Connect with us

PERAVOOR

ഈരായിക്കൊല്ലി മുത്തപ്പന്‍ മടപ്പുര തിറയുത്സവം

Published

on

Share our post

പേരാവൂർ : ഈരായിക്കൊല്ലി മുത്തപ്പന്‍ മടപ്പുര തിറയുത്സവം വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച
വരെ നടക്കും. വ്യാഴാഴ്‌ച വൈകിട്ട് ആറിന് കൊടിയേറ്റം, വെള്ളിയാഴ്ച വൈകിട്ട് പാലയാട്ടുകരിയില്‍ നിന്ന് കലവറ നിറക്കല്‍ ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, കുട്ടികളുടെ കലാപരിപാടികള്‍. ശനിയാഴ്ച ഗാനമേള, ഞായറാഴ്ച കോടംചാല്‍ , അത്തൂര്‍, പെരുന്തോടി, കക്കാട് എന്നിവിടങ്ങളില്‍ നിന്ന് താലപ്പൊലി ഡി.ജെ ഘോഷയാത്രകള്‍, തിങ്കളാഴ്ച വിവിധ തെയ്യക്കോലങ്ങള്‍ കെട്ടിയാടും.


Share our post

PERAVOOR

മണത്തണയിൽ ഡി.ടി.ഡി.സി വോളിക്ക് ഇന്ന് തുടക്കം

Published

on

Share our post

പേരാവൂർ: ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്‌സ് ആൻഡ് ക്ലീനേഴ്‌സ് വെൽഫെയർ ട്രസ്റ്റ് സംഘടിപ്പിക്കുന്ന മണത്തണ ഗ്രാമോത്സവത്തിന്റെ ഭാഗമായുള്ള സി.ടി.ഡി.സി വോളിക്ക് ചൊവ്വാഴ്ച തുടക്കമാവും. വൈകിട്ട് ആറിന് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.മേജർ വോളിയിൽ തേവര എസ്.എച്ച്.കോളേജും പയ്യന്നൂർ കോളേജും തമ്മിലാണ് ഉദ്ഘാടന മത്സരം. വനിതാ വോളിയിൽ സ്‌പോർട്‌സ് ഡിവിഷൻ കണ്ണൂരും ഐ.പി.എം.സ്‌പോർട്‌സ് അക്കാദമി വടകരയും ഏറ്റുമുട്ടും. വൈകിട്ട് ആറു മുതൽ മത്സരം തുടങ്ങും.


Share our post
Continue Reading

PERAVOOR

സൗജന്യ പേ വിഷബാധ നിയന്ത്രണം

Published

on

Share our post

പേരാവൂർ: പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സൗജന്യ പേ വിഷ ബാധ നിയന്ത്രണ ക്യാമ്പ് നടത്തുന്നു. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് ക്യാമ്പ്. പഞ്ചായത്തിലെ മുഴുവൻ വളർത്ത് നായ്ക്കള്ക്കും ക്യാമ്പിൽ സൗജന്യ പ്രതിരോധ കുത്തിവെപ്പ് ലഭിക്കും.കൂടുതൽ വിവരങ്ങൾക്ക്: 9605743326, 8547066774, 9744312596.


Share our post
Continue Reading

PERAVOOR

ഓൾ കേരള ഇന്റർ കോളേജ് വോളീബോൾ ടൂർണമെന്റ് മണത്തണയിൽ

Published

on

Share our post

പേരാവൂർ: ഒൾ കേരള ഇന്റർ കോളേജ് വോളീബോൾ ടൂർണമെന്റും അണ്ടർ 19 ആൻഡ് വനിതാ വോളിയുംചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ മണത്തണ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്‌സ് ആൻഡ് ക്ലീനേഴ്‌സ് വെൽഫെയർ ട്രസ്റ്റ് സംഘടിപ്പിക്കുന്ന മണത്തണ ഗ്രാമോത്സവത്തിന്റെ ഭാഗമായാണ് സി.ടി.ഡി.സി വോളി 2025 നടത്തുന്നത്.മേജർ വോളിയിൽ തേവര എസ്.എച്ച്.കോളേജ്, പയ്യന്നൂർ കോളേജ്, സെയ്ന്റ് തോമസ് പാലാ, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, സെയ്ന്റ് ജോർജ് കോളേജ് അരുവിത്തറ, എസ്.എൻ.കോളേജ് ചേളന്നൂർ എന്നിവർ മാറ്റുരക്കും.

വനിതാ വോളിയിൽ സ്‌പോർട്‌സ് ഡിവിഷൻ കണ്ണൂർ, ഐ.പി.എം.സ്‌പോർട്‌സ് അക്കാദമി വടകര, സെയ്ന്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി എന്നിവർ മത്സരിക്കും.അണ്ടർ 19 വോളിയിൽ ജിമ്മി ജോർജ് സ്‌പോർട്‌സ് അക്കാദമി പേരാവൂർ, ഐ.പി.എം സ്‌പോർട്‌സ് അക്കാദമി വടകര, റെഡ് ലാൻഡ്‌സ് വോളീബോൾ അക്കാദമി തൃശ്ശൂർ, നടുവന്നൂർ വോളീബോൾ അക്കാദമി കോഴിക്കോട് എന്നിവരും മാറ്റുരക്കും. ദിവസവും വൈകിട്ട് ആറു മുതൽ മത്സരം ആരംഭിക്കും.പത്രസമ്മേളനത്തിൽ സി.ടി.ഡി.സി ഭാരവാഹികളായ പി.വി.വിനോദൻ, ടി.ദിപിൻ, വി.പി.സമദ്, സി.സായൂജ്, സുനിൽ കുമാർ നാമത്ത്, സംഘാടക സമിതി ചെയർമാൻ കെ.ജെ.സേബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!