വാഹനവായ്പ തവണ തീരുമ്പോൾ ആർ.സിയില്‍ മാറ്റം വരുത്താന്‍ ഉടമ അപേക്ഷിക്കേണ്ടതില്ല

Share our post

വാഹന വായ്പ അടച്ച് തീരുമ്പോൾ ഉടമ അപേക്ഷിക്കാതെ തന്നെ വായ്പ വിവരം വാഹന രേഖകളിൽ നിന്ന് നീക്കം ചെയ്യുന്ന ഓൺലൈൻ സംവിധാനം വരുന്നു.വായ്പ നൽകിയ സ്ഥാപനം തിരിച്ചടവ് പൂർത്തിയായത് മോട്ടോർ വാഹന വകുപ്പിനെ ഓൺലൈനിൽ അറിയിക്കും. അവർ അത് പരിഗണിച്ച് വായ്പ വിവരം ഒഴിവാക്കും.ഏപ്രിൽ മുതൽ വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ സി) ഡിജിറ്റൽ രൂപത്തിൽ ആക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരം.നിലവിൽ വായ്പ വിവരം ഒഴിവാക്കാൻ ധനകാര്യ സ്ഥാപനത്തിന്റെ എതിർപ്പ് ഇല്ലാരേഖ സഹിതം അപേക്ഷിക്കണം.ഇതിന് പകരം ധനകാര്യ സ്ഥാപനങ്ങളെ വാഹൻ സോഫ്റ്റ്‌വേറുമായി ബന്ധിപ്പിച്ചതോടെ, വായ്പ തീരുമ്പോൾ അവർ അക്കാര്യം മോട്ടോർ വാഹന വകുപ്പിനെ അറിയിക്കും. തുടർന്ന് ആർ സിയിൽ നിന്ന് വായ്പ വിവരം ഒഴിവാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!