പുഷ്പോത്സവം; മാധ്യമ അവാര്‍ഡിന് 28 വരെ അപേക്ഷിക്കാം

കണ്ണൂർ : പുഷ്പോത്സവന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ജനുവരി 28ന് വൈകുന്നേരം അഞ്ചിനകം ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി ഓഫീസിന്‍ സമര്‍പ്പിക്കണം. സമഗ്ര കവറേജ്, മികച്ച റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. പത്ര, ദൃശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ വിഭാഗങ്ങളില്‍ പ്രത്യേകം പുരസ്‌കാരം ഉണ്ടായിരിക്കും. 10000 രൂപയും ശില്‍പവുമാണ് പുരസ്‌കാരമായി ലഭിക്കുക. വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിന്റെ മൂന്നു വീതം കോപ്പിയും ദൃശ്യ-ശ്രവ്യ മേഖലകളിലെ വാര്‍ത്തയുടെ സി. ഡി/പെന്‍ഡ്രൈവ് സഹിതം നല്‍കണം.