Connect with us

India

മരുന്ന് വില കുറയും; 36 ജീവൻ രക്ഷാ മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി

Published

on

Share our post

ഡല്‍ഹി: 36 ജീവൻ രക്ഷാ മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി. കാൻസറിനടക്കം ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയാണ് പൂർണമായും ഒഴിവാക്കിയത്.കയറ്റുമതി എളുപ്പമാക്കാൻ വിവിധ മന്ത്രാലയങ്ങൾ ഉൾക്കൊള്ളിച്ച് പദ്ധതി നടപ്പിലാക്കും. ഗാർഹിക ഇലക്ട്രോണിക് ഉപകരണ നിർമാണങ്ങൾക്ക് പിന്തുണ നല്‍കും. യുവാക്കളുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇന്‍ഷുറന്‍സ് മേഖലയില്‍ 74-100 ശതമാനം വരെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തി. പ്രീമിയം മുഴുവനായും ഇന്ത്യയില്‍ നിക്ഷേപിക്കണം. പഴയ നിയമം അടിസ്ഥാനമാക്കി ഉള്ള നിയന്ത്രണങ്ങൾ ഉടച്ച് വാർക്കുമെന്നും ധനമന്ത്രി.


Share our post

India

നികുതിദായകര്‍ക്ക് ലോട്ടറി, കേന്ദ്ര ബജറ്റ് എങ്ങനെ? പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍

Published

on

Share our post

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ സ​മ്പൂ​ർ​ണ ബ​ജ​റ്റ് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. 1.15 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ൽ വ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണു​ള്ള​ത്. ബ​ജ​റ്റ് ധ​ന​മ​ന്ത്രി പാ​ർ​ല​മെ​ന്‍റി​ൽ സ​മ​ർ​പ്പി​ച്ചു.ആ​ദാ​യ​നി​കു​തി പ​രി​ധി ഉ​യ​ർ​ത്തി​യ​ത് ഉ​ൾ​പ്പെ​ടെ വ​ൻ പ്ര​ഖ്യാ​പ​ന​മാ​ണ് ബ​ജ​റ്റി​ലു​ള്ള​ത്. 12 ല​ക്ഷം വ​രെ നി​കു​തി​യി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ 12 ല​ക്ഷം ശ​മ്പ​ള​മു​ള്ള​വ​ർ​ക്ക് എ​ൺ​പ​തി​നാ​യി​രം രൂ​പ ലാ​ഭി​ക്കാം. 18 ല​ക്ഷം ശ​മ്പ​ള​മു​ള്ള​വ​ർ​ക്ക് എ​ഴു​പ​തി​നാ​യി​രം ലാ​ഭി​ക്കാം. 25 ല​ക്ഷം ശ​മ്പ​ള​മു​ള്ള​വ​ർ​ക്ക് 1.1 ല​ക്ഷം രൂ​പ​യു​ടെ നേ​ട്ട​മാ​ണ് പ്ര​ഖ്യാ​പ​ത്തി​ലൂടെ ഉ​ണ്ടാ​വു​ക.

ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ മ​ധ്യ​വ​ർ​ഗ​ത്തി​ന്‍റെ കൈ​യി​ലേ​ക്ക് കൂ​ടു​ത​ൽ പ​ണം എ​ത്തും. വീ​ട്ടു​വാ​ട​ക​യി​ലെ നി​കു​തി ഇ​ള​വ് പ​രി​ധി ആ​റ് ല​ക്ഷ​മാ​ക്കി ഉ​യ​ര്‍​ത്തി.സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് 50 വ​ർ​ഷ​ത്തേ​ക്ക് പ​ലി​ശ ര​ഹി​ത വാ​യ്പ അ​നു​വ​ദി​ക്കും. ഇ​തി​നാ​യി ഒ​ന്ന​ര ല​ക്ഷം കോ​ടി വ​ക​യി​രു​ത്തും. എ​.ഐ പ​ഠ​ന​ത്തി​ന് സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 500 കോ​ടി വ​ക​മാ​റ്റും തു​ട​ങ്ങി വ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് ബ​ജ​റ്റി​ലു​ള്ള​ത്.

പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ

* ബ​ജ​റ്റി​ന്‍റെ ഊ​ന്ന​ല്‍ പ​ത്ത് മേ​ഖ​ല​ക​ളി​ൽ

* അ​ടു​ത്ത അ​ഞ്ചു​വ​ര്‍​ഷം അ​വ​സ​ര​ങ്ങ​ളു​ടെ കാ​ലം

* സ​ന്പൂ​ർ​ണ ദാ​രി​ദ്ര്യ​നി​ർ​മാ​ർ​ജ​നം മു​ഖ്യ​ല​ക്ഷ്യം

* പി​.എം ധ​ൻ​ധ്യാ​ന​യോ​ച​ന വ്യാ​പി​പ്പി​ക്കും

* പ​രു​ത്തി​ക​ർ​ഷ​ക​ർ​ക്കാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ്

* കി​സാ​ൻ വാ​യ്പാ പ​ദ്ധ​തി​യു​ടെ പ​രി​ധി അ​ഞ്ച് ല​ക്ഷ​മാ​ക്കി ഉ‍​യ​ർ​ത്തി

* ഗ്രാ​മീ​ണ​മേ​ഖ​ല​യ്ക്ക് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന

* മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു പ്ര​ത്യേ​ക പ​ദ്ധ​തി

* ചെ​റു​കി​ട-​ഇ​ട​ത്ത​രം മേ​ഖ​ല​ക​ൾ​ക്കു ഊ​ന്ന​ൽ ന​ൽ​കും

* സ്റ്റാ​ർ​ട്ട് അ​പ്പി​ൽ 27 പ​ദ്ധ​തി​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി

* ബി​ഹാ​റി​നാ​യി മ​ഖാ​ന ബോ​ർ​ഡ്

* പാ​ദ​ര​ക്ഷ നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ 22 ല​ക്ഷം തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ‌

* നൈ​പു​ണ്യ​വി​ക​സ​ന​ത്തി​ന് അ​ഞ്ച് നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ എ​ക്സ​ല​ൻ​സ്

* ഭ​ക്ഷ്യ​സം​സ്ക​ര​ണ​ത്തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി

* അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കു പ്ര​ത്യേ​ക പ​ദ്ധ​തി

* മെ​യ്ഡ് ഇ​ൻ ഇ​ന്ത്യ ടാ​ഗി​നു പ്ര​ചാ​ര​ണം

* അ​മ്മ​മാ​ർ​ക്കും കു​ഞ്ഞു​ങ്ങ​ൾ​ക്കും പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി

* ആ​ദി​വാ​സി വ​നി​താ​സം​രം​ഭ​ങ്ങ​ൾ​ക്കു സ​ഹാ​യം

* ത​ദ്ദേ​ശീ​യ ക​ളി​പ്പാ​ട്ട മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കും

* സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ സീ​റ്റ് വ​ർ​ധി​പ്പി​ക്കും

* സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഒ​ന്ന​ര ല​ക്ഷം കോ​ടി

* ആ​ണ​വ​മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്തം

* പ​യ​ർ​വ​ർ​ഗ​ങ്ങ​ളി​ൽ സ്വാ​ശ്ര​യ​ത്വം കൈ​വ​രി​ക്കാ​ൻ ആ​റ് വ​ർ​ഷ​ത്തെ പ​ദ്ധ​തി

* ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം

* വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്വ​നി​ധി സ​ഹാ​യ പ​ദ്ധ​തി

* അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ എ​ല്ലാ ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും

* ഡേ​കെ​യ​ർ കാ​ൻ​സ​ർ സെ​ന്‍റ​റു​ക​ൾ

* സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​ന​കം 75,000 സീ​റ്റു​ക​ൾ കൂ​ട്ടും

* 36 ജീ​വ​ൻ​ര​ക്ഷാ​മ​രു​ന്നു​ക​ളെ ക​സ്റ്റം​സ് തീ​രു​വ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി

* അ​ടു​ത്ത​വ​ർ​ഷ​ത്തേ​ക്ക് 10000 പി​എം റി​സ​ർ​ച്ച് സ്കോ​ള​ർ​ഷി​പ്പ്

* ഇ​ൻ​ഷ്വ​റ​ൻ​സ് മേ​ഖ​ല​യി​ൽ 100 ശ​ത​മാ​നം വി​ദേ​ശ നി​ക്ഷേ​പം

* ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കും മൊ​ബൈ​ലി​നും വി​ല കു​റ​യും


Share our post
Continue Reading

India

ഗുജറാത്ത് വംശഹത്യയെ അതിജീവിച്ച, ഇരകളുടെ നീതിക്ക് വേണ്ടി പോരാടിയ സാക്കിയ ജാഫ്രി അന്തരിച്ചു

Published

on

Share our post

ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയെ അതിജീവിച്ച, ഇരകളുടെ നീതിക്ക് വേണ്ടി പോരാടിയ സാക്കിയ ജാഫ്രി അന്തരിച്ചു. വംശഹത്യക്കിടെ കലാപകാരികളാൽ ക്രൂരമായി കൊലചെയ്യപ്പെട്ട മുൻ കോൺഗ്രസ് എംപി ഇഹ്‌സാൻ ജാഫ്രിയുടെ ഭാര്യയാണ് സാക്കിയ ജാഫ്രി. ‘മനുഷ്യാവകാശ സമൂഹത്തിൻ്റെ അനുകമ്പയുള്ള നേതാവായ സാക്കിയ അപ്പ വെറും മുപ്പത് മിനിറ്റ് മുമ്പ് അന്തരിച്ചുവെന്ന്’ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദാണ് എക്സ് പോസ്റ്റിലൂടെ അറിയിച്ചത്.

