സിവിൽ സർവീസസ് പരീക്ഷ: പ്രിലിമിനറി രണ്ട് പേപ്പർ, മെയിൻ ഒൻപത് പേപ്പർ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Share our post

സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് രണ്ടു ഘട്ടങ്ങളുണ്ട്. ആദ്യ ഘട്ടം സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയാണ്. രണ്ടാം ഘട്ടമായ സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷയ്ക്ക് അര്‍ഹത നേടുന്നവരെ കണ്ടെത്തുന്ന പരീക്ഷയാണ് പ്രിലിമിനറി പരീക്ഷ. ഇതൊരു സ്‌ക്രീനിങ് ടെസ്റ്റ് ആണ്.രണ്ടാംഘട്ടമായ സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷ, വിവിധ സര്‍വീസുകള്‍/ പോസ്റ്റുകള്‍ എന്നിവയ്ക്ക് അര്‍ഹത നേടുന്നവരെ കണ്ടെത്തുന്ന; റിട്ടണ്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ/ പഴ്‌സണാലിറ്റി ടെസ്റ്റ് എന്നിവ അടങ്ങുന്നതാണ്. മേയ് 25-നാണ് പ്രിലിമിനറി പരീക്ഷ. യു.പി.എസ്.സി. പ്രസിദ്ധപ്പെടുത്തിയ 2025-ലെ പരീക്ഷാ കലണ്ടര്‍ പ്രകാരം സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷ ഓഗസ്റ്റ് 22 മുതല്‍ (അഞ്ചുദിവസം) നടക്കും. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് മെയിന്‍ പരീക്ഷ നവംബര്‍ 16-ന് തുടങ്ങും (ഏഴ് ദിവസം).പ്രിലിമിനറി ഘടന

200 മാര്‍ക്ക് വീതമുള്ള രണ്ടു മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള രണ്ട് പേപ്പറുകള്‍ ഉണ്ട്. ജനറല്‍ സ്റ്റഡീസ് പേപ്പര്‍ ക, ജനറല്‍ സ്റ്റഡീസ് പേപ്പര്‍ ll. രണ്ടും നിര്‍ബന്ധമാണ്. പ്രിലിമിനറി പരീക്ഷയുടെ മൊത്തം മാര്‍ക്ക് 400. ആദ്യ പേപ്പറില്‍ വിവിധ മേഖലകളിലെ/ വിഷയങ്ങളിലെ ചോദ്യങ്ങളും രണ്ടാം പേപ്പര്‍, അഭിരുചി വിലയിരുത്തുന്ന ചോദ്യങ്ങളുമാണ്.

രണ്ടിലും ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലാകും ചോദ്യങ്ങള്‍. ശരിയുത്തരത്തിന് ഒരു മാര്‍ക്ക് വീതം ലഭിക്കും. ഉത്തരം തെറ്റിയാല്‍ ചോദ്യത്തിനുള്ള മാര്‍ക്കിന്റെ മൂന്നില്‍ ഒന്ന് (0.33) കുറയ്ക്കും.

പ്രിലിമിനറി രണ്ടാം പേപ്പര്‍, യോഗ്യതാ സ്വഭാവമുള്ളതാണ്. ഈ പേപ്പറില്‍ നേടേണ്ട കട്ട് ഓഫ് സ്‌കോര്‍ 33 ശതമാനം മാര്‍ക്കാണ്. ഇതിനു വിധേയമായി പേപ്പര്‍ ഒന്നിന് നിശ്ചയിക്കപ്പെടുന്ന യോഗ്യതാമാര്‍ക്ക് പരിഗണിച്ച് ഫൈനല്‍ പരീക്ഷയ്ക്കു യോഗ്യത നേടുന്നവരെ കമ്മിഷന്‍ കണ്ടെത്തും.

മെയിന്‍ പരീക്ഷാ ഘടന

സിവില്‍ സര്‍വീസസ് മെയിന്‍ എഴുത്തു പരീക്ഷയ്ക്ക് മൊത്തം ഒന്‍പത് പേപ്പറുകളാണുള്ളത്. ചോദ്യങ്ങള്‍, പരമ്പരാഗത രീതിയില്‍ (കണ്‍വെന്‍ഷണല്‍ – എസ്സേ ടൈപ്പ്) ഉത്തരം നല്‍കേണ്ടതായിരിക്കും.

