Kannur
കിഫ്ബി നിലനിർത്തേണ്ടത് നാടിന്റെ ആവശ്യം: മുഖ്യമന്ത്രി

കിഫ്ബിയോട് വിരോധപരമായ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും സംസ്ഥാന വികസനത്തിന് കിഫ്ബി നിലനിർത്തേണ്ടത് നാടിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമ്മടം നിയോജക മണ്ഡലത്തിലെ പിണറായി ഗ്രാമപഞ്ചായത്തിനെയും ധർമ്മടം ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ച് കോളാട് പുഴയ്ക്ക് കുറുകെ നിർമ്മിച്ച കോളാട് പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.നാടിന്റെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ മാത്രമുള്ള വിഭവശേഷി നമുക്കില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ഖജനാവിന്റെ ശേഷിയാണ് സംസ്ഥാന ബജറ്റിൽ പ്രതിഫലിക്കുക. സംസ്ഥാനത്തിന്റെ തനതുവരുമാനം നല്ല നിലയ്ക്ക് അഭിവൃദ്ധിപ്പെടുന്നുണ്ട്. പക്ഷേ, നമുക്ക് കിട്ടേണ്ട കേന്ദ്രവിഹിതം വേണ്ടത്ര ലഭിക്കുന്നില്ല. മാത്രമല്ല, ചിലപ്പോൾ കേന്ദ്രവിഹിതത്തിൽ വലിയ കുറവ് വരുത്തുകയും ചെയ്യുന്നു. അതിന് ഇടയാക്കുന്ന കാരണം, കേന്ദ്രസർക്കാറിന്റെ നവഉദാരവത്കരണ നയം ഏറെക്കുറെ മറ്റെല്ലാ സംസ്ഥാനങ്ങളും നടപ്പാക്കുമ്പോൾ കേരളം അതിന് തയ്യാറല്ല എന്നതാണ്.
സംസ്ഥാന സർക്കാറിന്റെ വിഭവ ശേഷികുറവ് പരിഗണിച്ചാണ് 2016ൽ കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത്. അഞ്ച് വർഷം കൊണ്ട് പശ്ചാത്തല സൗകര്യവികസന മേഖലയിൽ 50,000 കോടി രൂപയുടെ വികസന പദ്ധതികൾ ലക്ഷ്യമിട്ടിടത്ത് 2021 ആവുമ്പോഴേക്ക് 62,000 കോടി രൂപയുടെ വികസന പദ്ധതികളാണ് ഏറ്റെടുത്തത്. ഇപ്പോൾ 90,000 കോടി രൂപയുടെ വികസന പദ്ധതികൾ കിഫ്ബി മുഖേന ഏറ്റെടുക്കാൻ കഴിഞ്ഞു. സർക്കാറിന്റെ ബജറ്റ് വിഹിതവും കിഫ്ബി ഫണ്ടും കൂടി ചേർന്നാണ് നാടിന്റെ അതിവേഗ വികസനം യാഥാർഥ്യമാക്കിയത്. ഇതിന്റെ ഭാഗമായി ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ വികസന മേഖലകളെ വലിയ തോതിൽ മെച്ചപ്പെടുത്താനും മാറ്റം വരുത്താനും കഴിഞ്ഞു. ഈ വികസനം ഇനിയും മുന്നോട്ടുപോകണം. കിഫ്ബി മുഖേന എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ വായ്പയായി കണക്കാക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കിഫ്ബിക്ക് സ്വയം വരുമാന മാർഗം ഇല്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. കിഫ്ബിയെ നിലനിർത്താനായി സ്വയം വരുമാനം ഉണ്ടാക്കേണ്ട നടപടികൾ സ്വീകരിക്കേണ്ടി വരും. അതിലേക്ക് നിർബന്ധിതമാക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.വില്ലേജ് റോഡുകൾ നന്നാക്കാൻ ആയിരം കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഈ മഴക്കാലത്തിന് മുമ്പുതന്നെ ഗ്രാമീണ റോഡുകൾ നന്നാക്കുന്ന പ്രവൃത്തി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കോളാട് എൽപി സ്‌കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ കെ രത്‌നകുമാരി വിശിഷ്ടാതിഥിയായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി പി അനിത, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ കെ രാജീവൻ, ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ കെ രവി, ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിഎം സജിത, ബൈജു നങ്ങാരത്ത്, ധർമ്മടം ഗ്രാമപഞ്ചായത്തംഗം കെ ബിന്ദു, രാഷ്ട്രീയകക്ഷിനേതാക്കളായ കെ ശശിധരൻ, എം മഹേഷ് കുമാർ, ടി ഭാസ്‌കരൻ, വി കെ ഗിരിജൻ, കാരായി സജിത്ത്, എൻ പി താഹിർ, ആർ കെ ഗിരിധരൻ എന്നിവർ സംസാരിച്ചു. പിഡബ്ല്യുഡി പാലങ്ങൾ വിഭാഗം കണ്ണൂർ എക്‌സിക്യുട്ടീവ് എൻജിനീയർ കെ എം ഹരീഷ് സ്വാഗതവും അസി. എൻജിനീയർ വിപിൻ അണിയേരി നന്ദിയും പറഞ്ഞു. അസി. എക്‌സിക്യുട്ടീവ് എൻജിനീയർ കെ ഉമാവതി റിപ്പോർട്ട് അവതരിപ്പിച്ചു.
