കണ്ണൂരിലെ അന്യസംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം; രണ്ട് ആസാം സ്വദേശികൾ അറസ്റ്റിൽ

കണ്ണൂർ: താണയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. ആസാം സ്വദേശികളായ സെയ്‌ദുൽ ഇസ് ലാം, ഇനാമുൽ ഹുസൻ എന്നിവരെയാണ് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. ബംഗാൾ സ്വദേശി പ്രസൻജിത്ത് പോളിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.