Kerala
ആമ്പല്‍വസന്തം, മീന്‍പിടിത്തം; ഉൾനാടൻ കാഴ്ചകള്‍ ആസ്വദിക്കാം, ആലപ്പി റൂട്‌സുമായി കുടുംബശ്രീ
ആലപ്പുഴ: പതിവു സ്ഥലങ്ങള്‍ വിട്ട് കേരളത്തിന്റെ ഉള്‍നാടുകള്‍ കാണാന്‍ താത്പര്യമുണ്ടോ? എങ്കില്‍, കുടുംബശ്രീയുടെ ‘കമ്യൂണിറ്റി ടൂറിസം’ പദ്ധതി സഹായിക്കും. നാട്ടിന്‍പുറത്തെ ടൂറിസം സംരംഭങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തി നാട്ടുകാര്യങ്ങള്‍ നേരിട്ടറിയാനുള്ള അവസരമൊരുക്കുകയാണു ലക്ഷ്യം.കുടുംബശ്രീ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന പദ്ധതി ആലപ്പുഴയില്‍ തുടങ്ങി. ‘ആലപ്പി റൂട്‌സ്’ എന്ന വനിതാ ടൂര്‍ ഓപ്പറേറ്റിങ് സംഘത്തിന്റെ പ്രവര്‍ത്തനവും തുടങ്ങി. സഞ്ചാരികളെയും സംരംഭകരെയും ബന്ധിപ്പിച്ച് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കലാണ് ഇവരുടെ ജോലി.
കുട്ടനാട്ടിലെ നീലംപേരൂര്‍, കാവാലം, കൈനകരി, ചമ്പക്കുളം ഗ്രാമപ്പഞ്ചായത്തുകളിലാണ് കമ്യൂണിറ്റി ടൂറിസത്തിന്റെ തുടക്കം. രാജസ്ഥാന്‍ സ്വദേശിനികളായ തനിഷയും അംബികയുമാണ് ഇതിന്റെ ഭാഗമായെത്തിയ ആദ്യ വിനോദസഞ്ചാരികള്‍. മൂന്നുദിവസത്തെ യാത്രയായിരുന്നു. വേമ്പനാട്ടുകായല്‍, വട്ടക്കായല്‍, ആലപ്പുഴ ബീച്ച് എന്നിവ കണ്ടും നാടന്‍ ഭക്ഷണം ആസ്വദിച്ചും ഇരുവരും മടങ്ങി.
ആലപ്പി റൂട്‌സ്
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മുപ്പതോളം ടൂറിസം സംരംഭകരാണ് ഇതിലുള്ളത്. വിനോദസഞ്ചാരികള്‍ക്ക് ഇഷ്ടമുള്ള പാക്കേജ് തിരഞ്ഞെടുക്കാം. ആമ്പല്‍ വസന്തം, മീന്‍പിടിത്തം, കൃഷി, കയര്‍, കടലും കായലും ഇടത്തോടും ചേരുന്ന ജലടൂറിസം തുടങ്ങിയവ ഇതിലുള്‍പ്പെടും.സീസണ്‍ അനുസരിച്ചാകും പാക്കേജുകള്‍. വലിയ സംഘങ്ങള്‍ക്ക് ദിവസം 1,500 രൂപ (ഒരാള്‍ക്ക്) മുതലുള്ള പാക്കേജുണ്ട്. ആളുകളുടെ എണ്ണം, ദിവസം എന്നിവയനുസരിച്ച് ഇതു മാറാം. വിവരങ്ങള്‍ക്ക്: 8848012022.
Kerala
ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എം.വി.ഡി
പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.
Kerala
നീല കാര്‍ഡിന് കൂടുതല്‍ അരി
വെള്ള റേഷൻ കാർഡ് ഉടമകള്‍ക്ക് ഈമാസം ആറ് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാർഡുകാർക്ക് മൂന്ന് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ അധികവിഹിതമായും നല്‍കും.നീല കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കില്‍ നല്‍കുന്നതിനു പുറമേയാണിത്. ഫെബ്രുവരിയിലെ റേഷൻ വിതരണം ആറിന് ആരംഭിക്കും. ജനുവരിയിലെ വിതരണം ഫെബ്രുവരി നാലു വരെ നീട്ടി. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകള്‍ക്ക് അഞ്ചിന് അവധിയാണ്.
Kerala
ബസ് പെർമിറ്റ്: മുന്നിലും പിറകിലും മൂന്ന് ക്യാമറ,സ്ഥലവിവരമടങ്ങിയ ബോർഡ്, ഡ്രൈവറുടെ ക്ഷീണമറിയാനും ക്യാമറ
പുതിയ ബസ് പെർമിറ്റിന് ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ്‌സ് (എ.ഐ.എസ്.) 052 ബോഡി കോഡ് പ്രകാരമുള്ള പുതിയ വാഹനം നിർബന്ധമാക്കി ഗതാഗതവകുപ്പ്. സംസ്ഥാനമൊട്ടുക്കും നിയോജകമണ്ഡലാടിസ്ഥാനത്തിൽ നടത്തിയ ജനകീയസദസ്സിന്റെ ഭാഗമായി അനുവദിച്ച പുതിയ ബസ്‌റൂട്ടുകളിൽ പെർമിറ്റ് അനുവദിക്കുന്നതിനാണ് ഈ നിബന്ധന. ബസിനുള്ളിലും മുന്നിലും പുറകിലുമായി മൂന്ന് ക്യാമറ, മുന്നിലും പുറകിലും ഇടതുവശത്തും സ്ഥലവിവരം വെളിപ്പെടുത്തുന്ന ഡിജിറ്റൽ ബോർഡ് എന്നിവയും വേണം.ഡ്രൈവർ ക്ഷീണിതനാണോയെന്ന് കണ്ടെത്താനുള്ള സെൻസറോടുകൂടിയ ക്യാമറ ഇതിന് പുറമേയാണ്.
ഗ്ലോബൽ പൊസിഷനിങ് സംവിധാനം (ജി.പി.എസ്.), റെക്കോഡിങ് സൗകര്യത്തോടുകൂടിയ ജിയോഫെൻസിങ് എന്നിവയും വേണം. യാത്രക്കാർക്ക് കുടിവെള്ളത്തിനുള്ള സൗകര്യമുണ്ടാകണം. സാധാരണരീതിയിൽ പണം വാങ്ങുന്നതിന് പുറമേ ക്യു.ആർ. കോഡ് സ്കാൻ ചെയ്തും സ്വൈപ്പിങ്, യു.പി.എസ്. എന്നിവ വഴിയും ടിക്കറ്റ് തുക ഈടാക്കാൻ സൗകര്യമുള്ളതാകണം ടിക്കറ്റിങ് മെഷീൻ.ബസിന്റെ രജിസ്റ്റേഡ് ഉടമ, ഡ്രൈവർ, കണ്ടക്ടർ എന്നിവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫക്കറ്റ് ഉണ്ടാകണം. സാമ്പത്തികസ്ഥിതി ഉറപ്പാക്കാൻ ഉടമയുടെയും പെർമിറ്റ് ഹോൾഡറുടെയും മൂന്നുവർഷത്തെ ആദായനികുതി റിട്ടേണും സമർപ്പിക്കണം. തുടക്കത്തിൽ പുതിയ റൂട്ടുകളിലേക്ക് രണ്ട് ബസുകൾക്കാണ് പെർമിറ്റ് അനുവദിക്കുക. സംസ്ഥാനതലത്തിൽ 503 റൂട്ടുകളിലേക്കാണ് ഇത്തരത്തിൽ പെർമിറ്റ് അനുവദിക്കുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു