Connect with us

Kannur

സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ നിയമനം

Published

on

Share our post

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ് -രണ്ട് തസ്തികയിൽ എസ്.ടി വിഭാഗക്കാർക്കായി സംവരണം ചെയ്ത താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. കേരള കാർഷിക സർവകലാശാല നൽകുന്ന അഗ്രികൾച്ചറൽ ആന്റ് റൂറൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഈ യോ​ഗ്യതയുള്ളവരുടെ അഭാവത്തിൽ ഐ.ടി.ഐയിൽ നിന്നും മെക്കാനിക്ക് (ട്രാക്ടർ), മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ), മെക്കാനിക് (ഡീസൽ), ഫിറ്റർ എന്നിവയിലേതെങ്കിലുമൊരു ട്രേഡിലെ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, ഒരു വർഷത്തിൽ കുറയാത്ത പ്രായോഗിക പരിചയം എന്നിവയുള്ളവരെയും പരി​ഗണിക്കും. ഉദ്യോഗാർത്ഥികൾക്ക് സാധുവായ എൽ.എം.വി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. 19-41 വയസ്സാണ് പ്രായപരിധി. 25100-57900 ആണ് ശമ്പള സ്കെയിൽ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഫെബ്രുവരി പത്തിനകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.


Share our post

Kannur

മലപ്പട്ടത്ത് കേസന്വേഷണത്തിനിടെ പോലീസ് ഉദ്യോഗസ്ഥർക്ക് തലക്കടിയേറ്റു

Published

on

Share our post

മയ്യിൽ: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ തേടിയെത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രതി ആക്രമിച്ചു. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ മലപ്പട്ടം കൊളക്കാട് പുതിയ പുരയിൽ സുഹൈലിനെ (26) അന്വേഷിച്ചെത്തിയ മലപ്പുറം മങ്കട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അശ്വിത് എസ് കരൺ മയിൽ, ഉദ്യോഗസ്ഥരായ മുഹമ്മദ് സുഹൈൽ, അനീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്.പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസ് ഉദ്യോഗസ്ഥരെ മുറിയിലുണ്ടായിരുന്ന ട്രോഫി കൊണ്ട് തലക്കടിച്ചും കടിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു. അബുദാബിയിലേക്ക് വർക്ക് വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് മലപ്പുറം രാമപുരത്തെ ഷഹബാസിൽ നിന്നും കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ 2 ലക്ഷം രൂപ വാങ്ങി വഞ്ചന നടത്തിയ കേസിലെ പ്രതിയാണ് മലപ്പട്ടം സ്വദേശിയായ സുഹൈൽ. സംഭവത്തിൽ മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Share our post
Continue Reading

Kannur

കണ്ണൂരിൽ ജയിലിന് മുകളിൽ ഡ്രോൺ പറത്തി; പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

Published

on

Share our post

കണ്ണൂർ: ജയിലിന് മുകളിലൂടെ ഡ്രോൺ പറത്തിയ സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്തു. കണ്ണൂർ വനിതാ ജയിലിലാണ് വൻ സുരക്ഷാ വീഴ്ചയ്ക്ക് വഴിവെക്കാവുന്ന സംഭവമുണ്ടായത്.മാർച്ച് ഒന്നിനു രാത്രി 11.15ഓടെയാണ് വനിതാ ജയിലിന് ഏകദേശം 25 മീറ്റർ മുകളിലായി ഡ്രോൺ പോലുള്ള ഇലക്ട്രിക് ഉപകരണം പറത്തിവിട്ടത്.സംഭവം ജയിൽ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ഇന്നലെ വൈകീട്ട് 5 മണിയോടെ വനിതാ ജയിൽ സൂപ്രണ്ട് റംലാ ബീവി ടൗൺ പോലീസിൽ പരാതി നൽകിയത്.


Share our post
Continue Reading

Breaking News

കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ അഞ്ചു പേർക്ക് എതിരെ വധശ്രമത്തിന് കേസ്

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ 5 പേർക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. വാരം പുറത്തീലെ മുഹമ്മദ് മുനീസിനെ അക്രമിച്ച സംഭവത്തിലാണ് കേസ്.അതിരകം സ്വദേശി മുഫാസ്, കുഞ്ഞിപ്പള്ളി സ്വദേശികളായ നിഷാദ്, ഷിഹാൻ, ഷാൻ, കണ്ടാലറിയാവുന്നമറ്റൊരാൾ എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.മൂർച്ചയേറിയ ബ്ലേഡ് കൊണ്ട് മുഖത്ത് ആക്രമിച്ചതിനെ തുടർന്ന് ചുണ്ട് കീറി മുനീസ് സംസാരിക്കാൻ പോലും പറ്റാത്ത അവസ്‌ഥയിൽ കിംസ്‌ ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്‌ച രാത്രി 10 മണിയോടെ തെക്കി ബസാറിൽ വച്ചായിരുന്നു ആക്രമണം.


Share our post
Continue Reading

Trending

error: Content is protected !!