പ്രിലിമിനറി പരീക്ഷ; നിബന്ധന കടുപ്പിച്ച് കേന്ദ്രസർക്കാർ, അപേക്ഷക്കൊപ്പം ഇനി ഈ രേഖകളും സമർപ്പിക്കണം

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ത്തന്നെ പ്രായവും സംവരണവും തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. നേരത്തെ, പ്രിലിമിനറി പരീക്ഷ പാസാകുന്നവര്‍ മാത്രം അനുബന്ധരേഖകള്‍ നല്‍കിയാല്‍ മതിയായിരുന്നു.മഹാരാഷ്ട്രയിലെ ഐ.എ.എസ്. പ്രൊബേഷണര്‍ പൂജ ഖേഡ്കര്‍ രേഖകളില്‍ തട്ടിപ്പ് നടത്തിയാണ് പരീക്ഷ പാസായത് എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വ്യവസ്ഥകള്‍ കര്‍ശനമാക്കിയത്. ഇതുസംബന്ധിച്ച പുതിയ ചട്ടങ്ങള്‍ കേന്ദ്രം വിജ്ഞാപനം ചെയ്തു.
ജനന തീയതി തെളിയിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത എന്നീ രേഖകള്‍ക്കൊപ്പം സംവരണവിഭാഗത്തിലാണ് അപേക്ഷിക്കുന്നതെങ്കില്‍ അതിന്റെ രേഖയും നല്‍കണം. ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കൊപ്പം ഇവ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാകും. ഫെബ്രുവരി 11-ന് വൈകീട്ട് ആറുമണി വരെ അപേക്ഷിക്കാം.