2002-ൽ ഗുജറാത്തിലെ ഗുൽബർഗ് സൊസൈറ്റിയിൽ വെച്ചായിരുന്നു മറ്റ് 68 പേർക്കൊപ്പം ഇസ്ഹാൻ ജാഫ്രി കൊല്ലപ്പെടുന്നത്. ഇതിന് ശേഷം, അന്നത്തെ ​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ​​ഗുജറാത്ത് വംശഹത്യയിൽ പങ്കുണ്ടെന്നും അവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം എന്നുമാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയതോടെയാണ് സാക്കിയ ജാഫ്രി രാജ്യത്തിൻ്റെ ശ്രദ്ധയിലേയ്ക്ക് വന്നത്. ​ഗുൽബർ​ഗ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകൾ പുനരന്വേഷിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത് സാക്കിയ അടക്കം നടത്തിയ നിയമപോരാട്ടത്തെ തുടർന്നായിരുന്നു.

പിന്നീട് കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. അന്വേഷക സംഘത്തിൻ്റെ റിപ്പോർട്ടിനെതിരെ സാക്കിയ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അപ്പീൽ തള്ളിയിരുന്നു. ‘ഈ പോരാട്ടം എന്റെ ഭർത്താവിന് വേണ്ടി മാത്രമുള്ളതല്ല, മോദി തങ്ങളെ രക്ഷിക്കും എന്ന് വിശ്വസിച്ച ആയിരകണക്കിന് മുസ് ലിങ്ങൾക്ക് വേണ്ടിയുള്ള അവസാന ശ്രമം കൂടിയാണ്’ എന്നായിരുന്നു നിയമ പോരാട്ടത്തെക്കുറിച്ചുള്ള സാക്കിയയുടെ പ്രതികരണം.

2002ൽ ​ഗുജറാത്ത് കലാപം ആരംഭിച്ചതിന് പിന്നാലെ കലാപകാരികൾ അഹമ്മദാബാദിലുടനീളം മുസ്ലിം വിഭാ​ഗങ്ങൾക്കെതിരെ ആക്രമണം അഴിച്ച് വിട്ടതിന് പിന്നാലെയാണ് ഇസ്ഹാൻ ജാഫ്രി കൊല്ലപ്പെട്ടത്. കലാപം രൂക്ഷമായതോടെ പ്രദേശത്തെ മുസ്ലിം വിഭാ​ഗത്തിലെ വലിയൊരു വിഭാ​ഗം ഇസ്ഹാൻ ജാഫ്രിയുടെ വാസകേന്ദ്രമായിരുന്ന ​ഗുൽബ‍ർ‌​ഗ് സൊസൈറ്റിയിൽ അഭയം തേടിയിരുന്നു. മുൻ എം. പി എന്ന നിലിയിൽ ഇസ്ഹാൻ ജാഫ്രിക്കുണ്ടായിരുന്ന സ്വാധീനമായിരുന്നു ഇവിടെ അഭയം തേടാൻ ആളുകളെ പ്രേരിപ്പിച്ചത്. എന്നാൽ ഇവിടേയ്ക്കെത്തിയ കലാപകാരികൾ നി‍ർദാക്ഷിണ്യം ഇസ്ഹാൻ ജാഫ്രി അടമുള്ളവരെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.


Share our post
Continue Reading

India

കാർഷിക മേഖലയ്ക്ക് കൈത്താങ്ങ്; കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാപരിധി അഞ്ചു ലക്ഷമാക്കി

Published

on

Share our post

ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി പ്രധാനമന്ത്രി ‘പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജന’ പ്രഖ്യാപിച്ച് ധനമന്ത്രി. സംസ്ഥാനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. കാര്‍ഷികോത്പാദനം കുറഞ്ഞ മേഖലയ്ക്ക് ധനസഹായം നല്‍കും. രാജ്യത്തെ 100 ജില്ലകള്‍ക്കാണ് ആദ്യഘട്ടത്തില്‍ സഹായം. ഉത്പാദനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. 1.7 കോടി കര്‍ഷകര്‍ക്ക് ഇത് ഗുണം ചെയ്യും.

  • ധാന്യവിളകളുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത- ആറ് വര്‍ഷ മിഷന്‍ പ്രഖ്യാപിച്ചു.
  • തുവര, ഉറാദ്, മസൂര്‍ എന്നീ ധാന്യങ്ങള്‍ക്കായി പ്രത്യേക പദ്ധതി. കര്‍ഷകരില്‍നിന്ന് ധാന്യം ശേഖരിക്കും. വിപണനം ഉറപ്പാക്കും.
  • പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പദ്ധതി രൂപവത്കരിക്കും.
  • ബിഹാറില്‍ മക്കാന ബോര്‍ഡ്-മക്കാനയുടെ ഉത്പാദനവും വിപണനവും വ്യാപിപ്പിക്കാന്‍ ബിഹാറില്‍ മക്കാന ബോര്‍ഡ് സ്ഥാപിക്കും.
  • വിളഗവേഷണത്തിന് പദ്ധതി
  • പരുത്തി കൃഷി വികസനത്തിന് അഞ്ച് വര്‍ഷ പദ്ധതി
  • കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഹ്രസ്വകാല വായ്പ മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി. ഇത് 7.7 കോടി കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ക്ക് ഗുണം ചെയ്യും

Share our post
Continue Reading

Trending

error: Content is protected !!