പത്രപ്രവർത്തക അസോസിയേഷൻ ഇരിട്ടി മേഖലാ ഐ.ഡി കാർഡ് വിതരണം

ഇരിട്ടി: കേരള പത്രപ്രവർത്തക അസോസിയേഷൻ അംഗങ്ങൾക്കുള്ള ഇരിട്ടി മേഖലാ തിരിച്ചറിയൽ കാർഡ് വിതരണം ഇരിട്ടി പോലിസ് സബ് ഇൻസ്പെക്ടർ റെജി സ്കറിയ നിർവഹിച്ചു.അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സി.ബാബു അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ.ധനഞ്ജയൻ,ജില്ലാ ജോ. സെക്രട്ടറി സന്തോഷ് കോയിറ്റി, ഇരിട്ടി പ്രസ് ഫോറം പ്രസിഡൻ്റ് സദാനന്ദൻ കുയിലൂർ, സെക്രട്ടറി ഉൻമേഷ് പായം, മനോഹരൻ കൈതപ്രം , പി.വി.ബാബു, കെ.സാദിഖ്, ജോയിക്കുട്ടി ഐരാണിയിൽ , ബിജു പരിക്കപള്ളി, സതീശൻ മാവില എന്നിവർ സംസാരിച്ചു.