Connect with us

Kerala

പിടിവിട്ട് പൊന്ന്, വീണ്ടും സർവകാല റെക്കോഡ്; പവന് 62,000 കടന്നു

Published

on

Share our post

സംസ്ഥാനത്ത് സ്വർ‌ണവില കുതിക്കുന്നു. വീണ്ടും സർവകാല റെക്കോർഡിൽ സ്വർണവിലയെത്തി. ഇന്ന് പവന് ഒറ്റയടിക്ക് 840 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 62480 രൂപയിലെത്തി. ഗ്രാമിന് 105 രൂപ കൂടി 7810 രൂപയായി. റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയിരുന്ന സ്വർണവിലയിലാണ് ഇന്നലെ നേരിയ ആശ്വാസം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിപണിയിൽ പൊന്നിന്റെ വില റെക്കോർഡ് പിന്നിട്ടത്.


Share our post

Kerala

സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്:പത്ത് വരെ അപേക്ഷിക്കാം

Published

on

Share our post

കേരള സംസ്ഥാനത്തിലെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) ജനസംഖ്യാനുപാതികമായി 2024-25 സാമ്പത്തിക വർഷം നൽകുന്നതിലേയ്ക്കായി സി.എച്ച്.മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ഹോസ്റ്റൽ സ്‌റ്റൈപന്റ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10 വരെ നീട്ടി.
കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച സ്വാശ്രയ മെഡിക്കൽ/എൻജിനിയറിങ് കോളേജുകളിൽ പഠിക്കുന്നവർക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. ഒരു വിദ്യാർത്ഥിനിക്ക് സ്‌കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്‌റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. ബിരുദത്തിന് 5000 രൂപയും, ബിരുദാനന്തര ബിരുദത്തിന് 6000 രൂപയും, പ്രൊഫഷണൽ കോഴ്‌സിന് 7000 രൂപയും, ഹോസ്റ്റൽ സ്‌റ്റൈപ്പന്റ് ഇനത്തിൽ 13,000 രൂപയുമാണ് സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. ആദ്യ വർഷങ്ങളിൽ അപേക്ഷിക്കാൻ കഴിയാതെ പോയവർക്കും ഇപ്പോൾ പഠിക്കുന്ന വർഷത്തേയ്ക്ക് അപേക്ഷിക്കാം. അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ 50%-ൽ കുറയാത്ത മാർക്ക് നേടിയിരിക്കണം. കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്‌റ്റൈപ്പന്റിനായി അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്‌കോളർഷിപ്പിനായി തെരഞ്ഞെടുക്കുന്നത്. കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത് (ബി.പി.എൽ-കാർക്ക് മുൻഗണന). അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ലെ സ്‌കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേനയോ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ upload ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളിൽ സ്ഥാപനമേധാവിയ്ക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471-2302090, 0471-2300523.


Share our post
Continue Reading

Kerala

താപനില മൂന്ന് ഡിഗ്രി ഉയരാം,കേരളത്തിൽ രണ്ട് ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് 2 ദിവസം കൂടി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്നും നാളെയും (03/02/2025 & 04/02/2025) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചു.


Share our post
Continue Reading

Kerala

കിഫ്‌ബി റോഡുകളിൽ ടോൾ: ശുപാർശയ്ക്ക് അംഗീകാരം ലഭിച്ചു

Published

on

Share our post

തിരുവനന്തപുരം: കേരളത്തിൽ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ചവ റോഡുകളിൽ ടോൾ പിരിക്കാൻ നീക്കമിട്ട് സർക്കാർ.( KIFBI- Kerala highway tolls)ടോൾ പരിഗണനയിലുള്ളത് 50 കോടിക്ക് മേൽ ചെലവഴിച്ച് നിർമ്മിച്ച റോഡിനും പാലത്തിനുമാണ്.ഈ ശുപാർശയ്ക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിയമ, ധനമന്ത്രിമാരുടെ യോഗത്തിൽ അംഗീകാരം ലഭിച്ചു. ഇത് ഉടനെ മന്ത്രിസഭയുടെ പരിഗണനയിൽ വരും


Share our post
Continue Reading

Trending

error: Content is protected !!