13.6 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ കോളാട് പാലത്തിന് 26.20 നീളത്തിലുള്ള നാല് പ്രീസ്ട്രസ്ഡ് ഗർഡർ ഉൾപ്പെടെ ആകെ 179 മീറ്റർ നീളവും ഒരു ഭാഗത്ത് നടപ്പാതയോട് കൂടി 9.75 മീറ്റർ വീതിയും ഉണ്ട്. പാലത്തിന് രാവുണ്ണി പീടിക ഭാഗത്ത് 126 മീറ്റർ നീളത്തിലും, ധർമ്മടം ഭാഗത്ത് 107 മീറ്റർ നീളത്തിലും, സേട്ടു പീടിക ഭാഗത്ത് 98 മീറ്റർ നീളത്തിലും ബിഎം ആൻഡ് ബിസി ഉപരിതലത്തോട് കൂടിയ മൂന്ന് അനുബന്ധ റോഡുകളും നിർമ്മിച്ചിട്ടുണ്ട്. പാലത്തിന്റെ പടിഞ്ഞാറ് ഭാഗം സ്ഥിതി ചെയ്യുന്ന വീടുകളിലേക്ക് സേട്ടു പീടിക ഭാഗത്തു നിന്ന് സർവീസ് റോഡും നിർമ്മിച്ചിട്ടുണ്ട്. ഭാവിയിൽ ഈ സർവ്വീസ് റോഡിനെ തീരദേശ റോഡുമായി ബന്ധിപ്പിക്കാൻ സാധിക്കും. ആവശ്യമായ ഡ്രെയിനേജ് സംവിധാനം, റോഡ് സുരക്ഷ സൈൻ ബോർഡുകൾ, റോഡ് മാർക്കിങ്ങുകൾ, റിഫ്ളക്ടർ സ്റ്റഡുകൾ മുതലായവയും പാലത്തിൽ നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ 2023-24 വർഷത്തെ എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പാലത്തിൽ ആവശ്യമായ വൈദ്യുതി വിളക്കുകളുടെ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Kannur
കാർഷിക മേഖലക്ക് ഉണർവ് പകരാൻ വരുന്നു കൃഷി സമൃദ്ധി

കണ്ണൂർ: കാർഷിക സംസ്കാരം തിരിച്ചുപിടിക്കൽ, ഭക്ഷ്യ സ്വയം പര്യാപ്തത എന്ന ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന ജനകീയ ക്യാമ്പയിന്റെ രണ്ടാംഘട്ടമെന്ന നിലയിൽ കൃഷിസമൃദ്ധി പദ്ധതിയുമായി കൃഷിവകുപ്പ്. കൃഷിക്കൂട്ടങ്ങളുടെ ശാക്തീകരണം, ദ്വിതീയ കാർഷിക വികസനം, ഭക്ഷ്യ സ്വയംപര്യാപ്തത, സുരക്ഷിത ഭക്ഷണം, കർഷകരുടെ വരുമാന വർദ്ധനവ് എന്നീ ദൗത്യങ്ങളാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.മൂന്നു ഘട്ടങ്ങളായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പദ്ധതി നടപ്പിലാക്കുന്നത്.
