India
നികുതിദായകര്ക്ക് ലോട്ടറി, കേന്ദ്ര ബജറ്റ് എങ്ങനെ? പ്രഖ്യാപനങ്ങള് ഒറ്റനോട്ടത്തില്

ന്യൂഡൽഹി: മൂന്നാം മോദി സര്ക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചു. 1.15 മണിക്കൂർ നീണ്ടുനിന്ന ബജറ്റ് അവതരണത്തിൽ വൻ പ്രഖ്യാപനങ്ങളാണുള്ളത്. ബജറ്റ് ധനമന്ത്രി പാർലമെന്റിൽ സമർപ്പിച്ചു.ആദായനികുതി പരിധി ഉയർത്തിയത് ഉൾപ്പെടെ വൻ പ്രഖ്യാപനമാണ് ബജറ്റിലുള്ളത്. 12 ലക്ഷം വരെ നികുതിയില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതോടെ 12 ലക്ഷം ശമ്പളമുള്ളവർക്ക് എൺപതിനായിരം രൂപ ലാഭിക്കാം. 18 ലക്ഷം ശമ്പളമുള്ളവർക്ക് എഴുപതിനായിരം ലാഭിക്കാം. 25 ലക്ഷം ശമ്പളമുള്ളവർക്ക് 1.1 ലക്ഷം രൂപയുടെ നേട്ടമാണ് പ്രഖ്യാപത്തിലൂടെ ഉണ്ടാവുക.
ബജറ്റ് പ്രഖ്യാപനത്തിലൂടെ മധ്യവർഗത്തിന്റെ കൈയിലേക്ക് കൂടുതൽ പണം എത്തും. വീട്ടുവാടകയിലെ നികുതി ഇളവ് പരിധി ആറ് ലക്ഷമാക്കി ഉയര്ത്തി.സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ അനുവദിക്കും. ഇതിനായി ഒന്നര ലക്ഷം കോടി വകയിരുത്തും. എ.ഐ പഠനത്തിന് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനായി 500 കോടി വകമാറ്റും തുടങ്ങി വൻ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.
പ്രധാന പ്രഖ്യാപനങ്ങൾ
* ബജറ്റിന്റെ ഊന്നല് പത്ത് മേഖലകളിൽ
* അടുത്ത അഞ്ചുവര്ഷം അവസരങ്ങളുടെ കാലം
* സന്പൂർണ ദാരിദ്ര്യനിർമാർജനം മുഖ്യലക്ഷ്യം
* പി.എം ധൻധ്യാനയോചന വ്യാപിപ്പിക്കും
* പരുത്തികർഷകർക്കായി പ്രത്യേക പാക്കേജ്
* കിസാൻ വായ്പാ പദ്ധതിയുടെ പരിധി അഞ്ച് ലക്ഷമാക്കി ഉയർത്തി
* ഗ്രാമീണമേഖലയ്ക്ക് അർഹമായ പരിഗണന
* മത്സ്യത്തൊഴിലാളികൾക്കു പ്രത്യേക പദ്ധതി
* ചെറുകിട-ഇടത്തരം മേഖലകൾക്കു ഊന്നൽ നൽകും
* സ്റ്റാർട്ട് അപ്പിൽ 27 പദ്ധതികൾ കൂടി ഉൾപ്പെടുത്തി
* ബിഹാറിനായി മഖാന ബോർഡ്
* പാദരക്ഷ നിർമാണമേഖലയിൽ 22 ലക്ഷം തൊഴിൽ അവസരങ്ങൾ
* നൈപുണ്യവികസനത്തിന് അഞ്ച് നാഷണൽ സെന്റർ ഫോർ എക്സലൻസ്
* ഭക്ഷ്യസംസ്കരണത്തിന് പ്രത്യേക പദ്ധതി
* അങ്കണവാടികൾക്കു പ്രത്യേക പദ്ധതി
* മെയ്ഡ് ഇൻ ഇന്ത്യ ടാഗിനു പ്രചാരണം
* അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി
* ആദിവാസി വനിതാസംരംഭങ്ങൾക്കു സഹായം
* തദ്ദേശീയ കളിപ്പാട്ട മേഖലയെ പ്രോത്സാഹിപ്പിക്കും
