ഏറുമാടവും പക്ഷിക്കൂടും മുതല്‍ മാനും മയിലും വരെ, മനോഹരിയായി മലമ്പുഴ ഉദ്യാനം

Share our post

പാലക്കാട്: ”എന്റമ്മേ… എന്നേക്കാള്‍ വലിയ പൂവോ, ഇതെന്താ…” മലമ്പുഴ ഉദ്യാനത്തിലെത്തിയ കുട്ടിക്ക് ആശ്ചര്യം. തൊട്ടുനോക്കാന്‍ പാകത്തിന് അടുത്തെത്തുമ്പോഴാണ് അവ യഥാര്‍ഥത്തിലുള്ളതല്ലെന്ന് മനസ്സിലാവുന്നത്. തീര്‍ന്നില്ല, പൂക്കള്‍ക്കിടയിലൂടെ നടന്നുവരുന്ന മാനും കുതിരയും മയിലും കൊറ്റിയുമെല്ലാം സന്ദര്‍ശകര്‍ക്ക് കൗതുകമുള്ള കാഴ്ചയായി.പാലക്കാട്: ”എന്റമ്മേ… എന്നേക്കാള്‍ വലിയ പൂവോ, ഇതെന്താ…” മലമ്പുഴ ഉദ്യാനത്തിലെത്തിയ കുട്ടിക്ക് ആശ്ചര്യം. തൊട്ടുനോക്കാന്‍ പാകത്തിന് അടുത്തെത്തുമ്പോഴാണ് അവ യഥാര്‍ഥത്തിലുള്ളതല്ലെന്ന് മനസ്സിലാവുന്നത്. തീര്‍ന്നില്ല, പൂക്കള്‍ക്കിടയിലൂടെ നടന്നുവരുന്ന മാനും കുതിരയും മയിലും കൊറ്റിയുമെല്ലാം സന്ദര്‍ശകര്‍ക്ക് കൗതുകമുള്ള കാഴ്ചയായി.നീരൂലി ചെടികളുടെ കമ്പും ചുള്ളിയുംകൊണ്ട് നിര്‍മിച്ച മാനും മയിലും പൂക്കള്‍ക്കിടയിലൂടെ നടന്നുവരുന്ന പ്രതീതി ജനിപ്പിക്കുന്നുണ്ട്. മുളകള്‍കൊണ്ടും പുല്ലു കൊണ്ടും നിര്‍മിച്ച ഏറുമാടത്തില്‍ രണ്ടുപേര്‍ ഇരിപ്പുണ്ട്. കാലുകള്‍ കാണാമെങ്കിലും തലയ്ക്കുപകരം ചെടികള്‍നല്‍കിയാണ് കാഴ്ച അല്പം വ്യത്യസ്തമാക്കിയത്. ഏറുമാടത്തിന് മുകളിലുള്ള പക്ഷിക്കൂടുകള്‍ താങ്ങിനിര്‍ത്തുന്നത് ഉദ്യാനത്തിലെ പഴയ കമ്പികള്‍ കൊണ്ടാണ്. ഉദ്യാനത്തിനുചുറ്റും ചുള്ളിക്കമ്പുകൊണ്ട് വേലിയും ഇതിനിടയില്‍ കുടകളും നിരത്തിവെച്ചിരിക്കുന്നത് പഴമകയുടെ കാഴ്ചകളായി. തേന്‍കുടിക്കാനെത്തുന്ന തുമ്പികളാണ് മറ്റൊരുകാഴ്ച. പ്ലാസ്റ്റര്‍ ഓഫ് പാരീസിലാണ് ഇവയെല്ലാം ചെയ്തിരിക്കുന്നത്. ചുരുക്കത്തില്‍ കാര്യമായ ചെലവില്ലാതെയാണ് ശിവകുമാറിന്റെ സൃഷ്ടികള്‍ ഉദ്യാനത്തെ മോടിപിടിപ്പിക്കുന്നത്.മലമ്പുഴ ഫാന്റസി പാര്‍ക്കിനോടുചേര്‍ന്നാണ് ശിവകുമാറിന്റെ വീട്. ഡാംകെട്ടുന്ന കാലത്ത് മുത്തശ്ശന്‍ ഡാമില്‍ ജോലിചെയ്തിരുന്നു. 1996 മുതല്‍ ശിവകുമാറും ഉദ്യാനത്തില്‍ ജോലിയില്‍ പ്രവേശിച്ചു.

ഫിലാന്തസ് ചെടികളിലായിരുന്നു ശിവകുമാറിന്റെ പരീക്ഷണങ്ങളുടെ തുടക്കം. ചെടിവെട്ടുമ്പോള്‍ പക്ഷികളുടെയും മൃഗങ്ങളുടെയും രൂപത്തിലാക്കി മാറ്റും. മത്സ്യകന്യക, ആന, മയില്‍ എന്നിങ്ങനെ പല രൂപങ്ങളും ഉദ്യാനത്തിലുണ്ട്. ഗുരു പൊന്നുച്ചാമിയാണ് ഇതെല്ലാം പഠിപ്പിച്ചുതന്നതെന്നാണ് ശിവകുമാര്‍ പറയുന്നത്.2023-ല്‍ എച്ച്.ആര്‍. തൊഴിലാളിയിരുന്ന ശിവകുമാറിന് സ്ഥാനക്കയറ്റം ലഭിച്ച് എസ്.എല്‍.ആര്‍. തൊഴിലാളിയായി പാലക്കാട് കനാല്‍സെക്ഷനിലേക്ക് മാറ്റമായി. എന്നാല്‍, ഇക്കുറിയും പുഷ്പമേളയുടെ ആലോചനകള്‍ തുടങ്ങിയപ്പോള്‍ത്തന്നെ ശിവകുമാറിന്റെ പേര് ചര്‍ച്ചയായി. തുടര്‍ന്ന് കുറച്ചുമാസത്തേക്ക് ശിവകുമാറിനെ ഉദ്യാനത്തിലേക്ക് തിരിച്ചുവിളിച്ചു.ഫെബ്രുവരി അവസാനത്തോടെ കനാല്‍സെക്ഷനിലേക്ക് ശിവകുമാറിന് തിരിച്ചു പോകണം. എന്നാല്‍, ജീവിതത്തിന്റെ കൂടുതല്‍സമയവും ഉദ്യാനത്തിലായിരുന്നെന്നും ഉദ്യാനത്തെ പരിപാലിക്കുന്ന ജോലികളുമായി കഴിയാനാണ് താത്പര്യമെന്നും ശിവകുമാര്‍ പറയുന്നു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!