കണിച്ചാർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ ഉത്സവം വ്യാഴാഴ്ച മുതൽ

പേരാവൂർ: കണിച്ചാർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ ഉത്സവം വ്യാഴാഴ്ച മുതൽ ചൊവ്വാഴ്ച വരെ നടക്കും. വ്യാഴാഴ്ച വൈകിട്ട് കൊടിയേറ്റ്, 8.15ന് തിരുവാതിര, 8.30 ന് സംഗീത നിശ. വെള്ളിയാഴ്ച രാത്രി എട്ടിന് നൃത്തസന്ധ്യ. ശനിയാഴ്ച പ്രതിഷ്ഠാ വാർഷികവും വിളക്ക് പൂജയും, രാത്രി 8.30 ന് ഗ്രാമോത്സവം. ഞായറാഴ്ച രാത്രി എട്ടിന് സാംസ്കാരിക സമ്മേളനം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും, രാത്രി ഒൻപതിന് കൊല്ലം കേളിയുടെ നാടകം പാട്ടുപെട്ടി. തിങ്കളാഴ്ച രാത്രി ഒൻപതിന് കാവടി, താലപ്പൊലി ഘോഷയാത്ര. 12 മണി മുതൽ കാവടി അഭിഷേകം.
ചൊവ്വാഴ്ച നാഗ പ്രതിഷ്ഠ വാർഷികവും ആറാട്ടും, 6.45 ന് ആറാട്ട് ബലി, ആറാട്ട് പുറപ്പാട്. 8.45 മുതൽ പഞ്ചവിംശക്തി കലശപൂജ, അഭിഷേകം.പത്രസമ്മേളനത്തിൽ ടി.ടി.ശ്രീനിവാസൻ, പി.ടി.സജീവൻ, രാജേന്ദ്രപ്രസാദ് ആച്ചക്കോട്ടിൽ, രാമകൃഷ്ണൻ മുളയ്ക്കക്കൊടി, കെ.കുട്ടപ്പൻ എന്നിവർ സംബന്ധിച്ചു.