* സർക്കാർ മെഡിക്കൽ കോളജുകളിൽ സീറ്റ് വർധിപ്പിക്കും
* സംസ്ഥാനങ്ങൾക്ക് ഒന്നര ലക്ഷം കോടി
* ആണവമേഖലയിൽ സ്വകാര്യ പങ്കാളിത്തം
* പയർവർഗങ്ങളിൽ സ്വാശ്രയത്വം കൈവരിക്കാൻ ആറ് വർഷത്തെ പദ്ധതി
* ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇന്റർനെറ്റ് സൗകര്യം
* വഴിയോര കച്ചവടക്കാർക്കായി പ്രധാനമന്ത്രിയുടെ സ്വനിധി സഹായ പദ്ധതി
* അടുത്ത മൂന്നു വർഷത്തിനുള്ളിൽ എല്ലാ ജില്ലാ ആശുപത്രികളിലും
* ഡേകെയർ കാൻസർ സെന്ററുകൾ
* സർക്കാർ മെഡിക്കൽ കോളജുകളിൽ അഞ്ചു വർഷത്തിനകം 75,000 സീറ്റുകൾ കൂട്ടും
* 36 ജീവൻരക്ഷാമരുന്നുകളെ കസ്റ്റംസ് തീരുവയിൽനിന്ന് ഒഴിവാക്കി
* അടുത്തവർഷത്തേക്ക് 10000 പിഎം റിസർച്ച് സ്കോളർഷിപ്പ്
* ഇൻഷ്വറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം
* ഇലക്ട്രിക് വാഹനങ്ങൾക്കും മൊബൈലിനും വില കുറയും
India
യു.എ.ഇയില് ചെറിയ പെരുന്നാള് നിസ്കാര സമയങ്ങള് പ്രഖ്യാപിച്ചു; ഓരോ എമിറേറ്റിലെയും സമയം അറിയാം


ദുബായ്: റമദാന് അവസാന മണിക്കൂറുകളിലേക്ക് അടുക്കുമ്പോള് ഇസ്ലാമിലെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നായ ഈദുല് ഫിത്വര് (ചെറിയ പെരുന്നാള്) സന്തോഷത്തിലേക്ക് കടക്കുകയാണ് യുഎഇ നിവാസികള്. രാജ്യത്തുടനീളമുള്ള നൂറുകണക്കിന് പള്ളികളിലും പ്രത്യേക ഓപ്പണ് മൈതാനങ്ങളിലും അതിരാവിലെ തന്നെ നിസ്കാരം തുടങ്ങും. ശവ്വാല് ചന്ദ്രപിറവി കാണാന് സാധ്യതയുള്ളതിനാല് ഇന്ന് വൈകുന്നേരം യു.എ.ഇയുടെ ചന്ദ്രക്കല സമിതി മഗ്രിബ് പ്രാര്ത്ഥനകള്ക്ക് ശേഷം യോഗം ചേരും. കേരളത്തിലേതിനെക്കാള് ഒരുദിവസം നേരത്തെ ഗള്ഫ് നാടുകളില് റമദാന് തുങ്ങിയിട്ടുണ്ട്. കേരളത്തില് ഇന്ന് 28ാം നോമ്പ് ആണെങ്കില് ഗള്ഫില് ഇന്ന് 29 ആണ്. ഈ സാഹചര്യത്തില് ഇന്ന് മാസപ്പിറവി കണ്ടാല് യു.എ.ഇ ഉള്പ്പെടെയുള്ള ഗള്ഫ് രാജ്യങ്ങളില് നാളെ (മാര്ച്ച് 30 ഞായറാഴ്ച) ശവ്വാല് ഒന്ന് ആയിരിക്കും. ഇന്ന് മാസം കണ്ടില്ലെങ്കില് മറ്റന്നാള് (മാര്ച്ച് 31 തിങ്കളാഴ്ച) ആയിരിക്കും ചെറിയ പെരുന്നാള്. ആഘോഷങ്ങളുടെ തുടക്കം കുറിക്കുന്ന പെരുന്നാള് നിസ്കാരം ഏഴ് എമിറേറ്റുകളിലും നിശ്ചിതസമയത്തായിരിക്കും നടക്കുക. പെരുന്നാള് ഏത് ദിവസം ആയാലും താഴെ കൊടുക്കുന്ന സമയത്തായിരിക്കും നിസ്കാരം നടക്കുക.
