യുവതിയെ സുഹൃത്ത് വീട്ടിലെത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വിവാഹിതയായ യുവതിയുടെ വീട്ടിലെത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച് സുഹൃത്ത്. സാരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.വെണ്‍പകല്‍ സ്വദേശി 28കാരിയായ സൂര്യയ്ക്കാണ് വെട്ടേറ്റത്. സുഹൃത്തായ സച്ചുവാണ് വെട്ടിയത്. ഇയാള്‍ തന്നെയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.യുവതിയുടെ വീട്ടിലെത്തിയ സച്ചു വീടിന്റെ ടെറസില്‍ വച്ചാണ് യുവതിയെ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മേലാസകലം വെട്ടിയ സൂര്യയെ സുഹൃത്തിന്റെ സഹായത്തോടെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം സച്ചു അവിടെ നിന്ന് രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.