Connect with us

Kerala

‘ടിക്കറ്റ്‌ ബുക്ക്‌ ചെയ്യൂ, പണം പിന്നീട് മതി’ പുതിയ സംവിധാനവുമായി റെയിൽവേ

Published

on

Share our post

കാശില്ലെങ്കിലും ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാൻ സംവിധാനം അവതരിപ്പിച്ച്‌ റെയിൽവേ. ഇന്ത്യൻ റെയിൽവേ കാറ്ററിങ്‌ ആന്റ്‌ ടൂറിസം കോർപറേഷനാണ്‌ ‘ബുക്ക്‌ നൗ, പേ ലേറ്റർ’ പദ്ധതി അവതരിപ്പിച്ചത്‌. ഓൺലൈനിൽ ബുക്ക്‌ ചെയ്യുമ്പോൾ അക്കൗണ്ടിൽ പണം ഇല്ലെങ്കിലും ടിക്കറ്റ്‌ ലഭിക്കുന്ന പദ്ധതിയാണിത്‌.ഐആർസിടിസി അക്കൗണ്ടിലൂടെ ടിക്കറ്റ്‌ സെലക്ട്‌ ചെയ്‌ത ശേഷം ‘പേ ലേറ്റർ’ ഓപ്‌ഷൻ തെരഞ്ഞെടുത്താൽ 14 ദിവസം കഴിഞ്ഞ്‌ പണമടച്ചാൽ മതി. ഈ സമയപരിധിക്കുള്ളിൽ പണം നൽകിയില്ലെങ്കിൽ 3.5 ശതമാനം സേവന നിരക്ക് ബാധകമാകും.


Share our post

Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക്‌ കുറയും; ഫെബ്രുവരി മുതൽ യൂണിറ്റിന് 9 പൈസ കുറയും

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക്‌ കുറയും.ഫെബ്രുവരി മുതൽ യൂണിറ്റിന് 9 പൈസയാണ് കുറയുക. ഇന്ധന സർ ചാർജ് 19 ൽ നിന്നും 10 പൈസയായി കുറഞ്ഞതിനാലാണിത്.സ്വമേധയാ പിരിക്കുന്ന 10 പൈസ/ യൂണിറ്റിന് പുറമെ വരുന്ന ഇന്ധന സർചാർജ് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തോടെ പിരിക്കാനും വ്യവസ്ഥ ചെയുന്നുണ്ട്‌. ഇങ്ങനെ പിരിക്കുന്ന ഇന്ധന സർചാർജ് ആണ് 9 പൈസ നിരക്കിൽ കമ്മീഷന്റെ അംഗീകാരത്തോടെ തുടർന്നു പോയിരുന്നത്.ഒക്ടോബർ 2024 മുതൽ ഡിസംബര്‍ 2024 വരെയുള്ള മാസങ്ങളുടെ ഇന്ധന സർചാർജജ് കുറഞ്ഞതാണ് ഇതിനു കാരണം. ആയതിനാൽ 2025 ഫെബ്രുവരിയിൽ 19 പൈസയിൽ നിന്നും 10 പൈസയായി ഇന്ധന സർചാർജ് കുറയുകയും ചെയുന്നു. അതുകൊണ്ട്‌ ഫെബ്രുവരി മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിരക്ക്‌ യൂണിറ്റിന് 9 പൈസ കുറയും.


