ഉത്സവമോ ഘോഷയാത്രയോ കാരണം പൊതുവഴി തടസ്സപ്പെടരുത്; ജില്ലാ പോലീസ് മേധാവിമാർക്ക് കർശന നിർദേശം

Share our post

ഉത്സവമോ ഘോഷയാത്രയോ കാരണം പൊതുവഴി തടസ്സപ്പെടാൻ അനുവദിക്കരുതെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് കർശന നിർദേശം. സംസ്ഥാന പോലീസ് മേധാവിയാണ് നിർദേശം നൽകിയത്. ഉത്സവങ്ങളുടെയോ മതപരമായ ആഘോഷങ്ങളുടെ ഭാഗമായ ഘോഷയാത്രയോ കടന്നുപോകുമ്പോൾ ഒരുകാരണവശാലും റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെടാൻ പാടില്ല. ഉത്സവദിവസങ്ങളിൽ റോഡിന്റെ ഒരുവശം ഗതാഗതത്തിനായി തുറന്നിടുന്നുണ്ടെന്ന് ഉറപ്പാക്കണം.

2011-ലെ കേരള പൊതുവഴി (സമ്മേളനങ്ങളുടെയും ഘോഷയാത്രകളുടെയും നിയന്ത്രണം) ചട്ടത്തിലെ വ്യവസ്ഥ കൃത്യമായി പാലിക്കണമെന്ന് ഡി.ജി.പി നിർദേശിച്ചു. ചട്ടത്തിലെ സെക്‌ഷൻ മൂന്ന് പ്രകാരം ജനങ്ങൾക്ക് വഴിയിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കാൻ അവകാശമുണ്ട്. സെക്ഷൻ നാല് പ്രകാരം ഏതെങ്കിലും കച്ചവടം, സമ്മേളനം, യോഗം, ഘോഷയാത്ര, പ്രകടനം എന്നിവകാരണം പൊതുവഴി തടസ്സപ്പെടുത്തുന്നത് നിരോധിച്ചിട്ടുണ്ട്. സുപ്രീംകോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ച വിധികൾക്കനുസൃതമായി നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കണം. ഇത് പാലിക്കാത്തതിനാൽ ഡി.ജി.പി അടക്കം പ്രതികളായി കോടതിയലക്ഷ്യ ഹർജി വരുന്നുണ്ട്. റോഡിൻ്റെ ഒരു വശത്തു കൂടി ഗതാഗതം സുഗമമായി അനുവദിച്ച് മാത്രം ഘോഷയാത്രയ്ക്ക് അനുമതി നൽകണമെന്ന ഹൈക്കോടതി ഉത്തരവ് കർശനമായി പാലിക്കണമെന്നും പോലീസ് മേധാവി നിർദേശിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!