നിസ്കാര സമയക്രമം
അബൂദബി: രാവിലെ 6:22
അല് ഐന്: രാവിലെ 6:23
ദുബായ്: രാവിലെ 6:20
ഷാര്ജ: രാവിലെ 6:19
അജ്മാന്: രാവിലെ 6:19
ഉമ്മുല് ഖുവൈന്: രാവിലെ 6:18
റാസല് ഖൈമ: രാവിലെ 6:17
ഫുജൈറ: രാവിലെ 6:15
ഖോര്ഫക്കാന്: രാവിലെ 6:16
India
കൗണ്ടര് വഴിയെടുക്കുന്ന ടിക്കറ്റ് ഇനി ഓണ്ലൈനില് റദ്ദാക്കാം; പക്ഷേ പണം കിട്ടാന് അവിടെതന്നെ എത്തണം


ന്യൂഡല്ഹി: റെയില്വേ ടിക്കറ്റ് കൗണ്ടര് വഴിയെടുക്കുന്ന ടിക്കറ്റുകള് ഇനി യാത്രക്കാര്ക്ക് ഓണ്ലൈന്വഴി റദ്ദാക്കാം. ഐആര്സിടിസി വെബ്സൈറ്റില് ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് റെയില്വെ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. 139 എന്ന ടോള് ഫ്രീ നമ്പറിലും ഈ സൗകര്യം ലഭിക്കും.രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.എന്നാല് ഓണ്ലൈന് വഴി ടിക്കറ്റ് റദ്ദാക്കാന് കഴിയുമെങ്കിലും യാത്രക്കാര്ക്ക് ടിക്കറ്റിന്റെ പണം റിസര്വേഷന് കൗണ്ടറിലെത്തി വേണം തരിച്ചുവാങ്ങാന്. വെയ്റ്റിങ് ലിസ്റ്റ് അടക്കമുള്ള ടിക്കറ്റുകൾ കൗണ്ടറില് നിന്നെടുക്കുന്നവര് സ്റ്റേഷനിലെത്തി തന്നെ ടിക്കറ്റ് റദ്ദാക്കേണ്ടതുണ്ടോയെന്ന ബിജെപി എംപി മേധാ വിശ്രം കുല്ക്കര്ണിയുടെ ചോദ്യത്തിനായിരുന്നു റെയില്വേ മന്ത്രിയുടെ പ്രതികരണം. നിശ്ചിത സമയപരിധിക്കുള്ളില് ടിക്കറ്റ് കൗണ്ടറുകളില് എത്തിക്കുന്ന വെയ്റ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകള് റദ്ദാക്കും. പണം കൗണ്ടര് വഴി തന്നെ റീഫണ്ടും ചെയ്യും. എന്നാല് യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കൗണ്ടര് വഴിയെടുക്കുന്ന ടിക്കറ്റുകള് ഓണ്ലൈന് വഴി റദ്ദാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണ്ലൈനില് റദ്ദാക്കിയ ശേഷം ഒറിജിനല് ടിക്കറ്റുമായി കൗണ്ടറിലെത്തിയാല് പണം തിരികെ നല്കും.
India
മ്യാൻമർ ഭൂചലനം; മരണം 144 ആയി, 732 പേർക്ക് പരുക്ക്


വൻഭൂചലനത്തിൽ വിറങ്ങലിച്ച് മ്യാൻമാർ. മ്യാൻമറിലും ബാങ്കോക്കിലുമായി മരണസംഖ്യ 144 ആയി. 732 പേർക്ക് പരുക്കേറ്റു. ദുരന്തം നേരിടാൻ ഇരു രാജ്യങ്ങളിലും അടിയന്തരാവസഥ പ്രഖ്യാപിച്ചു. ചൈനയിലും ഇന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടു. ദുരിതബാധിതർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. പ്രാദേശിക സമയം 12.50 നാണ് റിക്ടർ സ്കെയിലിയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. 12 മിനിറ്റിന്റെ ഇടവേളയിൽ തുടർചലനങ്ങളും ഉണ്ടായി. മ്യാൻമാറിന് 16 കിലോമീറ്റർ അകലെ സഗൈയ്ങ് ആണ് പ്രഭവകേന്ദ്രം. മ്യാൻമാറിൽ നിന്ന് 900 കിലോമീറ്റർ അകലെയുള്ള ബാങ്കോക്കിലും ഭൂചലനമുണ്ടായി. ഭൂചലനത്തിൽ കൂറ്റൻ കെട്ടിടങ്ങൾ നിലം പതിച്ചു. ദേശീയപാതകൾ തകർന്നു. മ്യാൻമറിലെ രണ്ടാമത്തെ നഗരമായ മണ്ടാല തകർന്നടിഞ്ഞു. പ്രസിദ്ധമായ ആവ പാലം ഇറവാഡി നദിയിലേക്ക് തകർന്നുവീണു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്