Kannur
അടുത്തത് മരണക്കുത്ത്; ഇനി ഈ ജീവികളെയും പേടിക്കണമെന്ന അവസ്ഥ,പരുന്തിനെയും വെയിലിനെയും സൂക്ഷിക്കുക

കണ്ണൂർ: കടുവ, പുലി, ആന, കാട്ടുപന്നി, കുറുക്കൻ, മലയണ്ണാൻ എന്നിങ്ങനെ വന്യമൃഗങ്ങളുടെ ശല്യം കാരണം പൊറുതിമുട്ടിയവർക്കിടയിലേക്ക് വിഷവുമായി വരികയാണ് തേനീച്ചയും കടന്നലും. കണിച്ചാറിൽ പായ്ത്തേനീച്ചയുടെ കുത്തേറ്റ് ചെങ്ങോം കുന്നപ്പള്ളി ഗോപാലകൃഷ്ണൻ മരിച്ചതോടെ ഇനി ഈ ജീവികളെയും പേടിക്കണമെന്ന അവസ്ഥയായി. വന്യമൃഗങ്ങൾ വനാതിർത്തിയോടു ചേർന്ന പ്രദേശങ്ങളിലാണെങ്കിൽ തേനീച്ച– കടന്നൽ ഭീഷണി എല്ലായിടത്തുമുണ്ട്. നഗരങ്ങളിലെ വൻ കെട്ടിടങ്ങൾക്കു മുകളിൽ പലയിടത്തും ഇവയുടെ വലിയ കൂടുണ്ട്. ഒരു പരുന്തിന്റെ ആക്രമണമുണ്ടായാൽമതി കൂടിളകാൻ. പിന്നെ കുത്തേറ്റ് ഓടിയാലും രക്ഷയില്ല. വൻ തേനീച്ചകളും കടന്നലുകളും വീടിനു സമീപമോ ജനവാസകേന്ദ്രത്തിലോ കൂടുകൂട്ടിയാൽ എത്രയും പെട്ടെന്ന് ഒഴിവാക്കണം. കുത്തേൽക്കാൻ സാധ്യതയുള്ള ജോലികളിൽ ഏർപ്പെടുന്നവർ കയ്യും കാലും മൂടത്തക്ക വിധം ഇറക്കമുള്ള വസ്ത്രങ്ങളും മറ്റും ഉപയോഗിക്കുക.അടച്ചിട്ടിരിക്കുന്ന മുറികളിലും ഗുഹകളിലും കയറുന്നവർ നല്ല വെളിച്ചത്തിൽ അകം പരിശോധിച്ച ശേഷം മാത്രം കയറുക. കടന്നൽ, തേനീച്ച ആക്രമണങ്ങൾക്കു നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവുണ്ട്.
പരുന്തിനെ സൂക്ഷിക്കുക; വെയിലിനെയും
ഇരിട്ടി∙ വെയിലിനു കാഠിന്യം കൂടുമ്പോഴും ‘തേനട’ പ്രതീക്ഷിച്ചു പരുന്ത് പോലുള്ള പക്ഷികൾ ഇവയുടെ കൂട് ഇളക്കുമ്പോഴുമാണു തേനീച്ചക്കൂട്ടം ആക്രമണകാരികളാകുന്നത്. തേനീച്ചക്കൂടുകൾ പ്രധാനമായും ഇളക്കുന്നത് ഹണി ബസാർഡ് ഇനം പരുന്തുകളാണ്.ഇവയ്ക്ക് കുത്ത് എൽക്കുകയുമില്ല. ഇരയാകുന്നതു മനുഷ്യരാണ്. തേനീച്ചയായാലും കടന്നലായാലും കുത്തു തുടങ്ങിയാൽ ഓടിരക്ഷപ്പെടാൻ പ്രയാസമാണ്. എത്ര ദൂരം ഓടിയാലും ഇവ പിന്തുടരും.
