Connect with us

Kannur

ഫ്രഷാണ്‌, ഫ്രഷ്‌ വണ്ടിയിൽ നല്ല മീനെത്തും

Published

on

Share our post

കണ്ണൂർ: ജില്ലയിലെ മത്സ്യഗ്രാമങ്ങളുടെ ആധുനികവൽക്കരണത്തിന്‌ തുടക്കമിട്ട്‌ ചാലിൽ ഗോപാലപേട്ട മത്സ്യഗ്രാമത്തിൽ ഇലക്‌ട്രിക്‌ മത്സ്യവിൽപ്പന ഓട്ടോ കിയോസ്‌ക്‌ നിരത്തിലിറങ്ങും. കേന്ദ്ര, സംസ്ഥാന ഫിഷറീസ്‌ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതിയിൽ അത്യാധുനിക സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ്‌ ഇലക്‌ട്രിക്‌ ഓട്ടോ വിതരണം ചെയ്യുന്നത്‌. കേരളത്തിൽ കൊല്ലം ജില്ലയിൽമാത്രമാണ്‌ ഇലക്‌ട്രിക്‌ മത്സ്യവിൽപ്പന ഓട്ടോ കിയോസ്‌കുള്ളത്‌. മത്സ്യമേഖലയിലെ തൊഴിൽ സാഹചര്യങ്ങളും ജീവിതവും ആധുനികവൽക്കരിക്കാനാണ്‌ ചാലിൽ ഗോപാലപേട്ടയിൽ മോഡേൺ ഫിഷിങ്‌ വില്ലേജ്‌ ഒരുങ്ങുന്നത്‌. തലശേരി നഗരസഭയുടെ ഏഴ്‌ വാർഡുകളുൾപ്പെടുന്നതാണ്‌ ചാലിൽ ഗോപാലപേട്ട മത്സ്യഗ്രാമം. പദ്ധതിയിൽ 7.19 കോടിയുടെ സൗകര്യങ്ങളാണ്‌ ഒരുങ്ങുന്നത്‌. തെരഞ്ഞെടുത്ത അഞ്ച്‌ മത്സ്യവിൽപനക്കാർക്ക്‌ ഇലക്‌ട്രിക്‌ മത്സ്യവിൽപ്പന ഓട്ടോ കിയോസ്‌ക്‌ നൽകുന്ന പദ്ധതിക്ക്‌ 39 ലക്ഷമാണ്‌ ചെലവിടുന്നത്‌. മത്സ്യകച്ചവടക്കാർക്ക്‌ വീടുകളിൽചെന്ന്‌ വിൽപ്പന നടത്താനാണ്‌ ഓട്ടോ നൽകുന്നത്‌.

മത്സ്യവും മത്സ്യഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കാനും സംഭരിക്കാനുമുള്ള സൗകര്യം ഓട്ടോയിലുണ്ടാവും. ഓർഡറുകൾ സ്വീകരിക്കാനും ബിൽ പ്രിന്റ്‌ ചെയ്യാനുമുള്ള ആപ്പും സജ്ജമാക്കും. സ്‌റ്റോക്കിലുള്ള ഇനങ്ങളുടെ വിവരങ്ങളും ആപ്പിലുണ്ടാകും. കിയോസ്‌കിൽ മത്സ്യം പ്രദർശിപ്പിക്കാനും മുറിക്കാനും വൃത്തിയാക്കാനും പ്രത്യേകം ഇടമുണ്ടാകും. 100 ലിറ്ററിന്റെ ശുദ്ധജലടാങ്കും 80 ലിറ്ററിന്റെ മലിനജലടാങ്കും ഓട്ടോയിലുണ്ടാകും. മൂന്ന്‌ കിലോ വോൾട്ട്‌ ജനറേറ്ററും കിയോസ്‌കിൽ ഘടിപ്പിച്ചിട്ടുണ്ട്‌. ഗുണഭോക്താക്കളായ മത്സ്യവിൽപ്പനക്കാർക്ക്‌ കേരള സ്‌റ്റേറ്റ്‌ കോസ്‌റ്റൽ ഏരിയ ഡവലപ്മെന്റ്‌ കോർപറേഷൻ പരിശീലനം നൽകും. ഓട്ടോ ചാർജിങ്ങ്‌, മത്സ്യപരിപാലനം, ശുചിത്വം, പാക്കിങ്‌, വിപണനം എന്നീ വിഷയങ്ങളിലും പരിശീലനം നൽകും. മാർച്ചിന്‌ മുമ്പ്‌ ഓട്ടോ ഗുണഭോക്താക്കൾക്ക്‌ കൈമാറും. ചാലിൽ ഗോപാലപേട്ടയിൽ മോഡേൺ ഫിഷിങ്‌ വില്ലേജ്‌ പദ്ധതിയുടെ ഭാഗമായി തലായി ഫിഷിങ്‌ ഹാർബറിന്‌ സമീപം ആധുനികസൗകര്യങ്ങളുള്ള മത്സ്യമാർക്കറ്റും സജ്ജീകരിക്കുന്നുണ്ട്‌. രണ്ട്‌ വർഷത്തിനുള്ളിൽ മോഡേൺ ഫിഷിങ്‌ വില്ലേജ്‌ പൂർത്തിയാകും.


