Connect with us

Kannur

ജില്ലയിൽ മൂന്ന്‌ സ്‌മാർട്ട്‌ അങ്കണവാടികൾ തുറന്നു

Published

on

Share our post

കണ്ണൂർ:ജില്ലയിൽ മൂന്ന്‌ അങ്കണവാടികൾകൂടി സ്‌മാർട്ടായി. പഠനമുറി, വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള, സ്റ്റോർ റൂം, ഇൻഡോർ ഔട്ട്ഡോർ പ്ലേ ഏരിയ, ഹാൾ, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളുമായാണ്‌ സ്മാർട്ട് അങ്കണവാടികൾ തുറന്നത്‌. വനിതാ, ശിശുവികസന വകുപ്പ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച നാറാത്ത് പഞ്ചായത്തിലെ കാക്കത്തുരുത്തി, മട്ടന്നൂർ നഗരസഭയിലെ ദേവർകാട്, ഇല്ലംഭാഗം സ്മാർട്ട് അങ്കണവാടികളാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തത്‌. മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. കാക്കത്തുരുത്തിയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ, വൈസ് പ്രസിഡന്റ് കെ ശ്യാമള, ജില്ലാ പഞ്ചായത്തംഗം കെ താഹിറ, ബ്ലോക്ക് പഞ്ചായത്തംഗം എം നികേത്, കെ. എൻ മുസ്തഫ, വി ഗിരിജ, കാണി ചന്ദ്രൻ, വി വി ഷാജി, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസർ സി.എ ബിന്ദു, ബി.ഡി.ഒ സുനിൽകുമാർ, ഐ.സി.ഡി.എസ്, സി.ഡി.പി.ഒ കെ, നിർമല തുടങ്ങിയവർ സംസാരിച്ചു. ദേവർകാട്, ഇല്ലംഭാഗം സ്മാർട്ട് അങ്കണവാടികളുടെ ഉദ്ഘാടനച്ചടങ്ങിൽ കെ.കെ ശൈലജ എം.എൽ.എ, നഗരസഭാ ചെയർമാൻ എൻ ഷാജിത്ത്, വൈസ് ചെയർമാൻ ഒ. പ്രീത, കൗൺസിലർ പി. രജിന തുടങ്ങിയവർ സംസാരിച്ചു.


Share our post

Kannur

തിരക്കിൽ കുരുങ്ങി മുഴപ്പിലങ്ങാട് ബീച്ച്; ബീച്ചിലേക്കുള്ള റോഡുകളിലും ദേശീയപാതയിലും ഗതാഗതക്കുരുക്ക്

Published

on

Share our post

മുഴപ്പിലങ്ങാട് : ഡ്രൈവ് ഇൻ ബീച്ചിൽ സന്ദർശകരുടെ തിരക്ക്. ബീച്ചിലേക്കുള്ള റോഡുകളിലും മുഴപ്പിലങ്ങാട് ദേശീയപാതയിലും ഇന്നലെ മുഴുവൻ സമയവും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദേശീയപാതയിൽ നിന്ന് ബീച്ചിലേക്കുള്ള കുളം ബസാർ റോഡിലും എടക്കാട് ടൗണിൽ നിന്നുള്ള റോഡിലും മണിക്കൂറുകളോളമായിരുന്നു വാഹനത്തിരക്ക്. മിക്ക സ്ഥലങ്ങളിലും പരിസരവാസികളാണ് ഗതാഗതം നിയന്ത്രിച്ചത്. ബീച്ച് നവീകരണം ഒന്നാം ഘട്ട പ്രവൃത്തിയുടെ പൂർത്തീകരണം മുഖ്യമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്തതിന് ശേഷം എടക്കാട് മുതലുള്ള നടപ്പാത തുറന്നുകൊടുത്തിരുന്നു. രാത്രി വൈകിയും നടപ്പാതയിലും ബീച്ചിലും സന്ദർശകർ നിറഞ്ഞതിനെ തുടർന്ന് പൊലീസ് എത്തി സന്ദർശകരോട് പിരിഞ്ഞു പോകാൻ ആവശപ്പെട്ടെങ്കിലും അനുസരിച്ചില്ല.ഇതിനിടെ നടപ്പാതയിലെ വൈദ്യുതി വിളക്കുകൾ മുഴുവൻ അണഞ്ഞത് കാരണം ബീച്ചിൽ കുരിരുട്ടായി. നടപ്പാതയിൽ നിന്ന് സ്ത്രീകളും കുട്ടികളും വീണ് പരുക്കേറ്റതായും പരാതിയുണ്ട്. സന്ദർശകർ രാത്രി വൈകിയും ബീച്ചിൽ നിന്ന് പിരിഞ്ഞ് പോകാത്തത് കൊണ്ടാണ് അധികൃതർ വിളക്ക് ഓഫാക്കിയത് എന്ന പരാതിയും ഉയർന്നു.


