പകുതി വിലക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും, മയ്യിലിൽ ഏഴ് പേർക്കെതിരെ കേസ്

മയ്യിൽ: പകുതി വിലക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നൽകാമെന്ന് വിശ്വസിപ്പിച്ച് മൂന്ന് സീഡ് സൊസൈറ്റിയിലെ അംഗങ്ങളിൽ നിന്നും കോടികൾ തട്ടിയെടുത്ത ഏഴ് പേർക്കെതിരെ കോ ഓർഡിനേറ്റർമാരുടെ പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു.കുറ്റ്യാട്ടൂർ സീഡ് സൊസൈറ്റി കോഓഡിനേറ്റർ വി. രമയുടെ പരാതിയിൽ 272 അംഗങ്ങളുള്ള സൊസൈറ്റിയിൽ നിന്നും 1,13, 17,040 രൂപയും കൊളച്ചേരി പഞ്ചായത്ത് സീഡ് സൊസൈറ്റി കോഓർഡിനേറ്റർ പി. പ്രീതയുടെ പരാതിയിൽ 150 അംഗങ്ങളുള്ള സൊസൈറ്റിയിൽ നിന്ന് 57,76,975 രൂപയും മയ്യിൽ സീഡ് സൊസൈറ്റി കോഓഡിനേറ്റർ സി. സന്ധ്യയുടെ പരാതിയിൽ 121 അംഗങ്ങളുള്ള സൊസൈറ്റിയിൽ നിന്നും 65,10,400 രൂപയും ബേങ്ക് അക്കൗണ്ട് വഴി വാങ്ങി സ്‌കൂട്ടറോ ഗൃഹോപകരണങ്ങളോ നൽകാതെ കബളിപ്പിച്ചുവെന്ന പരാതിയിൽ ഇടുക്കി തൊടുപുഴയിലെ സ്‌പിയാർഡ്സ് ചീഫ് കോ ഓർഡിനേറ്റർ അനന്തു കൃഷ്ണൻ, നാഷണൽ എൻ ജി ഒ കോൺഫെഡറേഷൻ സായ് ഗ്രാം ഗ്ലോബൽ ട്രസ്റ്റിൻ്റെ മുൻ ചെയർമാൻ കെ. എൻ. അനന്തകുമാർ, ചെയർപേഴ്സൺഡോ. ബീന സെബാസ്റ്റ്യൻ, സ്‌പിയാർഡ്‌സ് ചെയർ പേഴ്സൺ ഷീബ സുരേഷ്, സെക്രട്ടറി കെ.പി സുമ, വൈസ് ചെയർപേഴ്സൺ ഇന്ദിര, ലീഗൽ അഡ്വസൈർ ലാലി വിൻസന്റ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.