Connect with us

Kannur

തളിപ്പറമ്പ് കുപ്പത്ത് ദേശീയ പാത നിര്‍മാണത്തിന് എത്തിച്ച ക്രെയിൻ കവർന്നു

Published

on

Share our post

തളിപ്പറമ്പ് : കുപ്പത്ത് ക്രെയിൻ കവർന്നു. ദേശീയ പാതയുടെ നിര്‍മാണത്തിന് എത്തിച്ച മേഘ എഞ്ചിനിയറിംഗിൻ്റെ ക്രെയിനാണ് കവർന്നത്.ഇന്നലെ പുലര്‍ച്ചെ ഒന്നോടെ കുപ്പം ദേശീയ പാതയോരത്ത് നിന്നും രണ്ടംഗ സംഘം ക്രെയിന്‍ കടത്തി കൊണ്ട് പോയി എന്നാണ് പരാതി.25 ലക്ഷം രൂപ വിലവരുന്ന എ.സി.ഇ കമ്പനിയുടെ 2022 മോഡൽ ക്രെയിൻ ആണ് മോഷണം പോയത്. സൈറ്റ് എഞ്ചിനീയര്‍ന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.18ന് രാത്രി 11 വരെ നിർമാണ ജോലിക്ക് ഉപയോഗിച്ച ക്രെയിന്‍ കുപ്പം എം.എം.യു.പി സ്‌കൂൾ മതിലിനോട് ചേര്‍ന്ന് നിർത്തിയിട്ടതായിരുന്നു.

 


Share our post

Kannur

ജില്ലയിലെ കാർഷിക വികസന ബാങ്കുകൾക്ക് റെക്കോഡ് നേട്ടം

Published

on

Share our post

കണ്ണൂർ: 2024-25 സാമ്പത്തിക വർഷത്തിൽ റിക്കവറി, വായ്പ വിതരണ പ്രവർത്തനങ്ങളിൽ കണ്ണൂർ ജില്ലയിലെ കാർഷിക വികസന ബാങ്കുകൾ മികച്ച വിജയം നേടി. സംസ്ഥാനത്തെ 77 കാർഷിക ബാങ്കുകളിൽ പയ്യന്നൂർ കാർഷിക വികസന ബാങ്ക് രണ്ടും കണ്ണൂർ കാർഷിക വികസന ബാങ്ക് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സാമ്പത്തിക വർഷത്തിൽ കണ്ണൂർ റീജ്യണിൽ ആകെ 510.04 കോടി രൂപ വിതരണം ചെയ്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 73.15 കോടി രൂപ വായ്പ വിതരണത്തിൽ പുരോഗതി നേടി.


Share our post
Continue Reading

Kannur

വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ: ജാഗ്രത

Published

on

Share our post

കണ്ണൂർ: കേരളത്തില്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 മുതല്‍ അൻപത് കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയ വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.


Share our post
Continue Reading

Kannur

തിരുവനന്തപുരം-മംഗളൂരു റൂട്ടിൽ ഈവർഷം വന്ദേ സ്ലീപ്പർ ഓടിയേക്കും; ആദ്യ ട്രെയിൻ ഉത്തര റെയിൽവേയ്ക്ക്

Published

on

Share our post

കണ്ണൂർ: രാജ്യത്തെ ആദ്യ വന്ദേ സ്ലീപ്പർ തീവണ്ടി ഉത്തര റെയിൽവേയ്ക്ക്. ഈവർഷം പുറത്തിറങ്ങുന്ന മറ്റ്‌ ഒൻപത് വന്ദേ സ്ലീപ്പറുകളിൽ ഒന്ന് കേരളത്തിന് ലഭിക്കും. ദക്ഷിണ റെയിൽവേക്ക് അനുവദിക്കുന്ന 16 കോച്ച് വണ്ടിയുടെ ആദ്യ പരിഗണന കേരളത്തിനാണ്. തിരുവനന്തപുരം-മംഗളൂരു റൂട്ടിനാണ് മുൻഗണന. മറ്റു സോണുകളെ ബന്ധിപ്പിച്ചുള്ള യാത്രയിൽ തിരുവനന്തപുരം-ബെംഗളൂരു, കന്യാകുമാരി-ശ്രീനഗർ (കൊങ്കൺവഴി) റൂട്ടിന്റെ സാധ്യതകളുമുണ്ട്.ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് (ഐസിഎഫ്) വന്ദേ സ്ലീപ്പറിന്റെ രൂപകൽപ്പന. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമൽ) ആണ് നിർമിച്ചത്. ശീതീകരിച്ച വണ്ടിയിൽ 1,128 യാത്രക്കാരെ ഉൾക്കൊള്ളും.

നിലവിൽ വന്ദേഭാരതിന്റെ (എട്ട്‌, 16, 20 ചെയർകാർ) പദ്ധതി ചെന്നൈ ഐ.സി.എഫിൽ ഊർജിതമായി നടക്കുന്നുണ്ട്. ഈ പദ്ധതിയിൽനിന്നുള്ള 16 കോച്ചുള്ള (കാർ) 10 റേക്ക് എടുത്താണ് സ്ലീപ്പറാക്കി മാറ്റുന്നത്. 10 വന്ദേ സ്ലീപ്പറിന് പുറമേ 50 എണ്ണം നിർമിക്കാനുള്ള ഓർഡർ ചെന്നൈ ഐ.സി.എഫിന് ലഭിച്ചു. 2026-27 ലാണ് ഇവ പുറത്തിറങ്ങുക

പ്രത്യേകതകൾ

സുഖകരമായ ബെർത്തുകൾ. ഉൾഭാഗത്തിന്റെ അത്യാധുനീക രൂപകല്പന. വായനയ്ക്കുവേണ്ടിയുള്ള പ്രത്യേക പ്രകാശസംവിധാനം. ജിപിഎസ് അധിഷ്ഠിത എൽഇഡി ഡിസ്‌പ്ലേ. പ്രത്യേക പരിഗണനയുള്ളവർക്കുള്ള ബെർത്തുകളും ശൗചാലയങ്ങളും. മോഡുലാർ പാൻട്രി. ഓട്ടോമാറ്റിക് വാതിലുകൾ. കവച് ഉൾപ്പെടെ സുരക്ഷാസംവിധാനം.


Share our post
Continue Reading

Trending

error: Content is protected !!