32,438 ഒഴിവുകൾ, റെയിൽവേ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു, ഇപ്പോൾ അപേക്ഷിക്കാം

Share our post

ദില്ലി: തൊഴിലന്വേഷകർക്ക് സന്തോഷ വാർത്ത. റെയിൽവേ ലെവൽ -1 ശമ്പള സ്കെയിലിലേക്ക് അപേക്ഷ ക്ഷണിച്ചു. 32,438 ഒഴിവുകളാണുള്ളത്. ഫെബ്രുവരി 22 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി. അസിസ്റ്റന്‍റ് ബ്രിഡ്ജ്, അസിസ്റ്റന്‍റ് ലോക്കോ ഷെഡ് (ഡീസൽ), ട്രാക്ക് മെയിന്‍റനർ, അസിസ്റ്റന്റ് സി ആൻഡ് ഡബ്ല്യു, അസിസ്റ്റന്‍റ് ഡിപ്പോ (സ്റ്റോഴ്സ്), ക്യാബിൻ മാൻ, പോയിന്‍റ്സ് മാൻ തുടങ്ങിയ തസ്തികകളിലാണ് നിയമനം. ആർ.ആർ.ബി പോർട്ടലിലെ കരിയർ വിഭാഗത്തിൽ ആർആർബി റിക്രൂട്ട്‌മെന്‍റ് 2025 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിശദമായ നോട്ടിഫിക്കേഷൻ ലഭിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി), ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റുകൾ (പിഇടി), ഡോക്യുമെന്‍റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവയ്ക്ക് ശേഷമായിരിക്കും നിയമനം. 18,000 രൂപയാണ് അടിസ്ഥാന ശമ്പളം.2025 ജനുവരി 1-ന് 18നും 36നും ഇടയ്ക്കായിരിക്കണം പ്രായം. 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്സിനും വിമുക്ത ഭടന്മാർക്കും എസ്‌സി, എസ്ടി, ന്യൂനപക്ഷ വിഭാഗങ്ങൾക്കും അപേക്ഷാ ഫീസിൽ ഇളവുണ്ട്. 250 രൂപ അടച്ചാൽ മതി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!