കേരള പി.എസ്.സി: പൊതുപ്രാഥമിക പരീക്ഷ എഴുതാത്തവര്‍ക്ക് അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: ആദ്യ മൂന്നുഘട്ടങ്ങളിലെ പത്താംതലം പൊതുപ്രാഥമിക പരീക്ഷയെഴുതാനാകാത്തവര്‍ക്ക് ഫെബ്രുവരി എട്ടിനുള്ള നാലാംഘട്ടത്തില്‍ പങ്കെടുക്കാന്‍ അവസരം. നിശ്ചിത കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിയാത്തവര്‍ക്കാണ് അവസരം നല്‍കുന്നത്. ഇതിനാവശ്യമുള്ള രേഖകള്‍ സഹിതം അപേക്ഷിക്കണം. പരീക്ഷാകേന്ദ്രം ഉള്‍പ്പെടുന്ന പി.എസ്.സി. ജില്ലാ ഓഫീസിലാണ് (തിരുവനന്തപുരം ഒഴികെ) അപേക്ഷ നല്‍കേണ്ടത്. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകള്‍ പി.എസ്.സി. ആസ്ഥാന ഓഫീസിലെ ഇ.എഫ്. വിഭാഗത്തില്‍ നല്‍കണം.
ജനുവരി 27 മുതല്‍ 31-ന് വൈകുന്നേരം 5.15 വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ജനുവരി 31-നുശേഷവും 27-നു മുന്‍പും ലഭ്യമായ അപേക്ഷകള്‍ പരിഗണിക്കില്ല. അവര്‍ വീണ്ടും അപേക്ഷിക്കണം. തപാല്‍/ഇ-മെയില്‍ വഴി ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക പി.എസ്.സി. വെബ്സൈറ്റിന്റെ ഹോംപേജില്‍ മസ്റ്റ് നോ എന്ന ലിങ്കില്‍ പി.എസ്.സി. എക്സാമിനേഷന്‍ അപ്ഡേറ്റ്സ് എന്ന പേജില്‍ ലഭിക്കും. വിവരങ്ങള്‍ക്ക്: 0471 2546260, 246.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
കഴിഞ്ഞ ഡിസംബര്‍ 28, ജനുവരി 11, 25 തീയതികളിലാണ് ആദ്യഘട്ട പരീക്ഷകള്‍ നടന്നത്.
* ഈ ദിവസങ്ങളില്‍ അംഗീകൃത സര്‍വകലാശാലകള്‍/സ്ഥാപനങ്ങള്‍ നടത്തിയ പരീക്ഷയുണ്ടായിരുന്നവര്‍ രണ്ട് പരീക്ഷകളുടെയും അഡ്മിഷന്‍ ടിക്കറ്റ് (പരീക്ഷാതീയതി തെളിയിക്കുന്നതിന്) സഹിതം അപേക്ഷിക്കണം.
* അപകടംപറ്റി ചികിത്സയിലുള്ളവര്‍/അസുഖബാധിതര്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സ നടത്തിയതിന്റെ ചികിത്സാസര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നിശ്ചിത മാതൃകയില്‍ ഉള്ളത് ഹാജരാക്കണം
* പ്രസവസംബന്ധമായ അസുഖങ്ങളുള്ളവര്‍ ചികിത്സാസര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിശ്ചിത മാതൃകയിലുള്ളത് എന്നിവ രണ്ടും ചേര്‍ത്ത് അപേക്ഷിക്കണം
* ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികളില്‍ യാത്രാബുദ്ധിമുട്ടുള്ളവര്‍/ഡോക്ടര്‍മാര്‍ വിശ്രമം നിര്‍മേദശിച്ചിട്ടുള്ളവര്‍ എന്നിവര്‍ അത് തെളിയിക്കുന്നതിനുളള നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ചികിത്സാസര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം
* പരീക്ഷാതീയതിയില്‍ സ്വന്തം വിവാഹം നടന്ന ഉദ്യോഗാര്‍ഥികള്‍ തെളിവുസഹിതം അപേക്ഷിക്കണം
* ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണകാരണം പരീക്ഷയെഴുതാന്‍ കഴിയാത്തവര്‍ രേഖകള്‍സഹിതം അപേക്ഷിക്കണം
* ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണകാരണം പരീക്ഷയെഴുതാന്‍ കഴിയാത്തവര്‍ രേഖകള്‍സഹിതം അപേക്ഷിക്കണം