Connect with us

Kannur

സൈലന്റ് വാലി, കണ്ണൂര്‍, നെല്ലിയാമ്പതി ദീര്‍ഘദൂര യാത്രകളുമായി കെ.എസ്.ആര്‍.ടി.സി

Published

on

Share our post

സൈലന്റ് വാലി, കണ്ണൂര്‍, നെല്ലിയാമ്പതി, മൂന്നാര്‍, ദീര്‍ഘ ദൂര ഉല്ലാസ കേന്ദ്രങ്ങളും കപ്പല്‍ യാത്രകളും ഉള്‍പ്പെടുത്തി ഉല്ലാസയാത്രകളുമായി കെ.എസ്.ആര്‍.ടി.സി ( KSRTC). ഫെബ്രുവരി ഒന്നിന് രാവിലെ 4.30 നു കന്യാകുമാരി യാത്രയോടെ ആരംഭിക്കുന്ന കലണ്ടറില്‍ 25 യാത്രകള്‍ ഉള്‍പ്പെടും. ഫെബ്രുവരി 2ന് വാഗമണ്‍ യാത്ര രാവിലെ അഞ്ചിന് ആരംഭിക്കും. 1020 രൂപയാണ് നിരക്ക്. എട്ടിന് കപ്പല്‍ യാത്ര,(4240) മൂന്നാര്‍,(2380) ഇല്ലിക്കല്‍കല്ല്(820)യാത്രകളും ഒമ്പതിന് ലോകത്തിലെ ഏറ്റവും വലിയ അഗ്രോ തീം പാര്‍ക്കായ മംഗോ മെഡോസ്, (1790), പൊ•ുടി ((770) യാത്രകളും ചാര്‍ട്ട് ചെയ്തിട്ടുണ്ട്. 12 നും 28 നും ഗവി യാത്രയും ഉണ്ടാകും. 1750 രൂപ ആണ് നിരക്ക്.
ഫെബ്രുവരി 12ന് രാത്രി 9 മണിക്ക് സൈലന്റ് വാലി യാത്ര ആരംഭിക്കും. സൈലന്റ് വാലി, കാഞ്ഞിരപ്പുഴ ഡാം എന്നിവ ആദ്യ ദിവസവും പാലക്കാട് കോട്ട,വരിക്കാശ്ശേരി മന,, ഭാരതപ്പുഴ,കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം എന്നിവിടങ്ങളില്‍ രണ്ടാം ദിവസവും ആകും സന്ദര്‍ശിക്കുക. ഫെബ്രുവരി 15ന് വാഗമണ്‍, റോസ്മല യാത്രകളും 16 നു പാണിയേലിപ്പോര്, പത്തനംതിട്ട ക്ഷേത്രങ്ങള്‍ എന്നീ ട്രിപ്പുകളും ഉണ്ടായിരിക്കും. പമ്പാ ഗണപതി ക്ഷേത്രം, നിലയ്ക്കല്‍, മലയാലപ്പുഴ, ശ്രീ വല്ലഭ ക്ഷേത്രം എന്നിവിടങ്ങളില്‍ സഞ്ചരിക്കുന്ന യാത്രയ്ക്ക് 850 രൂപയാണ് നിരക്ക്. ഫെബ്രുവരി 19 ഗുരുവായൂര്‍ തീര്‍ത്ഥാടനത്തിന് 1500 രൂപ ആണ് നിരക്ക്. പറവൂര്‍ ദക്ഷിണ മൂകാംബിക, കൊടുങ്ങല്ലൂര്‍, തൃപ്രയാര്‍, മമ്മിയൂര്‍ എന്നീ ക്ഷേത്രങ്ങളില്‍ ഈ യാത്രയില്‍ ഉള്‍പ്പെടും. ഫെബ്രുവരി 20 പാലക്കാട്- നെല്ലിയാമ്പതി യാത്രയില്‍ പാലക്കാട് കോട്ട, മലമ്പുഴ, തസ്രാക്ക്, കൊല്ലങ്കോട് ഗ്രാമം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ഫെബ്രുവരി 22 നും 23 നും മധ്യ കേരളത്തിലെ ശിവ ക്ഷേത്രങ്ങള്‍ എന്ന ട്രിപ്പില്‍ ആലുവ ശിവ ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, കടുത്തുരുത്തി ശിവ ക്ഷേത്രം, ഏറ്റുമാനൂര്‍ ക്ഷേത്രം, തിരുനക്കര ശിവക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും 820 രൂപ ആണ് നിരക്ക്. ഫെബ്രുവരി 24 നു തയ്യാറാക്കിയിരിട്ടുള്ള കണ്ണൂര്‍ യാത്രയില്‍ അറക്കല്‍ മ്യൂസിയം, പെറ്റ് സ്റ്റേഷന്‍, സെന്റ്ആഞ്ചലോ ഫോര്‍ട്ട്, പയ്യാമ്പലം ബീച്ച്, പാലക്കയം തട്ട്, വയലപ്ര പാര്‍ക്ക്, പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രം എന്നിവ ഉള്‍പ്പെടും. അന്വേഷണങ്ങള്‍ക്ക് : 9747969768, 9995554409.


