അടിച്ചു, സര്‍വകാല റെക്കോഡ്! 60,000 കടന്ന് സ്വര്‍ണ വില

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില സർവകാല റെക്കോഡ് കുറിച്ചു. ഗ്രാം വില 75 രൂപ വർധിച്ച് 7,525 രൂപയും പവൻ വില 600 രൂപ വർധിച്ച് 60,200 രൂപയുമായി. സംസ്ഥാനത്ത് ആദ്യമായാണ് സ്വർണ വില 60,000 രൂപ കടക്കുന്നത്.കഴിഞ്ഞ ഒക്ടോബർ 31ന് കുറിച്ച പവന് 59,640 രൂപയെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. വിവാഹ പർച്ചേസുകാരെ ആശങ്കയിലാഴ്ത്തി ഈ മാസം ഇതുവരെ 2,760 രൂപയുടെ വർധനയാണ് പവൻ വിലയിൽ ഉണ്ടായത്.കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഇന്ന് ഉയർന്നു. ഗ്രാമിന് 65 രൂപ ഉയർന്ന് 6,205 രൂപയുമായി.