Connect with us

THALASSERRY

തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ജോലി നേടാം; പ്ലസ് ടു മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം

Published

on

Share our post

തലശ്ശേരി: കോടിയേരിയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു. ആകെ 11 ഒഴിവുകളാണുള്ളത്. റസിഡന്റ് സ്റ്റാഫ് നഴ്‌സ്, റസിഡന്റ് ഫാര്‍മസിസ്റ്റ്, പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് തസ്തികകളിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 15 ന് മുന്‍പായി അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ റസിഡന്റ് സ്റ്റാഫ് നഴ്‌സ്, റസിഡന്റ് ഫാര്‍മസിസ്റ്റ്, പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ 11 ഒഴിവുകളിലേക്ക് താല്‍ക്കാലിക കരാര്‍ നിയമനമാണ് നടക്കുക.

റസിഡന്റ് സ്റ്റാഫ് നഴ്‌സ് = 05 ഒഴിവ്

റസിഡന്റ് ഫാര്‍മസിസ്റ്റ് = 01 ഒഴിവ്

പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് = 05 ഒഴിവ്

പ്രായപരിധി

18 വയസ് മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

റസിഡന്റ് സ്റ്റാഫ് നഴ്‌സ്

ബിഎസ് സി നഴ്‌സിങ്/ ജിഎന്‍എം/ ഓങ്കോളജിയില്‍ ബേസിക് ഡിപ്ലോമ.

റസിഡന്റ് ഫാര്‍മസിസ്റ്റ്

ഡിഫാം/ ബിഫാം

പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ്

പ്ലസ് ടു വിജയം

ശമ്പളം

റസിഡന്റ് സ്റ്റാഫ് നഴ്‌സ് : 20000 രൂപ പ്രതിമാസം.

റസിഡന്റ് ഫാര്‍മസിസ്റ്റ് = 15000 രൂപ മുതല്‍ 17,000 രൂപ വരെ.

പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് = 10,000 രൂപ പ്രതിമാസം

അപേക്ഷ ഫീസ്

പട്ടിക ജാതി / പട്ടിക വര്‍ഗ വിഭാഗക്കാര്‍ 100 രൂപ ഫീസ് നല്‍കണം. മറ്റുള്ളവര്‍ക്ക് 200 രൂപയാണ് അപേക്ഷ ഫീസ്.

എഴുത്ത് പരീക്ഷയുടെയും, ഇന്‍ര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷന്‍.

അപേക്ഷ

താല്‍പര്യമുള്ളവര്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 15 ആണ്.

0490 2399000, 2399350, 2355881, 2399203.


Share our post

THALASSERRY

15കാരിയെ പീഡിപ്പിച്ച പ്രതിക്ക് 29.5 വർഷം കഠിന തടവും 1,20,000 രൂപ പിഴയും

Published

on

Share our post

ത​ല​ശ്ശേ​രി: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി 15 കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ പ്ര​തി​ക്ക് 29.5 വ​ർ​ഷം ക​ഠി​ന ത​ട​വും 1,20,000 രൂ​പ പി​ഴ​യും. പൂ​ക്കോ​ട് ശ്രീ​ധ​ര​ൻ മാ​സ്റ്റ​ർ റോ​ഡി​ലെ കു​ണ്ടം​ചാ​ലി​ൽ വീ​ട്ടി​ൽ ന​മീ​ഷി​നെ​യാ​ണ് (33) ത​ല​ശ്ശേ​രി അ​തി​വേ​ഗ കോ​ട​തി (പോ​ക്സോ) ജ​ഡ്ജി വി. ​ശ്രീ​ജ ശി​ക്ഷി​ച്ച​ത്.

2013 വ​ർ​ഷം മു​ത​ൽ സ്നേ​ഹം ന​ടി​ച്ച് മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കു​ക​യും നി​ര​ന്ത​രം പി​ന്തു​ട​ർ​ന്ന് അ​ടു​പ്പ​ത്തി​ലാ​ക്കി​യ ശേ​ഷം വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും നി​ർ​ബ​ന്ധി​ച്ചും നി​ര​ന്ത​രം ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ക​തി​രൂ​ർ പൊ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​ണ് പ്ര​തി​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്.പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ 16 മാ​സം ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ശി​ക്ഷ ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. ക​തി​രൂ​ർ പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന കെ.​ജെ. ജി​നേ​ഷ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന കെ. ​പ്രേം​സ​ദ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ .പി.​എം. ഭാ​സു​രി ഹാ​ജ​രാ​യി.


Share our post
Continue Reading

THALASSERRY

ടൂർ പാക്കേജുകളുമായി തലശ്ശേരി കെ.എസ്.ആർ.ടി.സി

Published

on

Share our post

തലശ്ശേരി: കെ.എസ്.ആർ.ടി.സിയുടെ വിനോദയാത്രാ പാക്കേജിന്റെ ഭാഗമായി വാഗമൺ പാക്കേജ് ഫെബ്രുവരി ഏഴിന് വൈകീട്ട് ഏഴിന് നിന്ന് തലശ്ശേരിയിൽ നിന്ന് പുറപ്പെടും. ആദ്യദിനം വാഗമണ്ണിലെ പൈൻമര കാടുകളും മൊട്ട കുന്നും അഡ്വഞ്ചർ പാർക്കും ഉളുപ്പുണി ടണലും കോട്ടമലയും ഇടുക്കി ഡാം വ്യൂ പോയിന്റും സന്ദർശിക്കും. രണ്ടാം ദിനം കുമരകത്ത് ഹൗസ് ബോട്ട് യാത്ര നടത്തും. പത്താം തീയതി രാവിലെ ആറുമണിക്ക് തലശ്ശേരിയിൽ തിരിച്ചെത്തും. ഫെബ്രുവരി രണ്ടിലെ വയനാട് പാക്കേജിൽ എൻ ഊര്, കാരാപ്പുഴ ഡാം, ഹണി മ്യൂസിയം, പൂക്കോട് ലെയ്ക്ക് എന്നിവിടങ്ങൾ സന്ദർശിക്കും.ഫെബ്രുവരി ഒമ്പതിനും 16നും വയനാട്ടിലേക്ക് ജംഗിൾ സഫാരി ടൂർ പാക്കേജ് സംഘടിപ്പിക്കുന്നുണ്ട്. എൻ ഊര്, കാരാപ്പുഴ ഡാം, ഹണി മ്യൂസിയം എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് തോൽപ്പെട്ടി, ബാവലി, തിരുനെല്ലി കാടുകളിലൂടെ സഞ്ചരിച്ച് പിറ്റേന്ന് രാവിലെ നാലുമണിക്ക് തലശ്ശേരിയിൽ തിരിച്ചെത്തും. കൂടാതെ, ഫെബ്രുവരി ഒമ്പതിന് പൈതൽ മല, ഏഴരക്കുണ്ട്, പാലക്കയം തട്ട് ടൂർ പാക്കേജും 16ന് കൊച്ചി കപ്പൽ യാത്രയും 28ന് ഗവി പാക്കേജും ഒരിക്കിയിട്ടുണ്ട്. ഫോൺ: 9497879962.


Share our post
Continue Reading

THALASSERRY

ടൂർ പാക്കേജുകളുമായി കെ.എസ്.ആർ.ടി.സി

Published

on

Share our post

തലശേരി:കെഎസ്ആർടിസി തലശേരി ഡിപ്പോ വിവിധ ടൂർ പാക്കേജുകൾ ഒരുക്കുന്നു.
26ന് വയനാട്, വൈതൽമല, 31ന് മൂന്നാർ, ഫെബ്രുവരി ഒന്നിന് കൊച്ചി കപ്പൽ യാത്ര, ഏഴിന് വാഗമൺ മാംഗോ മെഡോസ്, 14 ന് മൂന്നാർ, 16ന് വയനാട് ജംഗിൾ സഫാരി, 28ന് ഗവി എന്നിങ്ങനെയാണ് യാത്രകൾ ഫോൺ: 9497879962.


Share our post
Continue Reading

Trending

error: Content is protected !!