Share our post
Continue Reading

Kannur

സര്‍വീസ് സ്റ്റേഷൻ ഉടമയെ കാറിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമം ; യുവാവിനെതിരെ കേസ്

Published

on

Share our post

കണ്ണൂർ: കാർ കഴുകിയതിന്റെ പണം ചോദിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തില്‍ സർവീസ് സ്റ്റേഷൻ ഉടമയെ വാഹനമിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമം.കണ്ണൂർ കാർത്തികപുരത്തായിരുന്നു സംഭവം. പണം നല്‍കാൻ തയ്യാറാകാതിരുന്ന യുവാവിനെ സ്ഥാപന ഉടമ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ആക്രമണം. സംഭവത്തില്‍ ഉദയഗിരി സ്വദേശി എറിക്സനെതിരെ ആലക്കോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശനിയാഴ്ച വൈകീട്ട് നാല് മണിക്കായിരുന്നു സംഭവം. കാർത്തികപുരത്തുളള ഹയാസ് ഓട്ടോ ഹബ് എന്ന സ്ഥാപനത്തില്‍ വണ്ടി കഴുകാൻ എത്തിയതായിരുന്നു യുവാവ്. സർവീസ് നിരക്കായ 800 രൂപ വണ്ടി കഴുകിയതിന് ശേഷം നല്‍കാൻ ഇയാള്‍ തയ്യാറായില്ല. തുടർന്ന് ജീവനക്കാരും സ്ഥാപന ഉടമ ഇസ്മയിലും ഇത് ചോദ്യം ചെയ്തു. പിന്നാലെ ഇവർ തമ്മില്‍ വാക്കുതർക്കമുണ്ടാകുകയും യുവാവ് സ്ഥാപന ഉടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ വാഹനത്തില്‍ കയറിയ യുവാവ് രണ്ട് തവണ പുറകോട്ടെടുത്തു. മുന്നിലുണ്ടായിരുന്ന ഇസ്മായിലിനെ ഇടിച്ചിട്ടു. സംഭവം കണ്ട ജീവനക്കാർ ഓടിയെത്തിയപ്പോഴേക്കും യുവാവ് കാറുമായി രക്ഷപെട്ടു. ഇടിയുടെ ആഘാതത്തില്‍ കൈക്കും നടുവിനും പരിക്കേറ്റ ഇസ്മയിലിനെ കരുവഞ്ചാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് ആലക്കോട് പോലീസിന് പരാതി നല്‍കി. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.


Share our post
Continue Reading

Kannur

പരിശോധനയിൽ മരുന്ന് കുറിപ്പും ലഹരി ​ഗുളികകളും; കണ്ണൂർ പഴയങ്ങാടിയിൽ യുവാവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: പഴയങ്ങാടിയിൽ ലഹരി ഗുളികളുമായി ഒരാൾ പിടിയിൽ. പുതിയങ്ങാടി സ്വദേശി ഫിറാഷാണ് പിടിയിലായത്. നിട്രോസുൻ, ട്രമഡോള്‍ എന്നീ ​ഗുളികകളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. സ്കൂൾ കുട്ടികൾ കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയ വഴിയാണ് ഇയാൾ വില്പന നടത്തിയതെന്ന് എക്സൈസ് പറയുന്നു. ഡോക്ടർമാരുടെ മരുന്നു കുറിപ്പ് കൃത്രിമമായി ചമച്ചാണ് ഗുളികകൾ എത്തിക്കുന്നത്. പാപ്പിനിശ്ശേരി എക്സൈസിനെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈ പരിശോധനയിലാണ് ​ഗുളികകൾ കണ്ടെത്തിയത്.


Share our post
Continue Reading

Trending

error: Content is protected !!