Kannur
കണ്ണൂർ സർവകലാശാലാ വാർത്തകൾ

എം. ഫിൽ. ഇംഗ്ലീഷ് പുനഃ പരീക്ഷ
കണ്ണൂർ: സർവകലാശാല പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എം.ഫിൽ. ഇംഗ്ലീഷ് (2005 അഡ്മിഷൻ), നവംബർ 2008 പരീക്ഷയുടെ റിസേർച്ച് മെത്തോഡോളജി & ഏരിയ ഓഫ് സ്പെഷ്യലൈസേഷൻ പേപ്പർ -”എ പോസ്റ്റ്കൊളോണിയൽ റീഡിങ് ഓഫ് മഹാശ്വേതാ ദേവിസ് വർക്സ് “സ്തന_ദായിനി”, “രുദാലി” ആൻഡ് “ദ്രൗപദി”-ന്റെ പുനഃപരീക്ഷ 2025 ഫെബ്രുവരി 4 ന് നടത്തുന്നതാണ്.
രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദാനന്തര ബിരുദ പരീക്ഷ
05.03.2025 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ 10.02.2025 മുതൽ 13.02.2025 വരെയും, പിഴയോടുകൂടി 15.02.2025 വരെയും അപേക്ഷ സമർപ്പിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
എം. ഫിൽ. ഇംഗ്ലീഷ് പുനഃപരീക്ഷ ഫലം
കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ എം.എസ്.സി. ബയോടെക്നോളജി പ്രോഗ്രാമിന്റെ ഒന്നാം സെമസ്റ്റർ നവംബർ 2023 വൺ ടൈം മേഴ്‌സി ചാൻസ് (സി.സി.എസ്.എസ്.- സപ്ലിമെന്ററി) 2015-2019 അഡ്മിഷൻ പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 2025 ഫെബ്രുവരി 11.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എ ഡിസെൻട്രലൈസേഷൻ ആൻറ് ലോക്കൽ ഗവേണൻസ്, പബ്ലിക് പോളിസി ആൻറ് ഡെവലപ്മെൻറ്, സോഷ്യൽ എൻട്രപ്രണേർഷിപ്പ് ആൻറ് ഡെവലപ്മെൻറ് – ഏപ്രിൽ 2024 (റഗുലർ -2022 അഡ്മിഷൻ) പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം, ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന/ പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി 12-02-2025, 5 PM
Kannur
ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും – ഭക്ഷണ വിതരണത്തില്‍ പ്രത്യേകശ്രദ്ധ വേണമെന്ന് ഡി.എം.ഒ


ജില്ലയില്‍ ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും നടക്കുന്ന സാഹചര്യത്തില്‍ അവയോട് അനുബന്ധിച്ചുള്ള ഭക്ഷണവിതരണത്തില്‍ ശുചിത്വം പാലിക്കുന്ന കാര്യത്തില്‍ പ്രത്യേകശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു.
1. വലിയ രീതിയില്‍ സംഘടിപ്പിക്കുന്ന ഉത്സവങ്ങള്‍, പെരുന്നാളുകള്‍, മറ്റ് ആഘോഷ പരിപാടികള്‍ അതതു പ്രദേശത്തെ ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരെ മുന്‍കൂട്ടി അറിയിക്കണം. ഇത്തരം പരിപാടികളില്‍ പുറമേ നിന്നും കൊണ്ട്‌വന്നു വിതരണം ചെയ്യുന്നതും അവിടെ വച്ച് പാചകം ചെയ്യുന്നതുമായ എല്ലാ ഭക്ഷണ പദാര്‍ഥങ്ങളും ശുചിത്വം പാലിച്ചവയാണെന്നും ഭക്ഷണ വിതരണക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെന്നും ഉറപ്പു വരുത്തണം.
2. പാനീയങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ സ്രോതസ്സ് അന്വേഷിക്കേണ്ടതും അതില്‍ ഉപയോഗിക്കുന്ന ഐസ് ഭക്ഷ്യ യോഗ്യമാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
3. ജ്യൂസ്, മറ്റു പാനീയങ്ങള്‍ കൊടുക്കുകയാണെങ്കില്‍ തിളപ്പിച്ചാറിയ വെള്ളം അല്ലെങ്കില്‍ മറ്റു രീതിയില്‍ ശുദ്ധീകരിച്ച വെള്ളം മാത്രം ഉപയോഗിക്കേണ്ടതാണ്.
4. പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് ഹാന്റ് വാഷിങ്ങിന് ആവശ്യമായ സജീകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
5. അന്നദാനം പോലെയുള്ള പ്രവൃത്തികളില്‍ തൈര്, പാല് അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുള്ള പാചകത്തിന്‌വേണ്ട ക്രമീകരണം ഉറപ്പാക്കണം. പാചകത്തിനും വിളമ്പാനും നില്‍ക്കുന്ന ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണം.
6. ഉത്സവങ്ങള്‍ നടക്കുമ്പോള്‍ ചെറുകിട സ്റ്റാളുകള്‍, തട്ടുകടകള്‍ എന്നിവയ്ക്ക് ഹെല്‍ത്ത് കാര്‍ഡ്, എഫ്എസ്എസ്എഐ ലൈസന്‍സ് ഉണ്ടായിരിക്കണം. കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പുവരുത്തണം.
7. ഭക്ഷണം പാകം ചെയ്യുന്നതിനുവേണ്ടി വാങ്ങുന്ന വസ്തുക്കള്‍ എവിടെ നിന്ന് വാങ്ങിച്ചു എന്ന് അറിയണം.
8. ഏതെങ്കിലും കാരണത്താല്‍ ഭക്ഷ്യ വിഷബാധ ഉണ്ടായാല്‍ ആ വിവരം അടിയന്തിരമായി ആരോഗ്യ വകുപ്പിന് കൈമാറണം.
Kannur
പവർഫുളാണ് ഊർജതന്ത്രം അധ്യാപിക