Share our post
Continue Reading

Kerala

ലോകനാര്‍കാവ് ക്ഷേത്രപ്രവേശന സമരസേനാനി എം.കെ.കൃഷ്ണന്‍ അന്തരിച്ചു

Published

on

Share our post

വടകര: ലോകനാര്‍കാവ് ക്ഷേത്രപ്രവേശന സമരസേനാനിയും ആദ്യകാല കോണ്‍ഗ്രസ് സംഘാടകനും അയിത്തോച്ചാടന പ്രവര്‍ത്തകനുമായിരുന്ന മേമുണ്ടയിലെ മീത്തലെ കുരുന്നംമനക്കല്‍ എം.കെ.കൃഷ്ണന്‍ (111) അന്തരിച്ചു. നൂറ് വയസിന് ശേഷവും കോണ്‍ഗ്രസ് വേദികളില്‍ സജീവമായിരുന്നു ഇദ്ദേഹം.1946 ഒക്ടോബര്‍ 16-ന് ലോകനാര്‍കാവ് ക്ഷേത്രം എല്ലാ ജാതിക്കാര്‍ക്കുമായി തുറന്നുകൊടുക്കുന്ന ചടങ്ങിന്റെ പ്രാദേശികമായ ഒരുക്കങ്ങള്‍ക്ക് ഇദ്ദേഹം മുന്നില്‍നിന്നു. മദ്രാസ് മുഖ്യമന്ത്രി ടി.പ്രകാശം, കെ.കേളപ്പന്‍ തുടങ്ങിയവരാണ് ചടങ്ങില്‍ പങ്കെടുത്തത്. ക്ഷേത്രപ്രവേശനത്തിന് ശേഷം ക്ഷേത്രക്കുളത്തിലിറങ്ങി ആദ്യം കുളിച്ചവരില്‍ ഇദ്ദേഹവുമുണ്ടായി. ഇതിന് നേതൃത്വം കൊടുത്തതിന്റെ പേരില്‍ ഭീഷണി ഉണ്ടായതിനെത്തുടര്‍ന്ന് പിന്നീട് കുറെക്കാലം ഒളിവില്‍ കഴിയേണ്ടിവന്നു.

14-ാം വയസില്‍ സ്വാതന്ത്ര്യസമരസേനാനി കക്കണ്ടി കുഞ്ഞിരാമക്കുറുപ്പില്‍നിന്നാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. മാഹി വിമോചനസമരത്തില്‍ വൊളന്റിയറായി. സമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിരന്തരം ശബ്ദിച്ചു. ഇതിന് സമുദായവിലക്കും നേരിട്ടു. 1950ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും 1971ല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. 110-ാം വയസ് വരെയും കോണ്‍ഗ്രസ് വേദികളില്‍ നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭാര്യയ്ക്കൊപ്പം പോളിങ് ബൂത്തില്‍ പോയാണ് വോട്ട് രേഖപ്പെടുത്തിയത്.ഭാര്യ: മാക്കം അമ്മ. മക്കള്‍: കാര്‍ത്ത്യായനി, ഭാര്‍ഗവി, രഘുപതി, വിനോബന്‍, രാജീവന്‍, മുരളി, വിശ്വനാഥന്‍, പത്മനാഭന്‍ (ബഹ്റിന്‍). മരുമക്കള്‍: സദാശിവന്‍, ശ്രീജ, ബിന്ദു, പ്രസീത, റീന, ലീന, പരേതരായ മാധവന്‍, ഉണ്ണി.


Share our post
Continue Reading

Kerala

14കാരി പ്രസവിച്ച സംഭവം;എട്ടാം ക്ലാസുകാരനെതിരെ കേസ്

Published

on

Share our post

ഇടുക്കി: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തിൽ ബന്ധുവായ ഏട്ടാം ക്ലാസുകാരനെതിരെ പോക്സോ ചുമത്തി കേസെടുക്കും. തുടർന്ന് നടപടികൾ പൂർത്തിയാക്കി ജ്യുവനൈൽ ഹോമിലേയ്ക്കും മാറ്റും. ഹൈറേഞ്ച് മേഖലയിലെ ആസ്പത്രിയിലാണ് 14 കാരിയായ വിദ്യാർത്ഥിനി ആണ്‍ കുഞ്ഞിന് ജന്‍മം നല്‍കിയത്. കുട്ടിയുടെ ബന്ധുവായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് പൊലീസ് വിശദമാക്കിയത്.

വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്ന ബന്ധുവില്‍ നിന്നും ഗര്‍ഭം ധരിച്ചത്. സംഭവത്തില്‍ ശിശുക്ഷേമ സമിതിയും ചൈൽഡ് ലൈനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!