മണത്തണയിൽ ഡി.ടി.ഡി.സി വോളിക്ക് ഇന്ന് തുടക്കം

പേരാവൂർ: ചെങ്കൽ തൊഴിലാളി ഡ്രൈവേഴ്‌സ് ആൻഡ് ക്ലീനേഴ്‌സ് വെൽഫെയർ ട്രസ്റ്റ് സംഘടിപ്പിക്കുന്ന മണത്തണ ഗ്രാമോത്സവത്തിന്റെ ഭാഗമായുള്ള സി.ടി.ഡി.സി വോളിക്ക് ചൊവ്വാഴ്ച തുടക്കമാവും. വൈകിട്ട് ആറിന് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.മേജർ വോളിയിൽ തേവര എസ്.എച്ച്.കോളേജും പയ്യന്നൂർ കോളേജും തമ്മിലാണ് ഉദ്ഘാടന മത്സരം. വനിതാ വോളിയിൽ സ്‌പോർട്‌സ് ഡിവിഷൻ കണ്ണൂരും ഐ.പി.എം.സ്‌പോർട്‌സ് അക്കാദമി വടകരയും ഏറ്റുമുട്ടും. വൈകിട്ട് ആറു മുതൽ മത്സരം തുടങ്ങും.