Connect with us

Kerala

നിയമനത്തട്ടിപ്പ്: വയനാട്ടിലെ അഞ്ച് സഹകരണബാങ്കുകൾക്കെതിരെ അന്വേഷണം

Published

on

Share our post

സുൽത്താൻബത്തേരി: ജില്ലയിലെ അഞ്ച് സഹകരണബാങ്കുകളിൽ നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ സഹകരണവകുപ്പ്. ചില സർവീസ് സഹകരണബാങ്കുകൾ കേന്ദ്രീകരിച്ച് നിയമനത്തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്ന പ്രാഥമിക അന്വേഷണത്തിലെ വിവരങ്ങളെത്തുടർന്നാണ് നടപടി.ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യക്ക് പിന്നാലെ നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽകൂടിയാണ് അന്വേഷണം. വയനാട് ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ(ജനറൽ) ആണ് കേരള സഹകരണനിയമം വകുപ്പ് 66(1) പ്രകാരം പരിശോധനയ്ക്ക് ഉത്തരവിട്ടത്. ബത്തേരി അസിസ്റ്റന്റ് രജിസ്ട്രാർ(ജനറൽ) കെ.കെ. ജമാലിനാണ് അന്വേഷണച്ചുമതല.

ബത്തേരി സഹകരണ അർബൻബാങ്ക്, ബത്തേരി സർവീസ് സഹകരണബാങ്ക്, ബത്തേരി സഹകരണ കാർഷിക ഗ്രാമവികസനബാങ്ക്, പൂതാടി സർവീസ് സഹകരണബാങ്ക്, മടക്കിമല സർവീസ് സഹകരണബാങ്ക് എന്നിവയിലാണ് അന്വേഷണം നടത്തുക. ഈ സഹകരണസംഘങ്ങളിൽ ജീവനക്കാരുടെ നിയമവിരുദ്ധമായ നിയമനത്തിൽ സാമ്പത്തിക അഴിമതി നടന്നതായ ആരോപണങ്ങളെക്കുറിച്ചും എൻ.എം. വിജയന് വിവിധ സഹകരണബാങ്കുകളിൽ നിലവിലുള്ള വായ്പകളെക്കുറിച്ചും അന്വേഷിക്കാനാണ് ഉത്തരവ്.അന്വേഷണവുമായി ബന്ധപ്പെട്ട ചെലവ് എത്രയാണെന്നും ആരിൽനിന്ന് ഈടാക്കണമെന്നതും അന്വേഷണറിപ്പോർട്ടിൽ വ്യക്തമാക്കാൻ നിർദേശമുണ്ട്. ഈ മാസം 16-ന് ഇറക്കിയ ഉത്തരവുപ്രകാരം 30 ദിവസമാണ് അന്വേഷണ കാലാവധി.

നിയമനത്തട്ടിപ്പ് നടന്നതായ വിവരത്തെത്തുടർന്ന് കണ്ണൂർ ഡെപ്യൂട്ടി രജിസ്ട്രാർ (വിജിലൻസ്), എറണാകുളം ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം) എന്നിവരുടെ നേതൃത്വത്തിൽ പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചതായി ബോധ്യപ്പെട്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. ബത്തേരി സർവീസ് ബാങ്കിലും അർബൻ ബാങ്കിലുമായി 2016-നുശേഷം 80 തസ്തികകളിൽ നിയമനം നടന്നിട്ടുണ്ട്. അർബൻ ബാങ്കിൽ 2020-ൽ 41 തസ്തികകൾക്ക് അനുമതിക്ക് അപേക്ഷിച്ചെങ്കിലും അനുമതി നിഷേധിച്ചിട്ടുണ്ട്. 2022-ൽ ആറ്ു പുതിയ തസ്തികകൾ അനുവദിച്ചതോടെ ആകെ 91 തസ്തികകളായി. 1:4 അനുപാതം പാലിക്കാതെ ക്രമവിരുദ്ധമായി സ്ഥാനക്കയറ്റം നൽകിയതായും റിപ്പോർട്ടിലുണ്ട്.എൻ.എം. വിജയന് അർബൻ ബാങ്കിൽ 63.72 ലക്ഷം രൂപയും ബത്തേരി സർവീസ് സഹകരണബാങ്കിൽ 29.49 ലക്ഷം രൂപയും മകന്റെ പേരിലുള്ള ജാമ്യത്തിൽ 11.26 ലക്ഷം രൂപയും വായ്പയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ബത്തേരി സർവീസ് സഹകരണബാങ്കിൽ എൻ.എം. വിജയന്റെ നേതൃത്വത്തിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്കുശേഷം വന്ന ഭരണസമിതി 2016-ൽ 22 തസ്തികകളിലേക്കും തുടർവർഷങ്ങളിൽ 13 തസ്തികകളിലേക്കുമായി ആകെ 35 നിയമനങ്ങൾ നടത്തിയിട്ടുണ്ട്. പൂതാടി, മടക്കിമല, ബത്തേരി കാർഷിക ഗ്രാമവികസനബാങ്ക് എന്നിവയിൽ 2016 കാലയളവ് മുതൽ വലിയതോതിൽ നിയമനങ്ങൾ നടന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.


