Kannur
ഡ്രൈവ് ഇൻ ബീച്ച് കിടിലം; പക്ഷേ, റോഡ് കഷ്ടമാണ്

മുഴപ്പിലങ്ങാട് : കിഫ്ബി ഫണ്ടിൽ നിന്ന് 233.71 കോടി രൂപ ഉപയോഗിച്ചു മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് ലോകനിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകാറായി. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന ബീച്ച് നവീകരണ പദ്ധതികൾ ദ്രുതഗതിയിൽ പുരോഗമിക്കുമ്പോഴും ബീച്ചിലേക്കു സന്ദർശകർക്കെത്താനുള്ള റോഡുകൾക്കു പഞ്ചായത്ത് റോഡിന്റെ നിലവാരം പോലുമില്ല. ഈ റോഡുകൾ കാര്യക്ഷമമാക്കാനുള്ള പദ്ധതിയും നിലവിലില്ല. ബീച്ചിൽ ചെലവഴിക്കുന്നതിലും സമയം ഗതാഗതക്കുരുക്കിൽ കിടക്കേണ്ട അവസ്ഥയാണു പലപ്പോഴും സന്ദർശകർക്ക്.
പ്രധാന റോഡ് ഇടറോഡ്
തലശ്ശേരി ഭാഗത്തു നിന്നു വരുന്നവർക്കുള്ള പ്രധാന റോഡ് ദേശീയപാതയിലെ മുഴപ്പിലങ്ങാട് കുളം ബസാറിൽ നിന്നാണു തുടങ്ങുന്നത്. കഷ്ടിച്ച് ഒരു കാറിനു പോകാനുള്ള വീതി മാത്രം. റോഡിൽ റെയിൽവേ ഗേറ്റുമുണ്ട്. എതിരെ വലിയ വാഹനം വന്നാൽ ഗതാഗതം സ്തംഭിക്കും. അടിക്കടി റെയിൽവേ ഗേറ്റ് അടയ്ക്കുന്ന സാഹചര്യമുള്ളതിനാൽ കുരുക്ക് രൂക്ഷം. അറ്റകുറ്റപണികൾക്കായി ദിവസങ്ങളോളം ഗേറ്റ് അടച്ചിടുന്ന അവസ്ഥയുണ്ട്. ബീച്ചിൽ സന്ദർശകർ ഏറെയെത്തുന്ന സീസണുകളിലും അവധി ദിവസങ്ങളിലും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് പതിവാണ്. കുരുക്കൊഴിവാക്കാൻ പലപ്പോഴും നാട്ടുകാർ റോഡിലിറങ്ങിയാണു ഗതാഗതം നിയന്ത്രിക്കാറുള്ളത്. ആവശ്യത്തിനു തെരുവുവിളക്കുകളുമില്ല.
എടക്കാട് റോഡിൽ അപകടം
കണ്ണൂർ ഭാഗത്തുനിന്നു ഡ്രൈവ് ഇൻ ബീച്ചിലേക്കുള്ള സന്ദർശക വാഹനങ്ങൾ പോകുന്നത് എടക്കാട് ടൗണിൽനിന്നുള്ള റോഡിലൂടെയാണ്. ഈ റോഡിൽ അപകടഭീഷണി ഏറെയാണ്. ടാറിങ് നടത്തി കാര്യക്ഷമമാക്കിയിട്ടുണ്ടെങ്കിലും റോഡിൽ പരന്നു കിടക്കുന്ന പൂഴി മണലാണു പ്രശ്നം. ഇരുചക്രവാഹനങ്ങളടക്കമുള്ള ചെറിയ വാഹനങ്ങൾ മണലിൽ നിയന്ത്രണം വിട്ട് അപകടങ്ങൾ പതിവാണ്. റോഡിലെ മണൽ ഇടയ്ക്കിടെ വൃത്തിയാക്കിയാൽ പരിഹാരമാകും. പ്രദേശവാസികൾ ഡിടിപിസി അധികൃതർക്കു പരാതി നൽകിയെങ്കിലും ഫലമില്ല. ഇവിടെയും റെയിൽവേ ഗേറ്റ് അടയ്ക്കുന്ന സമയങ്ങളിൽ ഗതാഗതക്കുരുക്ക് പതിവാണ്.
പ്രശ്നമാണ് സർവീസ് റോഡും
ദേശീയപാതയിലെ മുഴപ്പിലങ്ങാട് സർവീസ് റോഡിൽനിന്നാണു കുളം ബസാർ, എടക്കാട് ടൗൺ എന്നിവിടങ്ങളിലെ ബീച്ച് റോഡുകൾ തുടങ്ങുന്നത്. ബീച്ച് റോഡുകളിലെ റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനങ്ങളുടെ നീണ്ടനിര സർവീസ് റോഡിലേക്ക് എത്തും. അതു കണ്ണൂർ –തലശ്ശേരി റൂട്ടിലും ഗതാഗതക്കുരുക്കുണ്ടാക്കുന്നുണ്ട്.
മേൽപാലം ആശ്വാസമാകും
മുഴപ്പിലങ്ങാട് കുളം ബസാർ ബീച്ച് റോഡിലെ ലവൽക്രോസിൽ മേൽപാലം നിർമിക്കാൻ പദ്ധതിയിട്ടിട്ടു വർഷങ്ങളായി. ഇതുവരെ പ്രാരംഭ പ്രവർത്തനങ്ങൾപോലും തുടങ്ങിയിട്ടില്ല. കുളംബസാർ, എടക്കാട് റോഡുകൾക്കു പുറമേ മുഴപ്പിലങ്ങാട് മഠം, യൂത്ത് സ്റ്റോപ് എന്നിവിടങ്ങളിൽനിന്നും ബീച്ചിലേക്കു റോഡുകളുണ്ട്. ഈ റോഡുകൾക്കു വീതി കുറവായതിനാൽ കൂടുതൽ വാഹനങ്ങൾ പോകാറില്ല. ബീച്ചിലേക്കു പോകാനും തിരിച്ചു വരാനും വൺവേ അടിസ്ഥാനത്തിൽ നാലു റോഡുകളെയും ക്രമീകരിച്ചാൽ ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്നു നാട്ടുകാർ പറയുന്നു.
വേണം, പഞ്ചായത്തിന്റെ സഹകരണവും
ഡ്രൈവ് ഇൻ ബീച്ചിലേക്കുള്ള റോഡുകൾ മുഴപ്പിലങ്ങാട് പഞ്ചായത്തിനു കീഴിലുള്ളതാണ്. പഞ്ചായത്തിന്റെ കൂടി സഹകരണം ഉണ്ടായാൽ മാത്രമേ ബീച്ചിലേക്കുള്ള റോഡുകളുടെ നവീകരണം സാധ്യമാകുകയുള്ളൂ. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്നു ഡിടിപിസി അധികൃതർ പറഞ്ഞു. ബീച്ചിലേക്കുള്ള എടക്കാട് റോഡിൽ മണൽ പരന്നു കിടക്കുന്നുവെന്നു പരാതി ലഭിച്ചിട്ടുണ്ട്. പരിശോധിച്ച് ഉടൻ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Kannur
കണ്ണൂരിൽ കോളേജ് പഠന കാലത്തെ തർക്കത്തിന് രണ്ടു വർഷത്തിന് ശേഷം പകവീട്ടി


