സൂപ്പറാണ്, ഇനി ‘കൂളു’മാകും; പഴയ സൂപ്പർഫാസ്റ്റുകൾ എ.സി ബസുകളാക്കാൻ കെ.എസ്.ആർ.ടി.സി

Share our post

തിരുവനന്തപുരം: പഴയ സൂപ്പർഫാസ്റ്റുകൾ എ.സി. ബസുകളാക്കാനുള്ള സാധ്യതതേടി കെ.എസ്.ആർ.ടി.സി. കാസർകോട് – ബന്തടുക്ക റൂട്ടിലെ സ്വകാര്യബസിൽ ആറുലക്ഷം ചെലവിൽ എ.സി. ഘടിപ്പിച്ചതാണ് പ്രചോദനം. എ.സി. പ്രീമിയം ബസുകൾക്ക് സ്വീകാര്യത കൂടുന്നതും കണക്കിലെടുത്തു. ഇക്കാര്യം പഠിക്കാൻ സാങ്കേതികവിദഗ്ധരെ നിയോഗിച്ചു. കഴിയും വേഗം റിപ്പോർട്ട് നൽകാൻ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ നിർദേശിച്ചു.പരീക്ഷണാർഥത്തിൽ ഒന്നോ രണ്ടോ ബസുകളിൽ സ്വകാര്യ കമ്പനിയെക്കൊണ്ട് എ.സി. ഘടിപ്പിക്കുന്നതും പരിഗണനയിലുണ്ട്.

വിജയകരമാണെങ്കിൽ സ്വന്തംനിലയിൽ ഇതിനുള്ള സംവിധാനമൊരുക്കും. ഇങ്ങനെയാകുമ്പോൾ എ.സി.യിലേക്ക് മാറ്റാനുള്ള ചെലവ് നാലുലക്ഷം രൂപയായി കുറയ്ക്കാനാകുന്നാണ് കരുതുന്നത്.എ.സി. കംപ്രസർ പ്രവർത്തിക്കുന്നത് എൻജിനിൽനിന്നുള്ള ഊർജമുയോഗിച്ചായതിനാൽ നിലവിലുള്ള സംവിധാനത്തിൽ ബസിന്റെ ഇന്ധനക്ഷമത കുറയുന്ന പ്രശ്നമുണ്ട്. പകരം ഡൈനാമോ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് ബാറ്ററി ചാർജ്ചെയ്യുകയും അതുകൊണ്ട് എ.സി. പ്രവർത്തിക്കുകയും ചെയ്യുന്നരീതിയാണ് സ്വകാര്യസംരംഭകർ വികസിപ്പിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!