളപട്ടണം, മയ്യിൽ, ചക്കരക്കൽ, ഇരിക്കൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി 1,352 പരാതികൾ കൂടി ലഭിച്ചു. നേരത്തേ 700 പരാതി ലഭിച്ചിരുന്നു.ഇതോടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ലഭിച്ച പരാതികളുടെ എണ്ണം 2052 ആയി. മയ്യിൽ 612, ചക്കരക്കൽ 312, വളപട്ടണം 25, കണ്ണൂർ ടൗൺ 400, ഇരിക്കൂർ മൂന്ന് എന്നിങ്ങനെ പരാതികൾ വ്യാഴാഴ്ച ലഭിച്ചു.
15 കേസുകൾ രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിലായി 65 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.പണം നൽകിയതുമായി ബന്ധപ്പെട്ട് നിരവധി രേഖകളും പേലീസ് കണ്ടെടുത്തിട്ടുണ്ട്.കണ്ണൂർ അസി. പോലീസ് കമ്മിഷണർ ഇൻ ചാർജ് ജയൻ ഡൊമിനിക്കിന്റെ നേതൃത്വത്തിൽ കണ്ണൂർ ടൗൺ, ചക്കരക്കൽ, മയ്യിൽ, വളപട്ടണം പോലീസ് ഇൻസ്പെക്ടർമാരുടെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Kannur
എരിപുരത്ത് വഴിയാത്രക്കാരി കാറിടിച്ച് മരിച്ചു
![](https://newshuntonline.com/wp-content/uploads/2025/02/eripurath.jpg)
![](https://newshuntonline.com/wp-content/uploads/2025/02/eripurath.jpg)
പഴയങ്ങാടി: എരിപുരത്ത് വഴിയാത്രക്കാരി കാറിടിച്ച് മരിച്ചു. മാടായിക്കാവിന് സമീപത്തെ വി.വി ഭാനുമതി(58) ആണ് മരിച്ചത്. രാവിലെ സൊസൈറ്റിയിൽ പാൽ വിതരണം കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെ.എസി.ടി.പി റോഡിൽ പഴയങ്ങാടി എരിപുരം താലൂക്കാശുപത്രിക്ക് സമീപമായിരുന്നു അപകടം.
Kannur
പകുതി വിലക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും, മയ്യിലിൽ ഏഴ് പേർക്കെതിരെ കേസ്
![](https://newshuntonline.com/wp-content/uploads/2023/07/2015712-police-light-05022023_LOCFzE4N5d_HmFmPD0861.webp)
![](https://newshuntonline.com/wp-content/uploads/2023/07/2015712-police-light-05022023_LOCFzE4N5d_HmFmPD0861.webp)
മയ്യിൽ: പകുതി വിലക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നൽകാമെന്ന് വിശ്വസിപ്പിച്ച് മൂന്ന് സീഡ് സൊസൈറ്റിയിലെ അംഗങ്ങളിൽ നിന്നും കോടികൾ തട്ടിയെടുത്ത ഏഴ് പേർക്കെതിരെ കോ ഓർഡിനേറ്റർമാരുടെ പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു.കുറ്റ്യാട്ടൂർ സീഡ് സൊസൈറ്റി കോഓഡിനേറ്റർ വി. രമയുടെ പരാതിയിൽ 272 അംഗങ്ങളുള്ള സൊസൈറ്റിയിൽ നിന്നും 1,13, 17,040 രൂപയും കൊളച്ചേരി പഞ്ചായത്ത് സീഡ് സൊസൈറ്റി കോഓർഡിനേറ്റർ പി. പ്രീതയുടെ പരാതിയിൽ 150 അംഗങ്ങളുള്ള സൊസൈറ്റിയിൽ നിന്ന് 57,76,975 രൂപയും മയ്യിൽ സീഡ് സൊസൈറ്റി കോഓഡിനേറ്റർ സി. സന്ധ്യയുടെ പരാതിയിൽ 121 അംഗങ്ങളുള്ള സൊസൈറ്റിയിൽ നിന്നും 65,10,400 രൂപയും ബേങ്ക് അക്കൗണ്ട് വഴി വാങ്ങി സ്‌കൂട്ടറോ ഗൃഹോപകരണങ്ങളോ നൽകാതെ കബളിപ്പിച്ചുവെന്ന പരാതിയിൽ ഇടുക്കി തൊടുപുഴയിലെ സ്‌പിയാർഡ്സ് ചീഫ് കോ ഓർഡിനേറ്റർ അനന്തു കൃഷ്ണൻ, നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ സായ് ഗ്രാം ഗ്ലോബൽ ട്രസ്റ്റിൻ്റെ മുൻ ചെയർമാൻ കെ. എൻ. അനന്തകുമാർ, ചെയർപേഴ്സൺഡോ. ബീന സെബാസ്റ്റ്യൻ, സ്‌പിയാർഡ്‌സ് ചെയർ പേഴ്സൺ ഷീബ സുരേഷ്, സെക്രട്ടറി കെ.പി സുമ, വൈസ് ചെയർപേഴ്സൺ ഇന്ദിര, ലീഗൽ അഡ്വസൈർ ലാലി വിൻസന്റ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
Kannur
മകളുടെ പിറന്നാളിന് 13 ലക്ഷം ചെലവഴിച്ച് പാർക്ക് നിർമിച്ച് പിതാവ്
![](https://newshuntonline.com/wp-content/uploads/2025/02/park-k.jpg)
![](https://newshuntonline.com/wp-content/uploads/2025/02/park-k.jpg)
തളിപ്പറമ്പ്: ഭിന്നശേഷിക്കാരിയായ ഏക മകളുടെ 13ാം പിറന്നാളിന് അവൾ ഏറെ ഇഷ്ടപ്പെടുന്ന സമ്മാനമാണ് കുറുമാത്തൂർ സ്വദേശി കെ.ശറഫുദ്ദീൻ നൽകിയത്. മറ്റു കുട്ടികളെപ്പോലെ വീടിന് പുറത്തുപോകാൻ കഴിയാത്ത ഷിഫ ഫാത്തിമയ്ക്ക് എപ്പോഴും കൂട്ടുകാർക്കൊപ്പം കളിക്കാൻ വീടിന് സമീപം മനോഹരമായ ഒരു പാർക്കാണ് ശറഫുദ്ദീനും ഭാര്യ ഫാത്തിമയും നിർമിച്ച് നൽകിയത്. പാർക്കിന്റെ ഉദ്ഘാടനം 8ന് 10ന് ഇരുകൈകളുമില്ലാത്ത, ഗിന്നസ് റിക്കാർഡ് നേടിയിട്ടുള്ള അസീം വെളിമണ്ണ നിർവഹിക്കും. കുറുമാത്തൂർ– തളിപ്പറമ്പ് മേഖലകളിലെ 200ൽ അധികം ഭിന്നശേഷിക്കാരായ കുട്ടികളും ചടങ്ങിൽ പങ്കെടുക്കും.
3ന് ആയിരുന്നു ഷിഫ ഫാത്തിമയുടെ പിറന്നാൾ. അന്നു തിങ്കളാഴ്ചയായതിനാൽ ബഡ്സ് സ്കൂളിലും മറ്റുമുള്ള ഷിഫയുടെ കൂട്ടുകാർക്ക് പങ്കെടുക്കാൻ സാധിക്കാത്തതിനാൽ ഉദ്ഘാടനം അവധി ദിവസമായ എട്ടിലേക്ക് മാറ്റുകയായിരുന്നു.വീടിനോട് ചേർന്ന 15 സെന്റോളം സ്ഥലത്താണു 13 ലക്ഷത്തോളം രൂപ ചെലവഴിച്ച് പാർക്ക് നിർമിച്ചത്. ഊഞ്ഞാലുകളും സീസോയും ആടുന്ന കുതിരയും കസേരകളും ഉൾപ്പെടെയുള്ളവ ഇവിടെയുണ്ട്. പുൽത്തകിടിയും ഒരുക്കി.
മകൾക്കു മറ്റും കുട്ടികൾക്കൊപ്പം ഉല്ലസിക്കാനും പരിമിതികൾ മറികടക്കാനുമാണ് പാർക്ക് നിർമിച്ചതെന്നു ശറഫുദ്ദീൻ പറഞ്ഞു. കുറുമാത്തൂർ യുപി സ്കൂളിലെ 6ാം ക്ലാസ് വിദ്യാർഥിയാണ് ഷിഫ. സാമൂഹിക പ്രവർത്തകരായ നാജ് അബ്ദുറഹ്മാൻ, സാമ അബ്ദുല്ല എന്നിവരും ഷറഫുദ്ദീന് സഹായമായി കൂടെയുണ്ടായിരുന്നു. ഉദ്ഘാടനച്ചടങ്ങിൽ സജീവ് ജോസഫ് എം.എൽ.എയും പങ്കെടുക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു