ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍പ്പാളത്തിലൂടെ ഇനി വന്ദേഭാരത്; ട്രയല്‍ റണ്‍ വിജയകരം

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലമായ ചെനാബ് ബ്രിഡ്ജിലൂടെ വന്ദേ ഭാരത് ട്രെയിനിന്റെ ആദ്യ ട്രയല്‍ യാത്ര നടത്തി. ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര സ്‌റ്റേഷനില്‍നിന്ന് ശ്രീനഗര്‍ സ്‌റ്റേഷനിലേക്കാണ് ശനിയാഴ്ച ട്രയല്‍ റണ്‍ നടത്തിയത്. ഇന്ത്യയിലെ ആദ്യത്തെ കേബിള്‍-സ്‌റ്റേ റെയിലായ അന്‍ജിഖാഡ് പാലത്തിലൂടെയാണ് ഈ ട്രെയിന്‍ കടന്നുപോകുക.താഴ്‌വരയിലെ കാലാവസ്ഥയും യാത്രക്കാരുടെ സൗകര്യവും കണക്കിലെടുത്ത് അതിനനുസൃതമായാണ് വന്ദേഭാരത് രൂപകല്പന ചെയ്തിരിക്കുന്നത്. -30 ഡിഗ്രി സെല്‍ഷ്യസില്‍വരെ ട്രെയിനിന് പ്രവര്‍ത്തിക്കാനാവും. വെള്ളം തണുത്തുറയുന്നത് പ്രതിരോധിക്കുന്നതിനായി വിപുലമായ ഹീറ്റിങ് സംവിധാനവുമുണ്ട്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായ വന്ദേ ഭാരത് ട്രെയിനുകള്‍ ലഭിക്കുന്നതിന് നിരവധി രാജ്യങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തേ സൂചിപ്പിച്ചിരുന്നു.