Share our post

Kannur

പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ അറസ്റ്റിൽ

Published

on

Share our post

കണ്ണൂര്‍: പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിൽ. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.


Share our post
Continue Reading

Kannur

കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്ക് തട്ടിപ്പ്; സുധീർ തോമസ് പിടിയിൽ

Published

on

Share our post

കണ്ണൂർ: ആനപ്പന്തി സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി സുധീർ തോമസ് പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന സുധീറിനെ മൈസൂരുവിൽ നിന്നാണ് പിടികൂടിയത്. ബംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബാങ്കിലെ ക്യാഷ്യർ കൂടിയായ സുധീർ തോമസിനെ പൊലീസ് പിടികൂടിയത്. സുധീറിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇയാൾ സംസ്ഥാനം കടന്നുപോയെന്ന സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.തട്ടിപ്പ് നടത്തിയ കോൺഗ്രസ്‌ കച്ചേരിക്കടവ് വാർഡ്‌ പ്രസിഡന്റ്‌ സുനീഷ് തോമസിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. സുനീഷും സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സുധീർ തോമസും ചേർന്ന് പ്ലാൻ ചെയ്‌ത്‌ സ്വർണം തട്ടിയെടുത്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ബാങ്ക് ലോക്കറിൽ നിന്ന് മാറ്റിയതിൽ 50 ശതമാനത്തിലേറെ സ്വർണവും സുനീഷ് പണയംവെച്ചതാണ്. കൂടാതെ സുധീർ തോമസിന്റെ ഭാര്യയുടെ പേരിൽ ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണവും കവർന്നു. സുനീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. ഏപ്രിൽ 29 നും മെയ് 2 നും ഇടയിൽ കവർച്ച നടന്നെന്നാണ് കണ്ടെത്തൽ. സ്ട്രോങ്ങ്‌ റൂമിൽ 18 കവറുകളിലായി സൂക്ഷിച്ച സ്വർണം എടുത്ത് മാറ്റി പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. അതേസമയം ജാഗ്രത കുറവ് ചൂണ്ടിക്കാട്ടി ബാങ്ക് മാനേജറെ സസ്പെൻഡ് ചെയ്തു. യു.ഡി.എഫ് നിയന്ത്രണത്തിൽ ഉണ്ടായിരുന്ന ബാങ്ക് 2023ലാണ് സി.പി.ഐ.എം പിടിച്ചെടുത്തത്.


Share our post
Continue Reading

Kannur

കണ്ണൂർ ഏര്യം തെന്നത്ത് കഞ്ചാവ് വേട്ട; രണ്ടര കിലോയോളം കഞ്ചാവ് പിടിച്ചു

Published

on

Share our post

കണ്ണൂർ : പരിയാരം ഏര്യം തെന്നത്ത് പോലീസിന്റെ വന്‍ കഞ്ചാവ് വേട്ട. കുപ്രസിദ്ധ കഞ്ചാവ് വില്‍പ്പനക്കാരന്‍ കെ. ഷമ്മാസിന്റെ വീട്ടില്‍ നിന്നാണ് രണ്ട് കിലോ 350 ഗ്രാം കഞ്ചാവ് പിടിച്ചത്. വീടിനകത്ത് അലമാരയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. പോലീസിനെ കണ്ടയുടന്‍ പ്രതി ഷമ്മാസ് ഓടി രക്ഷപ്പെട്ടു. തളിപ്പറമ്പ്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ എക്‌സൈസ് കേസുകളില്‍ പ്രതിയാണ് ഷമ്മാസ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. പരിയാരം പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.


Share our post
Continue Reading

Trending

error: Content is protected !!