കുത്തേറ്റാൽ
തൊണ്ടയിലും നാവിലും നീരുവന്നു വീർക്കുക, ശ്വാസതടസ്സം, ശരീരം നീല നിറമാവുക, ശബ്ദം അടയുക, തൊണ്ടയിൽ എന്തെങ്കിലും ഇരിക്കുന്നതുപോലെ തോന്നുക, സംസാരിക്കാൻ പറ്റാതാവുക, കയ്യും കാലും തണുത്തു മരവിക്കുക, വേഗത്തിലുള്ള ഹൃദയമിടിപ്പ്, തലകറക്കം, ബോധക്ഷയം ഇത്തരം ലക്ഷണങ്ങൾ ഗുരുതരമാവാൻ സാധ്യതയുള്ളതിനാൽ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം. കുത്തേറ്റ ഭാഗത്ത് ഐസ് വച്ചു കൊടുക്കുന്നതു വേദനയും നീരും കുറയ്ക്കാൻ സഹായിക്കും.
∙ആശുപത്രിയിൽ വച്ചല്ലാതെ കൊമ്പുകൾ എടുത്തു മാറ്റരുത്. സ്വയം ചെയ്താൽ കൊമ്പുകൾ ഒടിഞ്ഞു ശരീരത്തിൽ കൂടുതൽ വിഷം കയറാൻ സാധ്യതയുണ്ട്.
∙ പലതവണ കുത്തേറ്റാൽ മാത്രമേ വിഷബാധ ഉണ്ടാവുകയുള്ളു. ഇത് ഓരോരുത്തരുടെയും ശരീരപ്രകൃതിയും പ്രതിരോധശേഷിയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
∙മുതിർന്നപൗരന്മാർ, ഗർഭിണികൾ, ചെറിയ കുട്ടികൾ, ഹൃദയ സംബന്ധമായ അസുഖം ഉള്ളവർ എന്നിവർ കൂടുതൽ ജാഗ്രത പുലർത്തണം.
സോളർ വേലി നന്നാക്കുന്നതിനിടെ കടന്നൽ ആക്രമിച്ചു; 4 പേർക്ക് പരുക്ക്
ഇരിട്ടി∙ കുണ്ടേരി– ഉപദേശിക്കുന്ന് വനാതിർത്തിയിൽ സോളർ വേലി അറ്റകുറ്റപ്പണിക്കിടെ കടന്നൽക്കുത്തേറ്റ് 4 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ കറുകപ്പളളിൽ ജയിംസിനെ (48) കണ്ണൂർ ജില്ലാ ആശുപത്രിയിലും സുശീല കറുകപ്പള്ളിൽ (60), ത്രേസ്യാമ്മ ജോസഫ് വട്ടമറ്റത്തിൽ (63), ശശീന്ദ്രൻ കുന്നത്ത് (58) എന്നിവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
2 ദിവസമായി കർണാടക വനത്തിൽനിന്ന് ഇറങ്ങുന്ന കാട്ടാനക്കൂട്ടം പ്രദേശത്ത് ഭീതി പരത്തിയിരുന്നു. അതിർത്തിയിൽ തകർന്നു കിടക്കുന്ന സോളർ വേലി കടന്നാണ് ആനക്കൂട്ടം ജനവാസ കേന്ദ്രത്തിലെത്തിയിരുന്നത്. തുടർന്നാണ് പ്രദേശവാസികൾ സോളർവേലി നന്നാക്കാൻ തീരുമാനിച്ചത്.
കടന്നൽ കൂട്ടം ആക്രമണത്തിൽ ഓടി രക്ഷപ്പെടുന്നതിനിടെ ജയിംസ് ബോധരഹിതനായി വീണു. കുടെയുള്ളവരുടെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് തീ കത്തിച്ച് കടന്നൽ കൂട്ടത്തെ തുരത്തിയത്.
