Connect with us

Kannur

സാങ്കേതിക വിസ്‌മയം കാണാം ‘എക്‌സ്‌പ്ലോർ –24’ൽ

Published

on

Share our post

ധർമശാല:കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ ‘എക്‌സ്‌പ്ലോർ–- 24’ തുടങ്ങി. കലാ-സാങ്കേതികവിദ്യയുടെ സംഗമവേദിയായ എക്‌സ്‌പ്ലോർ ഐഎസ്ആർഒ മുൻ ഡയറക്ടർ ഡോ. കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്‌തു. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ നിധിൻ രാജ്, ടെക്നിക്കൽ എഡ്യൂക്കേഷൻ സീനിയർ ജോ. ഡയറക്ടർ ജയപ്രകാശ്‌, അന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ, കൗൺസിലർ പി പ്രകാശൻ, പിജി ഡീൻ ഡോ. പി മഹേഷ് കുമാർ, യുജി ഡീൻ ഡോ. എം ഷാഹിൻ, റിസർച്ച് ഡീൻ ഡോ. വി വിനോദ് കുമാർ, എം ടി മധുസൂദനൻ, പി ജിതിൻ, കെ സന്തോഷ്, ടി പി അഖില എന്നിവർ സംസാരിച്ചു. അഹമ്മദാബാദിൽ നടന്ന ഇന്ത്യാ പ്രീമിയർ റോബോട്ടിക്സ് കോമ്പറ്റീഷനിൽ വിജയംനേടിയ വിദ്യാർഥികളെ അനുമോദിച്ചു. ശാസ്ത്ര പ്രദർശനങ്ങൾ, സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, റോബോട്ടിക് പ്രോഗ്രാം എന്നിവയും ഫെസ്റ്റിന്റെ ഭാഗമായുണ്ട്‌. എട്ടിന്‌ സമാപിക്കും. ന്യൂജെൻ വാഹനങ്ങളുമായി 
ഓട്ടോ ഷോ കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ നടക്കുന്ന ‘എക്‌സ്‌പ്ലോർ –-24 പുതുതലമുറ വാഹനങ്ങളെ പരിചയപ്പെടുത്തി ഒരുക്കിയ ഓട്ടോ ഷോ. ബാബ്സ് ഓട്ടോമൊബൈലും കണ്ണൂർ മോട്ടോർ ക്ലബ്ബും ചേർന്ന് ഒരുക്കിയ എക്‌സലറേറ്റ്‌ ഓട്ടോ ഷോയിൽ പുതുപുത്തൻ വാഹനങ്ങളും വിന്റേജ് കാറുകളും പ്രദർശിപ്പിച്ചു. 50,000 രൂപ സമ്മാനത്തുകയുള്ള ഫാഷൻ ഷോ എക്‌സ്‌പ്ലോറിലെ മറ്റൊരു പ്രധാന ആകർഷണമാണ്‌.


Share our post

Kannur

കണ്ണൂർ സർവകലാശാലാ വാർത്തകൾ

Published

on

Share our post

ഹാൾ ടിക്കറ്റ്

12.02.2025 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.എ, ബി.ബി.എ, ബി.കോം, ബി.എ അഫ്സൽ ഉൽ ഉലമ – ബിരുദം പ്രൈവറ്റ് റജിസ്ട്രേഷൻ (റഗുലർ/സപ്ലിമെൻററി/ ഇംപ്രൂവ് മെൻറ്) – (2020, 2021, 2022 അഡ്മിഷനുകൾ) നവംബർ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റ് പ്രിൻ്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത്, ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്കുശേഷം 1.30 മണിക്ക് (വെള്ളി 2.00 മണി) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകേണ്ടതാണ്. ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം.

പരീക്ഷാഫലം

നാലാം  സെമസ്റ്റർ എം.എസ്.സി ഫിസിക്സ് /കെമിസ്ട്രി (നാനോസയൻസ് & നാനോടെക്നോളജി) ഡിഗ്രി  (ജോയിൻറ്  സി.എസ്.എസ് – റെഗുലർ – 2022 അഡ്മിഷൻ) മെയ്   2024   പരീക്ഷകളുടെ ഫലം  സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.


Share our post
Continue Reading

Kannur

എരിപുരത്ത് വഴിയാത്രക്കാരി കാറിടിച്ച് മരിച്ചു

Published

on

Share our post

പഴയങ്ങാടി: എരിപുരത്ത് വഴിയാത്രക്കാരി കാറിടിച്ച് മരിച്ചു. മാടായിക്കാവിന് സമീപത്തെ വി.വി ഭാനുമതി(58) ആണ് മരിച്ചത്. രാവിലെ സൊസൈറ്റിയിൽ പാൽ വിതരണം കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെ.എസി.ടി.പി റോഡിൽ പഴയങ്ങാടി എരിപുരം താലൂക്കാശുപത്രിക്ക് സമീപമായിരുന്നു അപകടം.


Share our post
Continue Reading

Kannur

പകുതിവിലയ്ക്ക് ഇരുചക്ര വാഹനം: ജില്ലയിൽ 2,052 പരാതികൾ

Published

on

Share our post

കണ്ണൂർ: പകുതിവിലയ്ക്ക് ഇരുചക്ര വാഹനം വാഗ്ദാനം ചെയ്ത്‌ കോടികൾ തട്ടിയ സംഭവത്തിൽ വ്യാഴാഴ്ചയും നിരവധി പേർ പരാതി നൽകി.കണ്ണൂർ ടൗൺ, വളപട്ടണം, മയ്യിൽ, ചക്കരക്കൽ, ഇരിക്കൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി 1,352 പരാതികൾ കൂടി ലഭിച്ചു. നേരത്തേ 700 പരാതി ലഭിച്ചിരുന്നു.ഇതോടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ലഭിച്ച പരാതികളുടെ എണ്ണം 2052 ആയി. മയ്യിൽ 612, ചക്കരക്കൽ 312, വളപട്ടണം 25, കണ്ണൂർ ടൗൺ 400, ഇരിക്കൂർ മൂന്ന് എന്നിങ്ങനെ പരാതികൾ വ്യാഴാഴ്ച ലഭിച്ചു.

15 കേസുകൾ രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിലായി 65 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.പണം നൽകിയതുമായി ബന്ധപ്പെട്ട് നിരവധി രേഖകളും പേലീസ് കണ്ടെടുത്തിട്ടുണ്ട്.കണ്ണൂർ അസി. പോലീസ് കമ്മിഷണർ ഇൻ ചാർജ് ജയൻ ‍ഡൊമിനിക്കിന്റെ നേതൃത്വത്തിൽ കണ്ണൂർ ടൗൺ, ചക്കരക്കൽ, മയ്യിൽ, വളപട്ടണം പോലീസ് ഇൻസ്പെക്ടർമാരുടെ പ്രത്യേക സംഘമാണ് കേസ്‌ അന്വേഷിക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!