Share our post

Kerala

ഊട്ടിയിലേക്കുള്ള ഇ-പാസ് അഞ്ചു സ്ഥലങ്ങളിൽ മാത്രമാക്കി ചുരുക്കി

Published

on

Share our post

ഊട്ടി: കേരളത്തിൽനിന്ന് ഊട്ടിയിലേക്കുള്ള ഇ-പാസ് ഇനി മുതൽ അഞ്ചു സ്ഥലങ്ങളിൽ മാത്രമാക്കി ചുരുക്കി. മേട്ടുപ്പാളയം-കൂനൂർ റോഡിൽ കല്ലാർ, മേട്ടുപ്പാളയം-കോത്തഗിരി റോഡിലെ കുഞ്ചപ്പന, മസിനഗുഡി, മേൽ ഗൂഡല്ലൂർ, കാരമട-മഞ്ചൂർ റോഡിലെ ഗെദ്ദ എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ. ഇതോടെ നാടുകാണി, പാട്ടവയൽ, താളൂർ, കക്കനല്ല എന്നിവിടങ്ങളിലെ ചെക് പോസ്റ്റുകളിലെ തിരക്ക് ഒ​ഴിവാകും. നേരത്തേ, ഊട്ടിയിലേക്ക് ഇ-പാസ് നിർബന്ധമാക്കിയത് നീലഗിരിയിലെ വ്യാപാരികളുടെ വൻ വിവാദത്തിന് വഴിവെച്ചിരുന്നു. നീലഗിരി ജില്ലയിലെ വിവധയിടങ്ങളിൽ ഏർപ്പെടുത്തിയ ചെക് പോസ്റ്റുകളിലൂടെ പാസ് കാണിച്ചാൽ മാത്രമേ വാഹനങ്ങൾ കടത്തിവിട്ടിരുന്നുള്ളൂ. കേരളത്തിൽനിന്ന് ഗൂഡല്ലൂർ വഴി പോകുന്ന വാഹനങ്ങൾക്ക് ഇ-പാസ് ആവശ്യമില്ല.


Share our post
Continue Reading

Kerala

രജിസ്‌ട്രേഷൻ ഇടപാടുകൾ സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി; ആദ്യ സംസ്ഥാനമായി കേരളം

Published

on

Share our post

തിരുവനന്തപുരം : സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഇടപാടുകൾ. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ 2017 മുതൽ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങൾ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളം. മുദ്രപത്രങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ ലഭ്യമാകുന്നതാണ് ഇ-സ്റ്റാമ്പിങ്.

സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ രജിസ്ടേഷൻ മേഖലയിലെ സേവനങ്ങൾ കൂടുതൽ സുതാര്യതയോടെയും വേഗത്തിലും പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-സ്റ്റാമ്പിംഗ് സേവനങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. വെണ്ടർമാരുടെ തൊഴിൽ നഷ്ടം പരിഗണിച്ച് അവരുടെ വരുമാനം നിലനിർത്തിയാണ് സേവനങ്ങൾ നൽകുന്നത്. ഇ-സ്റ്റാമ്പിംഗ് വഴി വെണ്ടർമാർ മുഖേന പൊതുജനങ്ങൾക്ക് മുദ്രപത്രങ്ങൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

വെണ്ടർമാർക്ക് വെബ്‌സൈറ്റ് ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേക ലോഗിൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മുദ്രപത്രങ്ങൾ കടലാസിൽ അടിക്കുന്നത് ഒഴിവാകുന്നതിലൂടെ പ്രതിവർഷം 60 കോടിയിൽപ്പരം രൂപ സർക്കാരിന് ലാഭമുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. ട്രഷറി വകുപ്പാണ് മുദ്ര പത്രങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുന്നതെങ്കിലും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോക്താക്കൾ രജിസ്‌ട്രേഷൻ വകുപ്പാണ്. ഇ-സ്റ്റാമ്പിങ്ങിലൂടെ ഏത് മൂല്യത്തിലുള്ള മുദ്രപത്രവും ലഭ്യമാക്കാൻ കഴിയുമെന്നത് മുദ്രപത്ര ക്ഷാമമെന്ന പരാതിക്ക് ശാശ്വത പരിഹാരമായി മാറുകയാണ്.

രജിസ്‌ട്രേഷൻ വകുപ്പ് ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി പഴയ ആധാരങ്ങളുടെ ഡിജിറ്റലൈസേഷൻ നടത്തി ആധാര പകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ രജിസ്‌ട്രേഷൻ മേഖലയിൽ സമഗ്രമായ ഇ-സ്റ്റാമ്പിംഗ് സേവനങ്ങൾ നടപ്പിലാക്കുന്നത് പ്രക്രിയകളിൽ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കും.


Share our post
Continue Reading

Kerala

കേരള തീരത്ത് ഇന്ന് കടലാക്രമണത്തിന് സാധ്യത, കള്ളക്കടൽ പ്രതിഭാസം

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച വരെ കേരളത്തിൽ വേനൽ മഴ തുടരുമെന്നാണ് പ്രവചനം. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നിർദ്ദേശം പുറപ്പെടുവിപ്പിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.3 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ വൈകുന്നേരം 05.30 വരെ 1.0 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇടിമിന്നൽ അപകടകാരികയതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.


Share our post
Continue Reading

Trending

error: Content is protected !!