Connect with us

Kannur

ഒമ്പത് മാസത്തിനിടെ 26 കുഷ്ഠരോഗികൾ; അ​ശ്വ​മേ​ധം 6.0

Published

on

Share our post

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ ഡി​സം​ബ​ർ വ​രെ 26 കു​ഷ്ഠ രോ​ഗ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.റി​പ്പോ​ർ​ട്ട്‌ ചെ​യ്യ​പ്പെ​ട്ട കേ​സു​ക​ളി​ൽ ഏ​ഴ് സ്ത്രീ​ക​ളും മൂ​ന്ന് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ദേ​ശീ​യ കു​ഷ്ഠ​രോ​ഗ നി​ർ​മാ​ർ​ജ്ജ​ന​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള കു​ഷ്ഠ രോ​ഗ നി​ർ​ണ​യ ഭ​വ​ന സ​ന്ദ​ർ​ശ​ന കാ​മ്പ​യി​ൻ ആ​ശ്വ​മേ​ധം 6.0 ജ​നു​വ​രി 30 മു​ത​ൽ ഫെ​ബ്രു​വ​രി 12 വ​രെ ജി​ല്ല​യി​ൽ ന​ട​ക്കും.കാ​മ്പ​യി​നി​ന്റെ വി​ജ​യ​ത്തി​നാ​യി വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന സ​മി​തി യോ​ഗം ജി​ല്ല വി​ക​സ​ന ക​മീ​ഷ​ണ​ർ കാ​ർ​ത്തി​ക് പ​ണി​ഗ്രാ​ഹി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

പ​രി​ശീ​ല​നം ല​ഭി​ച്ച വ​ള​ന്റി​യ​ർ​മാ​ർ കാ​മ്പ​യി​ൻ കാ​ല​യ​ള​വി​ൽ വീ​ടു​ക​ളി​ലെ​ത്തും. കു​ഷ്ഠ രോ​ഗ ബോ​ധ​വ​ത്ക​ര​ണം, പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന, രോ​ഗ ബാ​ധി​ത​ർ​ക്ക് വി​ദ​ഗ്ധ പ​രി​ശോ​ധ​ന, ചി​കി​ത്സ എ​ന്നി​വ​യാ​ണ് ല​ക്ഷ്യം. ര​ണ്ട് വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള മു​ഴു​വ​ൻ പേ​രി​ലും ത്വ​ക് പ​രി​ശോ​ധ​ന ന​ട​ത്തും.ജി​ല്ല​യി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ സ്ഥ​ല​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കും. ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​പി​യൂ​ഷ്‌ എം. ​ന​മ്പൂ​തി​രി​പ്പാ​ട്, ഡെ​പ്യൂ​ട്ടി ഡി.​എം.​ഒ ഡോ. ​കെ.​ടി. രേ​ഖ, ഡോ. ​കെ.​സി. സ​ച്ചി​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


Share our post

Kannur

വിഷുവിനോടനുബന്ധിച്ച് ബെംഗളൂരു-കണ്ണൂർ റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ്

Published

on

Share our post

കണ്ണൂർ : വിഷുവിനോടനുബന്ധിച്ച് ബെംഗളൂരുവിൽ (എസ്എംവിബി) നിന്ന് കണ്ണൂരിലേക്കും തിരിച്ചും (06573/06574) പ്രത്യേക തീവണ്ടി ഓടിക്കും. വെള്ളിയാഴ്ച ബെംഗളൂരുവിൽ നിന്ന് (06573) രാത്രി 11.55-നു പുറപ്പെടും. ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ന് കണ്ണൂരെത്തും. കണ്ണൂരിൽ നിന്ന് (06574) തിങ്കളാഴ്ച വൈകിട്ട് 6.25-ന് പുറപ്പെടും. ചൊവ്വാഴ്‌ച രാവിലെ എട്ടിന് ബെംഗളൂരുവിലെത്തും. കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.


Share our post
Continue Reading

Kannur

സി.പി.എം മുന്‍ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കീറ രാമന്‍ അന്തരിച്ചു

Published

on

Share our post

തളിപ്പറമ്പ്: സി.പി.എം മുന്‍ തളിപ്പറമ്പ് ഏരിയ സെക്രട്ടറി തൃച്ചംബരം ഓവീസ് ഗാര്‍ഡനില്‍ കീറരാമന്‍(87) അന്തരിച്ചു. സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം, കേരള കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ്, കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കര്‍ഷക സംഘത്തിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പമായി. എകെജിക്കൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. പിന്നീട് എം.വി രാഘവനെതിരെ പാര്‍ട്ടി നടപടി എടുത്തതിനെതിരെ പ്രതിഷേധിച്ചതിന് ഏരിയ കമ്മിറ്റിയില്‍ നിന്ന് തരം താഴ്ത്തപ്പെട്ടതോടെ എം.വി രാഘവനൊപ്പം സിഎംപിയില്‍ സജീവമായി. 1996ല്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഭാര്യ: പരേതയായ ടി. രതീദേവി (കല്യാശേരി സഹകരണ ബാങ്ക് റിട്ട മാനേജര്‍). മക്കള്‍: രാജേഷ് (എന്‍ജിനീയര്‍, ചെന്നൈ), രതീഷ്. മരുമക്കള്‍: ലിജിത, വിജിത. മൃതദേഹം ഇന്ന് 9.30ന് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറിലും 10.30ന് വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ഉച്ചക്ക് 12-ന് ഏഴാംമൈല്‍ ശ്മശാനത്തില്‍.


Share our post
Continue Reading

Kannur

കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഹജ്ജ് പഠന ക്യാമ്പ്

Published

on

Share our post

കണ്ണൂർ :കെ.എൻ.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ പ്രാവശ്യം ഹജ്ജ് കർമം നിർവഹിക്കാൻ അവസരം ലഭിച്ചവർക്കും ഇനിയും ഹജ്ജിന്നും ഉംറക്കും പോകാൻ ആഗ്രഹിക്കുന്നവർക്കുമായുള്ള KNM ഹജ്ജ് പഠന ക്യാമ്പ് 20/4/25 ഞായറാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ കണ്ണൂർ ചേമ്പർ ഹാളിൽ വെച്ച് നടക്കും . ഹജ്ജ് പഠന ക്യാമ്പ് KNM സംസ്ഥാന ഉപാധ്യക്ഷൻ ഡോ : ഹുസൈൻ മടവൂർ നിർവഹിക്കും . ക്യാമ്പിൽ പി. കെ. ഇബ്രാഹിം ഹാജി , ഡോ : സുൽഫിക്കർ അലി, ഡോ : ഏ. ഏ. ബഷീർ , ഇസ്ഹാഖ് അലി കല്ലിക്കണ്ടി, മൗലവി ജൗഹർ അയനിക്കോട് , ഷമീമ ഇസ്‌ലാഹിയ എന്നിവർ പങ്കെടുക്കും.


Share our post
Continue Reading

Trending

error: Content is protected !!