വാർഡ് തലത്തിൽ മൈക്രോ പ്ലാൻ തയ്യാറാക്കിയായിരിക്കും പദ്ധതി ഒരുങ്ങുന്നത്.ഇതിന് പഞ്ചായത്ത് ,നഗരസഭാ,ബ്ലോക്ക് ,ജില്ലാ ,സംസ്ഥാന തലങ്ങളിൽ പിന്തുണ നൽകും.തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളും ഏജൻസികളും പദ്ധതിയുടെ സംയോജനം ഉറപ്പ് വരുത്തും.
കൃഷി വകുപ്പിന്റെ കതിർ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ കൃത്യതയാർന്ന വിവരശേഖരണവും സാദ്ധ്യമാക്കും.വാർഡ് തലത്തിൽ രൂപീകരിക്കുന്ന ഉത്പ്പാദന,വിലനിർണ്ണയ,വിപണന രേഖ അനുസരിച്ച് പ്രാദേശിക അടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ട പദ്ധതി ഘടകങ്ങൾ കണ്ടെത്തും. കൃഷി വകുപ്പിന്റെ പദ്ധതികളോടൊപ്പം വിവിധ വകുപ്പുകളുടേയും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടേയും പദ്ധതികളെ കൂട്ടിയിണക്കാനും കൃഷിസമൃദ്ധി ലക്ഷ്യമിടുന്നുണ്ട്.
107 തദ്ദേശസ്ഥാപനങ്ങളിൽ ഒരു കർമ്മപദ്ധതി
ഒന്നാം ഘട്ടത്തിൽ വിവിധ കാർഷിക പാരിസ്ഥിതിക മേഖലകൾക്ക് ഊന്നൽ നൽകി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും കൃഷി വകുപ്പിന്റേയും വിഭവ സംയോജനത്തിലൂടെ 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത 107 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒരു കർമ്മ പദ്ധതിയായാണ് കൃഷി സമൃദ്ധി നടപ്പിലാക്കുന്നത്.
കാർഷിക സാക്ഷരതാ യജ്ഞം
അനുയോജ്യമായ മുഴുവൻ പ്രദേശത്തും കൃഷി
സാധ്യമാകുന്ന എല്ലാ ഭക്ഷ്യവിളകളുടേയും ഉത്പ്പാദനം
ദ്വിതീയ കാർഷിക വികസനത്തിന് പ്രോത്സാഹനം
ഉന്നതമൂല്യമുള്ള വിളകളുടെ കൃഷി വ്യാപനം.
Kannur
കണ്ണൂരിൽ കാപ്പാകേസുകളിൽ വൻ വർദ്ധന

കണ്ണൂർ: കഴിഞ്ഞ മൂന്നുവർഷത്തിനിടെ കണ്ണൂർ ജില്ലയിൽ കാപ്പ കേസുകളിൽ വൻ വർദ്ധനവ്.കാപ്പ ചുമത്തിയ കേസുകളിൽ 159 എണ്ണമാണ് 2022ൽ നിന്നും 2024ൽ എത്തുമ്പോൾ വർദ്ധിച്ചിരിക്കുന്നത്. ഏഴു വർഷത്തിനിടയിൽ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയായവർക്കും കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കെടുത്തവർക്കും ആറുമാസത്തിനകം അവസാന കേസിൽ പ്രതിയായവർക്കുമെതിരെയാണ് കാപ്പ ചുമത്തുന്നത്.റൗഡി ലിസ്റ്റിൽ പേരുണ്ടാകുകയും നേരത്തെ 107 വകുപ്പ് പ്രകാരമുള്ള കേസിൽ പ്രതിയാകുകയും വേണം.
റൗഡി ലിസ്റ്റിൽ പേരില്ലെങ്കിലും പ്രതിയെ ഒരുവർഷം വരെ കരുതൽ തടങ്കലിൽ വയ്ക്കാൻ കാപ്പാ ബോർഡിന് അധികാരമുണ്ട്. കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടിയെടുക്കുന്നതാണ് ക്രൈം റേറ്റിലെ വർദ്ധനവെന്നാണ് പൊലീസിന്റെ അവകാശവാദം.
ഏറ്റവുമൊടുവിൽ പ്രതിയായത് യുവതി
ഏറ്റവും ഒടുവിൽ 2025 ൽ തലശ്ശേരി സ്വദേശിനിയായ യുവതിക്കെതിരെയാണ് ജില്ലയിൽ കാപ്പ ചുമത്തിയത്. ഫാത്തിബ ഹബീബ എന്ന യുവതിക്കെതിരെ ലഹരിക്കേസിലാണ് കാപ്പ ചുമത്തിയത്.