Share our post

Kannur

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരൻ ട്രെയിനിൽ കയറുന്നതിനിടെ വീണ് മരിച്ചു

Published

on

Share our post

കണ്ണൂർ: തിരുനെൽവേലി-ദാദർ എക്സ്പ്രസിൽ (22630) നിന്ന് ഇറങ്ങിക്കയറാൻ ശ്രമിക്കവേ യാത്രക്കാരൻ വിണ് മരിച്ചു. പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയിൽ വീണ് മഹാരാഷ്ട്ര നവി മുംബൈ സ്വദേശി ചവാൻ (42) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.39ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് അപകടം.ബി-വൺ കോച്ചിൽ യാത്ര ചെയ്ത ചവാൻ വണ്ടി കണ്ണൂർ സ്റ്റേഷനിൽ നിർത്തിയപ്പോൾ പുറത്തിറങ്ങുകയും തുടർന്ന് വണ്ടി പുറപ്പെട്ടപ്പോൾ കയറാൻ ശ്രമിക്കവേ പിടിവിട്ട് വീഴുകയായിരുന്നു.റെയിൽവേ പോലീസും ആർ പി എഫും ചേർന്ന് ചവാനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മധുരയിൽ നിന്ന് പൻവേലിലേക്ക് യാത്ര ചെയ്യുകയായിരുന്നു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ നടന്ന രണ്ടാമത്തെ അപകടമാണിത്.ഇന്നലെ പുലർച്ചെ 1.09-ന് മംഗള എക്സ്പ്രസിൽ കയറാൻ ശ്രമിക്കെ പിടിവിട്ട് വീണ യാത്രക്കാരന് ഗുരുതര പരുക്കേറ്റു. മട്ടന്നൂർ ഉളിയിൽ സ്വദേശി മുഹമ്മദ് അലിക്കാണ്‌ (32) പരുക്ക്. പ്ലാറ്റ്ഫോമിനും വണ്ടിക്കും ഇടയിൽ വീണ മുഹമ്മദ് അലിയുടെ കാലുകൾ അറ്റു. നിസാമുദ്ദീനിൽ നിന്ന്‌ പുറപ്പെട്ട് എറണാകുളത്തേക്ക് പോകുന്ന മംഗള എക്സ്പ്രസിൽ (12618) കണ്ണൂരിൽ നിന്ന് കയറുന്നതിന് ഇടെയാണ് അപകടം.ആർ.പി.എഫ്, റെയിൽവേ പോലീസ് എന്നിവർ ഉടൻ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരുക്ക് ഗുരുതരമായതിനാൽ പരിയാരം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share our post
Continue Reading

Kannur

കോപ്പി ഹോൾഡർ -കന്നഡ തസ്തികയിൽ നിയമനം

Published

on

Share our post

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കോപ്പി ഹോൾഡർ – കന്നഡ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. കന്നട ഒന്നാം ഭാഷയായി പഠിച്ച എസ്.എസ്.എൽ.സിയോ തത്തുല്യ യോ​ഗ്യതയും അം​ഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡിപ്ലോമ ഇൻ പ്രിന്റിങ് ടെക്നോളജിയോ, പ്രൂഫ് റീഡേഴ്സ് വർക്ക് (ലോവർ) ആന്റ് കംപോസിങ്ങിൽ (ലോവർ) കെ.ജി.ടി.ഇ/എം.ജി.ടി.ഇ യോ​ഗ്യതയോ പ്രിന്റിങ് ടെക്നോളജി ഉൾപ്പെടുന്ന വി.എച്ച്.എസ്.ഇയോ തത്തുല്യ യോ​ഗ്യതയും ഡിടിപി സർട്ടിഫിക്കേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. 18-41ആണ് പ്രായപരിധി. അംഗീകൃത വയസ്സിളവ് ബാധകം. 27900-63700 ആണ് ശമ്പള സ്കെയിൽ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഫെബ്രുവരി ഏഴിനകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.


Share our post
Continue Reading

Kannur

ട്രെയിനിൽ കയറുന്നതിനിടെ വീണ് ഉളിയിൽ സ്വദേശിയുടെ കാൽ പൂർണമായി അറ്റു

Published

on

Share our post

കണ്ണൂർ: ട്രെയിനിൽ കയറുന്നതിനിടെ വീണ് യാത്രക്കാരന്റെ കാൽ അറ്റു. ഇരിട്ടി ഉളിയിൽ പടിക്കച്ചാൽ സ്വദേശി മുഹമ്മദലിയെ (32) ആണ് ഗുരുതര പരിക്കുകളോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ പുലർച്ചെ 1.10ന് കണ്ണൂരിലെത്തിയ മംഗള എക്സ്പ്രസിൽ കയറുന്നതിനിടെയാണ് സംഭവം.മുഹമ്മദലിയുടെ കാലുകൾക്കാണ് സാരമായി പരിക്കേറ്റത്. ഒരു കാൽ പൂർണമായി അറ്റുപോയി. കൈക്കും പരിക്കുണ്ട്. ഷൊർണൂരിലേക്ക്
പോകുന്നതിനായി മൂന്നാം പ്ലാറ്റ്ഫോമിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.പിടിവിട്ട് ട്രാക്കിലേക്ക് വീണ യുവാവിനെ റെയിൽവേ ജീവനക്കാരും പൊലീസും എത്തി ആംബുലൻസിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് സാരമുള്ളതായതിനാൽ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!