ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

തളിപ്പറമ്പ : ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി തളിപ്പറമ്പ് എക്സൈസിൻ്റെ പിടിയിൽ. ഒറീസ സ്വദേശി ജിതു പ്രധാനെയാണ് തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ എബി തോമസിൻ്റെ നേതൃത്വത്തിൽ പിടി കൂടിയത്.കുറുമാത്തൂർ, പൊക്കുണ്ട് ഭാഗങ്ങളിൽ നടത്തിയ റെയിഡിലാണ് ഇയാൾ പിടിയിലായത്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടമാരായ അഷ്‌റഫ് മലപ്പട്ടം, കെ രാജേഷ്, പ്രിവൻ്റീവ് ഓഫീസമാരായ ഉല്ലാസ് ജോസ്, കെ മുഹമ്മദ് ഹാരിസ്, സിവിൽ എക്സൈസ് ഓഫീസർ എം വി ശ്യാംരാജ് , വനിത സിവിൽ എക്സൈസ് ഓഫീസർ സുജിത എന്നിവർ ഉണ്ടായിരുന്നു.