Kannur
പയ്യന്നൂർ പഴയ ബസ്റ്റാൻ്റ് നാളെ മുതൽ നാല് ദിവസം അടച്ചിടും

ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
പയ്യന്നൂർ: നഗരസഭ പഴയ ബസ്റ്റാൻ്റ് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ നാളെ 29/4/25 ചൊവ്വാഴ്ച മുതൽ 4 ദിവസത്തേക്ക് അടച്ചിടും. പഴയ ബസ്റ്റാൻ്റിലേക്ക് വരുന്ന ബസുകൾ റൂറൽ ബാങ്ക് പരിസരത്ത് യാത്രക്കാരെ ഇറക്കി സ്റ്റേഡിയവും, പരിസരവും ഉപയോടപ്പെടുത്തി പാർക്ക് ചെയ്യണം. നഗരത്തിൽ ട്രാഫിക് പ്രശ്നം ഒഴിവാക്കുന്നതിനായി സമയമാകുമ്പോൾ മാത്രം യാത്രക്കാരെ കയറ്റുന്നതിന് റൂറൽ ബാങ്ക് പരിസരത്ത് എത്തിച്ചേരേണ്ടതാണ്.
Kannur
കണ്ണൂർ ബഡ്ജറ്റ് ടൂറിസം സെൽ ആഡംബര ക്രൂയിസ് യാത്ര

കണ്ണൂർ: കെ.എസ്.ആർ.ടി.സി കണ്ണൂർ ബഡ്ജറ്റ് ടൂറിസം സെൽ വയനാട്, കോഴിക്കോട് ജില്ലകളുടെ നേതൃത്വത്തിൽ ആഡംബര ക്രൂയിസ് ടൂർ പാക്കേജ് സംഘടിപ്പിക്കുന്നു. മെയ് ഒന്നിന് രാവിലെ 5.30 ന് കണ്ണൂരിൽ നിന്നും കൊച്ചിയിലേക്ക് സെമി സ്ലീപ്പർ എയർ സസ്പെൻഷൻ ബസിലാണ് യാത്ര. വൈകുന്നേരം മൂന്ന് മണിക്ക് ആഡംബര ക്രൂയ്‌സിൽ ബോർഡ് ചെയ്യും. അഞ്ച് മണിക്കൂർ യാത്രയിൽ ഡിജെ മ്യൂസിക് പ്രോഗ്രാം, ഫോർ സ്റ്റാർ കാറ്റഗറി ബുഫെ ഡിന്നർ, പ്ലേ തിയേറ്റർ, മറ്റ് പരിപാടികൾ എന്നിവയടങ്ങുന്നതാണ് പാക്കേജ്.
Kannur
കെ.എസ്.ഇ.ബിയിൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

കണ്ണൂർ: കേരള സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ച് കെ എസ് ഇ ബി മെയ് 20 മുതൽ മൂന്ന് മാസത്തേക്ക് കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. രണ്ട് വർഷത്തിനുമേൽ പഴക്കമുള്ള കുടിശ്ശികകൾ ഈ പദ്ധതിയിൽ തീർപ്പാക്കാം. വിച്ഛേദിക്കപ്പെട്ട കണക്ഷൻ കുടിശ്ശിക അടച്ച് തീർത്ത് പുന:സ്ഥാപിക്കാനാകും. 10 വർഷത്തിന് മുകളിലുള്ള കുടിശ്ശിക തുകയ്ക്കുള്ള 18 ശതമാനം പലിശ പൂർണമായും ഒഴിവാക്കും. 5-10 വർഷത്തെ കുടിശികക്ക് 4 ശതമാനം പലിശയും 2-5 വർഷത്തെ കുടിശികക്ക് 6 ശതമാനം പലിശയും അടക്കണം. പലിശത്തുക ആറ് തുല്യ ഗഡുക്കളായി അടക്കാനും സൗകര്യമുണ്ട്. ഒറ്റത്തവണ ബിൽ കുടിശിക അടക്കുമ്പോൾ അഞ്ച് ശതമാനം ഇളവ് ലഭിക്കും. റെവന്യൂ റിക്കവറിയിലും കോടതി വ്യവഹാരത്തിലുള്ള കുടിശികകളും തീർപ്പാക്കാം. കേബിൾ ടിവി പോസ്റ്റ് വാടക കുടിശികയും പദ്ധതിയിൽ ഉൾപ്പെടും. വിവരങ്ങൾക്ക്: ots.kseb.in
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്