അടക്കാത്തോട് ടൗൺ പരിസരത്തെ കൂറ്റൻ തേനീച്ചകൂട് ഭീഷണിയാകുന്നു

അടക്കാത്തോട് : അടക്കാത്തോട് ടൗൺ പരിസരത്തെ തെങ്ങിന് മുകളിലെ കൂറ്റൻ തേനീച്ചകൂട് ഭീഷണിയാവുന്നു. ഒറ്റപ്പെട്ട ഈച്ചകൾ പറന്ന് കടകളിലും എത്തിത്തുടങ്ങി.സ്കൂൾ പരിസരത്ത് നിന്നും 200 മീറ്റർ പരിധിയിലാണ് കടന്നൽകൂട്. അടക്കാത്തോട് സാംസ്കാരിക നിലയത്തിൻ്റെ മുൻവശത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ തെങ്ങിന് മുകളിലാണ് കടന്നൽകൂട്. ജനവാസ കേന്ദ്രത്തിലെ കടന്നൽകൂട് നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.