പാപ്പിനിശേരി: പരിശ്രമിക്കാനുള്ള മനസ്സുണ്ടെങ്കിൽ പ്രതിസന്ധികളെ തരണംചെയ്യാമെന്ന് തെളിയിക്കുകയാണ് പാപ്പിനിശേരി ജിയുപിഎസ് അധ്യാപിക പി വി തുഷാര. വിദ്യാർഥികളെ പഠനമികവിലേക്ക് നയിക്കുന്നതോടൊപ്പം പവർലിഫ്റ്റിങ്ങിൽ പവർഫുള്ളാവുകയാണ്. അഞ്ചു മാസത്തെ പരിശീലനത്തിലൂടെയാണ് ജില്ലാ മാസ്റ്റേഴ്സ് പവർ ലിഫ്റ്റിങ് മൽസരത്തിൽ 57 കിലോ വിഭാഗത്തിൽ ഒന്നാംസ്ഥാനവും സ്ട്രോങ് വുമൺ ഓഫ് കണ്ണൂർ പട്ടവും കരസ്ഥമാക്കിയത്. കഠിനാധ്വാനവും അർപ്പണബോധവുമാണ് നേട്ടത്തിന് വഴിതുറന്നത്. ജിംനേഷ്യത്തിൽ പരിശീലനത്തിന് പോകുന്ന ഭർത്താവ് രാഹുൽ കൃഷ്ണനോടൊപ്പം കൂട്ടുവന്നപ്പോഴാണ് ശരീരം പുഷ്ടിപ്പെടുത്തിയാലോ എന്ന തോന്നലുണ്ടായത്. മെലിഞ്ഞ ശരീരപ്രകൃതമുള്ള തനിക്ക് ഇതൊന്നും ചെയ്യാനാകില്ലെന്ന തോന്നലിൽ വെറുതെയിരുന്നു. ഏറെ നാളുകൾക്കുശേഷം പാപ്പിനിശേരി പ്രോസ് റ്റൈൽ ജിംനേഷ്യം പരിശീലകൻ ശൈലേഷിന്റെ നിർദേശത്തിൽ ജിംമ്മിന്റെ ബാലപാഠങ്ങളിലേക്ക്. ദിവസവും രാവിലെ 6.30 മുതൽ എട്ടുവരെ മുടങ്ങാതെ ജിംനേഷ്യത്തിലെ വ്യായാമങ്ങൾ. ഒരു മാസത്തിനകം പൂർണ ആത്മവിശ്വാസം നേടി. പിന്നീടുള്ള ഓരോ ദിവസവും പുതിയ തലങ്ങളിലേക്ക് അതിവേഗം മുന്നേറി. അച്ഛനും അമ്മയും ഭർത്താവും മകനും മടങ്ങുന്ന കുടുംബം പൂർണ പിന്തുണയുമായി ഒപ്പംചേർന്നത് കുതിപ്പിന് വേഗംകൂട്ടി. ബഞ്ച് പ്രസിൽ കരുത്തുകാട്ടാനുള്ള ഒരുക്കത്തിലാണീ ഊർജതന്ത്രം അധ്യാപിക. ബീറ്റ്ഫോറസ്റ്റ് ഓഫീസറായി ആദ്യം നിയമനം ലഭിച്ചെങ്കിലും അധ്യാപികയാകാൻ അതിയായ മോഹമുള്ളതിനാൽ വനംവകുപ്പിലെ ജോലി ഉപേക്ഷിച്ചു. 2021 ൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.
Kannur
വാട്ടര്‍ ചാര്‍ജ് കുടിശ്ശിക റവന്യൂ റിക്കവറി


കണ്ണൂർ: കേരള വാട്ടര്‍ അതോറിറ്റി, കണ്ണൂര്‍ സബ് ഡിവിഷന് കീഴിലുള്ള മുഴുവന്‍ ഉപഭോക്താക്കളുംമാര്‍ച്ച് 15നകം വാട്ടര്‍ ചാര്‍ജ് കുടിശ്ശിക അടച്ചുതീര്‍ത്തില്ലെങ്കില്‍ ഇനിയൊരു അറിയിപ്പ് കൂടാതെ കണക്ഷന്‍ വിച്ഛേദിക്കുകയും റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്