അടുത്ത അധ്യയന വർഷം മുതൽ പുതിയ പുസ്തകങ്ങൾ

സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം മുതൽ രണ്ട്, 4, 6, 8, 10 ക്ലാസുകളിൽ പുതിയ പാഠപുസ്തകങ്ങൾ.രണ്ട്,4, 6, 8 ക്ലാസുകളിലെ 128 ടൈറ്റിൽ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മീഡിയം പുസ്തകങ്ങൾക്ക് ഇന്ന് ചേർന്ന കരിക്കുലം കമ്മറ്റി അംഗീകാരം നൽകി.പത്താം ക്ലാസിലെ 77 ടൈറ്റിൽ പുസ്തകങ്ങൾക്ക് കഴിഞ്ഞ മാസം ചേർന്ന കരിക്കുലം കമ്മിറ്റി യോഗം അംഗീകാരം നൽകിയിരുന്നു.എല്ലാ വർഷവും പാഠപുസ്തകം പുതുക്കുന്ന കാര്യം പരിഗണയിൽ ആണെന്ന് യോഗത്തിൽ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.