കണ്ണൂർ: കോളേജ് പഠനകാലത്തെ തർക്കത്തെ തുടർന്ന് രണ്ടു വർഷത്തിനുശേഷം ആക്രമണമെന്ന് പരാതി. കണ്ണൂർ തെക്കി ബസാറിൽ ഞായറാഴ്ച രാത്രി 10 മണിയോടെ അധ്യാപക പരിശീലന വിദ്യാർത്ഥി മുഹമ്മദ് മുനീസിന് നേരെ ആക്രമണമുണ്ടായി. മൂർച്ചയേറിയ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ മുനീസിന് മുഖത്തും ചുണ്ടിനും പരുക്കേറ്റു. കോളേജ് പഠനകാലത്തെ ജൂനിയർ വിദ്യാർത്ഥികളാണ് ആക്രമിച്ചതെന്നാണ് മുനീസ് പരാതിയിൽ പറയുന്നത്. അക്രമി സംഘത്തിനെതിരെ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Kannur
റവന്യൂ റിക്കവറി അദാലത്ത് അഞ്ചിന്


കണ്ണൂര്‍: റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും റവന്യൂ റിക്കവറിക്ക് ശുപാര്‍ശ ചെയ്ത കേസുകള്‍ തീര്‍പ്പ് കല്‍പിക്കുന്നതിന് മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ റവന്യൂ റിക്കവറി അദാലത്ത് നടത്തും. 2020 മാര്‍ച്ച് 31 വരെ മാത്രം ടാക്സ് അടച്ച് കുടിശ്ശിക വരുത്തിയ കേസുകളാണ് അദാലത്തില്‍ പരിഗണിക്കുക. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഇളവോടുകൂടി കുടിശ്ശിക തീര്‍പ്പാക്കാം. അദാലത്തില്‍ പരിഗണിക്കുന്ന കേസുകള്‍ക്ക് ആര്‍.സി, ഇന്‍ഷുറന്‍സ്, ക്ഷേമനിധി എന്നിവ ബാധകമല്ല. ഫോണ്‍- 04972700566
Kannur
മിഷന്‍-1000 പദ്ധതിയില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം


വ്യവസായ വാണിജ്യ വകുപ്പിന്റെ മിഷന്‍- 1000 എന്ന പദ്ധതിയിലേക്ക് ഉല്‍പാദന മേഖലയിലും സേവന മേഖലയിലും ഉള്‍പ്പെട്ട സംരംഭങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ തെരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ശരാശരി ആനുവല്‍ ടേണ്‍ ഓവര്‍ നാല് വര്‍ഷം കൊണ്ട് 100 കോടിയിലേയ്ക്ക് ഉയര്‍ത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഹോസ്പിറ്റലുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവക്ക് അപേക്ഷിക്കാവുന്നതാണ്. 2024 മാര്‍ച്ച് 31 ആസ്പദമാക്കി മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ച യൂണിറ്റുകള്‍ ആയിരിക്കണം. പരമാവധി നാല് വര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പാക്കേണ്ടത്. പദ്ധതിയില്‍ തെരഞ്ഞെടുക്കുന്ന യൂണിറ്റുകള്‍ക്ക് വിവിധ സാമ്പത്തിക സഹായം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- കെ.എസ് അജിമോന്‍, ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ – 9074046653, ഇ.ആര്‍ നിധിന്‍, മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ – 9633154556, ടി അഷ്ഹൂര്‍, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, തലശ്ശേരി – 9946946167, സതീശന്‍ കോടഞ്ചേരി, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, തളിപ്പറമ്പ – 9605566100, കെ. ഷിനോജ്, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, കണ്ണൂര്‍- 8921609540.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്