പവന് 760 രൂപ കൂടി; ആദ്യമായി സ്വർണ വില 63,000 കടന്നു

കൊച്ചി: സംസ്ഥാനത്തെ സ്വർണ വില ഇന്നും റെക്കോഡിട്ടു. ഗ്രാമിന് 95 രൂപ വർധിച്ച് 7,905 രൂപയിലെത്തി. പവൻ വില 760 രൂപ വർധിച്ച് 63,240 രൂപ എന്ന നിലയിലാണ്. കഴിഞ്ഞ ദിവസം കുറിച്ച പവന് 62,480 രൂപയെന്ന റെക്കോഡ് ഇതോടെ മറികടന്നു. സ്വർണ വില ഇതാദ്യമായാണ് 63,000 കടക്കുന്നത്.ഫെബ്രുവരിയിൽ മാത്രം സ്വർണം പവന് 6,040 രൂപയാണ് കൂടിയത്. കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 80 രൂപ വർധിച്ച് 6,535 രൂപയിലെത്തി. വെള്ളി ഗ്രാമിന് 2 രൂപ കൂടി 106 രൂപയിലും എത്തി.