ക്വാളിറ്റി മോണിറ്ററിംഗ് സെല്ലിൽ നിയമനം

ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കുന്ന പ്രവൃത്തികളുടെ നിർവഹണം മെച്ചപ്പെട്ട രീതിയിലും ചിട്ടയായും സമയബന്ധിതമായും നടപ്പിലാക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനും സൃഷ്ടിക്കപ്പെടുന്ന ആസ്തികളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനുളള ക്വാളിറ്റി മോണിറ്ററിംഗ് സെല്ലിൽ നിലവിലുള്ള രണ്ട് ഒഴിവുകളിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. പേരാവൂർ, ഇരിക്കൂർ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ് ജോലി ചെയ്യേണ്ടത്. തദ്ദേശസ്വയംഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകളിൽ നിന്നോ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നോ സിവിൽ അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിൽ കുറയാത്ത തസ്തികയിൽ നിന്ന് വിരമിച്ച 65 വയസ്സിൽ താഴെ പ്രായമുളളവർക്ക് അപേക്ഷിക്കാം. പ്രതിമാസം കുറഞ്ഞത് 10 ദിവസവും പരമാവധി 15 ദിവസവും ഫിൽഡ് പരിശോധന നടത്തണം. അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്. വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന അപേക്ഷ ഫെബ്രുവരി രണ്ടിന് വൈകുന്നേരം മൂന്നിനകം കണ്ണൂർ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ്റ് പ്രോഗ്രാം കോ-ഓർഡിനേറ്ററുടെ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ, ഇ-മെയിലായോ ലഭിക്കണം. വിലാസം- ജോയിന്റ് കോ-ഓർഡിനേറ്റർ, മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ്, ഡിസ്ട്രിക്ട് ഓഫീസ്, സിവിൽ സ്റ്റേഷൻ, കണ്ണൂർ. ഇ മെയിൽ: mgnregakannur@gmail.com, ഫോൺ- 0497 2767488.