വർഷം -കാപ്പ ചുമത്തിയവരുടെ എണ്ണം
2023 -106
2024 – 220
കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് എന്നതാണ് കാപ്പ എന്നറിയപ്പെടുന്നത്. സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി 2007 ലാണ് ഈ നിയമം നിലവിൽ വന്നത്.
ആദ്യം ജയിൽ പിന്നെ നാട് കടത്തൽ
പൊലീസ് ഇൻസ്പെക്ടർ പ്രതിയെ പറ്റിയുള്ള വിശദമായ രേഖ ജില്ല പൊലീസ് മേധാവിക്കും പിന്നീട് കളക്ടർക്കും നൽകും. കളക്ടറാണ് കാപ്പ വാറന്റ് പുറപ്പെടുവിപ്പിക്കുന്നത്. റേഞ്ച് ഡി.ഐ.ജിക്കോ , ഐ.ജിക്കോ പ്രതികളെ ഒരു വർഷം വരെ നാട് കടത്താനുള്ള അധികാരം നിയമത്തിലുണ്ട്. കാപ്പ പ്രാകാരം ജയിലിൽ കഴിയുകയും പുറത്തിറങ്ങിയ ശേഷം വീണ്ടും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവരെ ജില്ലയിൽ നിന്നും നാട് കടത്തും. ഇത് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയാണെങ്കിൽ വീണ്ടും ജയിലിൽ കഴിയേണ്ടി വരും. കാപ്പയിൽ പെട്ട ജയിലിൽ കഴിയുന്നവർക്ക് അപ്പീൽ നൽകാനുള്ള സാദ്ധ്യതകളും നിയമം അനുശാസിക്കുന്നുണ്ട്.
സാമൂഹ വിരുദ്ധപ്രവർത്തനങ്ങൾ തടയാനാണ് കാപ്പ കേസുകൾ ചുമത്തുന്നത്. സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് കാപ്പയുടെ എണ്ണം കൂടിയതും-പൊലീസ് മേധാവിയുടെ കാര്യാലയം
Kannur
കൈതപ്രം രാധാകൃഷ്‌ണൻ വധം: സന്തോഷിന് തോക്ക് നൽകിയ പ്രതി അറസ്റ്റിൽ

കണ്ണൂർ : കൈതപ്രത്തെ പ്രാദേശിക ബിജെപി നേതാവും ഗുഡ്‌സ് ഡ്രൈവറുമായ കെ.കെ രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസിൽ പ്രതി സന്തോഷിന് തോക്ക് എത്തിച്ച് നൽകിയയാൾ അറസ്റ്റിൽ. പെരുമ്പടവ് അടുക്കത്തെ വെട്ടുപാറ വീട്ടിൽ സിജോ ജോസഫിനെയാണ്(35) കേസന്വേഷിക്കുന്ന പരിയാരം എസ്എച്ച്‌ഒ എം.പി.വിനീഷ് കുമാർ അറസ്റ്റ് ചെയ്തത്.
ഇയാളുടെ കെഎൽ-60 എ 3401 ആൾട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ പ്രതി സന്തോഷിന് രാധാകൃഷ്ണനെ വെടിവെച്ചുകൊല്ലാനുള്ള തോക്ക് നൽകിയത് സിജോയാണെന്ന് ചോദ്യം ചെയ്യലിൽ സന്തോഷ് വെളിപ്പെടുത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സിജോയുടെ കാറിലാണ് തോക്ക് പെരുമ്പടവിൽ എത്തിച്ചതെന്ന് വ്യക്തമായതിനെതുടർന്നാണ് അറസ്റ്റ് ചെയ്തത്.സന്തോഷ് ഈ തോക്കുമായി ഓട്ടോറിക്ഷയിലാണ് കൈതപ്രത്ത് എത്തി രാധാകൃഷ്ണനെ വെടി വെച്ചു കൊന്നത്. മാർച്ച് 20 നാണ് രാധാകൃഷ്ണൻ പുതുതായി പണിയുന്ന വീടിന് സമീപം വെച്ച് രാത്രി ഏഴോടെ കൊല്ലപ്പെട്ടത്. എസ്ഐ സി.സനീത്, എഎസ്ഐ ചന്ദ്രൻ, സിപിഒ ഷിബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്