നിർമാണ മേഖല പ്രതിസന്ധിയിലേക്ക്; ചെങ്കല്ലിന് വില ഉയരുന്നു

Share our post

നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​നി​ട​യി​ല്‍ നേ​രി​യ ആ​ശ്വാ​സ​മാ​യി​രു​ന്ന ചെ​ങ്ക​ല്ലി​നും വി​ല ഉ​യ​രു​ന്നു. ചെ​ങ്ക​ല്‍ പ​ണ​ക​ളി​ല്‍നി​ന്നു​ള്ള ദൂ​ര​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ഒ​ന്നാം ന​മ്പ​ർ ക​ല്ലി​ന് ഇ​നി 30 മു​ത​ല്‍ 34 രൂ​പ വ​രെ ന​ല്‍കേ​ണ്ടി​വ​രും. ര​ണ്ടാം ന​മ്പ​ർ ക​ല്ലി​ന് 26 മു​ത​ല്‍ 31 രൂ​പ വ​രെ​യാ​കും. ഒ​രു ക​ല്ലി​ന് ശ​രാ​ശ​രി മൂ​ന്ന് രൂ​പ​യു​ടെ അ​ധി​ക ബാ​ധ്യ​ത​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് വ​രു​ന്ന​ത്. ചെ​ങ്ക​ല്‍ ഉ​ൽ​പാ​ദ​ക ഉ​ട​മ​സ്ഥ ക്ഷേ​മ സം​ഘ​മാ​ണ് ക​ല്ലി​ന്‍റെ വി​ല കൂ​ട്ടി നി​ശ്ച​യി​ച്ച​ത്.2018ല്‍ ​ത​ന്നെ വി​ല​വ​ർ​ധ​ന ന​ട​പ്പാ​ക്കി​യി​രു​ന്ന​താ​യും അ​ത് കോ​വി​ഡ് കാ​ല​ത്ത് വീ​ണ്ടും കു​റ​ച്ച​താ​യി​രു​ന്നു​വെ​ന്നു​മാ​ണ് സം​ഘ​ട​ന​യു​ടെ വി​ശ​ദീ​ക​ര​ണം. ക​ല്ലി​ന്‍റെ വി​ല കൂ​ട്ടി​യ​തി​നൊ​പ്പം തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന​ത്തി​ലും 10 ശ​ത​മാ​നം വ​ർ​ധ​ന അ​നു​വ​ദി​ച്ചു. ലോ​ഡി​ങ്​ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഒ​രു ക​ല്ലി​ന് ര​ണ്ട​ര രൂ​പ കി​ട്ടി​യി​രു​ന്ന​ത് ഇ​നി 2.75 രൂ​പ​യാ​കും. വ​ണ്ടി ഉ​ട​മ​ക​ള്‍ ചെ​ങ്ക​ല്‍ പ​ണ​ക​ളി​ല്‍ നി​ന്ന് ക​ല്ലെ​ടു​ക്കു​മ്പോ​ള്‍ ഒ​ന്നാം​ന​മ്പ​ർ ക​ല്ലി​ന് 20 രൂ​പ​യും ര​ണ്ടാം ന​മ്പ​റി​ന് 17 രൂ​പ​യും ന​ല്‍ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!