കണ്ണൂർ സർവകലാശാലാ വാർത്തകൾ

ഹാൾ ടിക്കറ്റ്
12.02.2025 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.എ, ബി.ബി.എ, ബി.കോം, ബി.എ അഫ്സൽ ഉൽ ഉലമ – ബിരുദം പ്രൈവറ്റ് റജിസ്ട്രേഷൻ (റഗുലർ/സപ്ലിമെൻററി/ ഇംപ്രൂവ് മെൻറ്) – (2020, 2021, 2022 അഡ്മിഷനുകൾ) നവംബർ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റ് പ്രിൻ്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത്, ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്കുശേഷം 1.30 മണിക്ക് (വെള്ളി 2.00 മണി) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകേണ്ടതാണ്. ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എസ്.സി ഫിസിക്സ് /കെമിസ്ട്രി (നാനോസയൻസ് & നാനോടെക്നോളജി) ഡിഗ്രി (ജോയിൻറ് സി.എസ്.എസ് – റെഗുലർ – 2022 അഡ്മിഷൻ) മെയ് 2024 പരീക്ഷകളുടെ ഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.