ഓപ്ഷണല്‍ പേപ്പര്‍

അപേക്ഷിക്കുമ്പോള്‍, തിരഞ്ഞെടുക്കുന്ന ഓപ്ഷണല്‍ പേപ്പര്‍ രേഖപ്പെടുത്തണം. താത്പര്യമുള്ള ഏതു പേപ്പറും ഓപ്ഷണല്‍ പേപ്പര്‍ ആയി തിരഞ്ഞെടുക്കാം. ഓരോ പേപ്പറിന്റെയും വിശദമായ സിലബസ് വിജ്ഞാപനത്തില്‍ ഉണ്ട്. ഇവയില്‍ ഭാരതീയ ഭാഷ, ഇംഗ്ലീഷ് എന്നീ പേപ്പറുകളില്‍ ഓരോന്നിനും 25 ശതമാനം മാര്‍ക്ക് കട്ട് ഓഫ് സ്‌കോര്‍ ആയി നിശ്ചയിച്ചിട്ടുണ്ട്.

ഫൈനല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഒഴിവുകളുടെ എണ്ണത്തിന്റെ രണ്ടിരട്ടിയോളം അപേക്ഷാര്‍ഥികളെ ഇന്റര്‍വ്യൂ/ പഴ്‌സണാലിറ്റി ടെസ്റ്റിന് തിരഞ്ഞെടുക്കും. ഇതിന് 275 മാര്‍ക്ക് ഉണ്ടാകും. അന്തിമ റാങ്കിങ് ഫൈനല്‍ പരീക്ഷയിലെ ഏഴ് പേപ്പറുകളുടെ മാര്‍ക്കും (250 ഃ 7 = 1750) ഇന്റര്‍വ്യൂ/ പഴ്‌സണാലിറ്റി ടെസ്റ്റ് മാര്‍ക്കും (275) ചേര്‍ത്ത് 2025-ല്‍ കണക്കാക്കി നിര്‍ണയിക്കും.

മുന്‍ ചോദ്യക്കടലാസുകള്‍

സിവില്‍ സര്‍വീസസ്/ ഫോറസ്റ്റ് സര്‍വീസ് പരീക്ഷകളുടെ മുന്‍ വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പര്‍ upsc.gov.in -ല്‍ ലഭ്യമാണ് (എക്‌സാമിനേഷന്‍ ലിങ്ക്)

ഫോറസ്റ്റ് സര്‍വീസ് മെയിന്‍ പരീക്ഷ

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയുടെ പ്രാഥമിക പരീക്ഷയാണ് സിവില്‍ സര്‍വീസസ് പ്രിലിമിനറി. ഇതില്‍ യോഗ്യത നേടുന്നവര്‍ക്കേ രണ്ടാം ഘട്ടമായ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (മെയിന്‍) പരീക്ഷയ്ക്ക് (റിട്ടണ്‍ ആന്‍ഡ് ഇന്റര്‍വ്യൂ) അര്‍ഹത ലഭിക്കൂ. മെയിന്‍ പരീക്ഷയ്ക്ക് മൊത്തം ആറ് പേപ്പര്‍ ഉണ്ടാകും. പേപ്പര്‍ l – ജനറല്‍ ഇംഗ്ലീഷ് (300 മാര്‍ക്ക്), പേപ്പര്‍ ll – ജനറല്‍ നോളജ് (300 മാര്‍ക്ക്), പേപ്പര്‍ lll, lV, V, VI എന്നിവ ഓപ്ഷണല്‍ പേപ്പറുകളാണ്.

നല്‍കിയിട്ടുള്ള 14 ഓപ്ഷണല്‍ വിഷയങ്ങളില്‍ നിന്നും രണ്ടെണ്ണം അപേക്ഷ നല്‍കുമ്പോള്‍ തിരഞ്ഞെടുക്കണം. തിരഞ്ഞെടുത്ത ഓരോ ഓപ്ഷണല്‍ വിഷയത്തില്‍ നിന്നും രണ്ട് പേപ്പറുകള്‍ വീതം ഉണ്ടാകും. ഓരോന്നിന്റെയും പരമാവധി മാര്‍ക്ക് 200. സിലബസ് വിജ്ഞാപനത്തില്‍ ഉണ്ട്.

പേപ്പര്‍ II- ല്‍ (ജനറല്‍ നോളജ്) കമ്മീഷന്‍ നിശ്ചയിക്കുന്ന മിനിമം മാര്‍ക്ക് നേടുന്നവരുടെ പേപ്പറുകള്‍ മാത്രമേ മൂല്യനിര്‍ണയത്തിന് വിധേയമാക്കൂ. ഫൈനല്‍ പരീക്ഷയില്‍ യോഗ്യത നേടിയതായി കമ്മിഷന്‍ പ്രഖ്യാപിക്കുന്നവര്‍ക്ക് തുടര്‍ന്ന് ഇന്റര്‍വ്യൂ/ പഴ്‌സണാലിറ്റി ടെസ്റ്റ് ഉണ്ടാകും. ഇതിന്റെ പരമാവധി മാര്‍ക്ക് 300 ആയിരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!