India
ഗാസയിൽ വെടിനിർത്തൽ ; ബന്ദികളെയും തടവുകാരെയും മോചിപ്പിക്കും

ഗാസ സിറ്റി : ഇസ്രയേൽ വംശഹത്യയിൽ തകർന്നടിഞ്ഞ ഗാസയിൽ 15 മാസത്തിനുശേഷം സമാധാനം. വീണ്ടെടുക്കാനാകാത്തവിധം മണ്ണടിഞ്ഞുപോയ നാട്ടിലേക്ക് പലസ്‌തീൻകാർ മടങ്ങിത്തുടങ്ങി. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഞായർ രാവിലെ നിശ്ചിതസമയത്ത് ഹമാസ് കൈമാറിയില്ലെന്ന പേരിൽ വെടിനിർത്തൽ നീട്ടിക്കൊണ്ടുപോയ ഇസ്രയേൽ 26 പേരെക്കൂടി ബോംബിട്ട് കൊന്നു.ആദ്യദിനം കൈമാറുന്ന മൂന്ന് ബന്ദികളുടെ വിവരം ഹമാസ് പുറത്തുവിട്ടതോടെ കരാർ നിലവിൽ വന്നതായി ഇസ്രയേൽ പ്രഖ്യാപിച്ചു. മൂന്നുമണിക്കൂർ വൈകി, പ്രാദേശികസമയം പകൽ 11.15നാണ് (ഇന്ത്യൻ സമയം പകൽ 2.45) വെടിനിർത്തൽ പ്രാബല്യത്തിലായത്. ആദ്യഘട്ടം 42 ദിവസമാണ് വെടിനിർത്തൽ.
ഗാസനിവാസികളിൽ 90 ശതമാനവും ഭവനരഹിതരാണ്. 23 ലക്ഷം ജനങ്ങളിൽ 25 ശതമാനവും പട്ടിണിയിലും. 46,913 പേർ കൊല്ലപ്പെട്ടു.ഖാൻ യൂനിസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജനങ്ങൾ നിരത്തിലിറങ്ങി ആഹ്ലാദം പങ്കിട്ടു. വെടിനിർത്തൽ യാഥാർഥ്യമായി 15 മിനുട്ടിൽ കരേംഷാലോം അതിർത്തിവഴി ഭക്ഷ്യവസ്‌തുക്കളുമായി ലോക ഭക്ഷ്യ പരിപാടിയുടെ ട്രക്കുകൾ ഗാസയിൽ പ്രവേശിച്ചു. മുനമ്പിലേക്ക് ദിവസം 600 ട്രക്ക് അവശ്യവസ്‌തുക്കൾ വീതം കടത്തിവിടും.അതേസമയം, ഗാസയിലെ വെടിനിർത്തൽ ശാശ്വതല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി.വെടിനിർത്തലിൽ പ്രതിഷേധിച്ച് ഇസ്രയേൽ ദേശീയ സുരക്ഷാമന്ത്രി ഇറ്റാമെർ ബെൻഗ്വീർ രാജിവച്ചു. അദ്ദേഹത്തിന്റെ ഒറ്റ്‌സ്‌മ യഹൂദിത് പാർടി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. അമിച്ചായി എലി യഹു, യിത്സാക് വസർ ലൗഫ് എന്നീ മന്ത്രിമാരും രാജിവച്ചു.
രക്തച്ചൊരിച്ചിലിനും പട്ടിണിക്കും അറുതി
വെടിനിർത്തൽ നിലവിൽവന്നതോടെ നിരത്തുകളിലിറങ്ങി ആഹ്ലാദം പങ്കിട്ട് ഗാസ നിവാസികൾ. മാസങ്ങൾ നീണ്ട ബോംബുവർഷത്തിനും കൊടുംപട്ടിണിക്കും അറുതിയാകുമെന്ന പ്രത്യാശയിൽ ജനങ്ങൾ പരസ്പരം ആലിംഗനം ചെയ്തും പലസ്തീൻ പതാക വീശിയും സന്തോഷം പങ്കിട്ടു. കുടിക്കാൻ ശുദ്ധജലവും കഴിക്കാൻ ഭക്ഷണവും മുറിവുകൾക്ക് മരുന്നുകളും ലഭിക്കുമെന്ന പ്രതീക്ഷ അവർ പരസ്പരം പങ്കുവച്ചു.ഈജിപ്ത് അതിർത്തിവഴി അവശ്യവസ്‌തുക്കളുമായി 197 ട്രക്കുകൾ മണിക്കൂറുകളിൽ കടന്നുപോയതായാണ് വിവരം. തെക്കൻ നഗരം ഖാൻ യൂനിസിൽ ട്രക്കുകളിൽ മുദ്രാവാക്യമുയർത്തി പോകുന്ന ഹമാസുകാരെ ഗാസ നിവാസികൾ അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു.
കണ്ണെത്തുംദൂരം നാശംമാത്രം
മാസങ്ങൾ നീണ്ട തുടർച്ചയായ പലായനത്തിനുശേഷം സ്വന്തം വീടിരുന്ന ഇടത്തേക്ക് തിരികെ പോകാമെന്ന സന്തോഷത്തിലാണ് ഗാസയിലെ ജനങ്ങൾ. തെക്കൻ നഗരങ്ങൾ റാഫ, ഖാൻ യൂനിസ്, ജബാലിയ അഭയാർഥി ക്യാമ്പ് തുടങ്ങിയ ഇടങ്ങളിൽ കൽക്കൂനകളായ ഇടങ്ങളിലേക്ക് മടങ്ങുന്ന ജനങ്ങളുടെ ചിത്രങ്ങൾ പുറത്തുവന്നു. നോക്കെത്താദൂരത്തോളം നാശനഷ്ടങ്ങൾ മാത്രമാണ് ബാക്കിയാകുന്നത്. മൂന്നുഘട്ട വെടിനിർത്തൽ വിജയകരമായി പൂർത്തിയായാൽ അന്താരാഷ്ട്ര പങ്കാളിത്തത്തോടെ ഗാസയുടെ പുനർനിർമാണത്തിലേക്ക് കടക്കുമെന്നാണ് ധാരണ. ഇസ്രയേൽ തരിപ്പണമാക്കിയ മുനമ്പിലെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കംചെയ്യാൻ മാത്രം വർഷങ്ങളെടുക്കും.
3 ബന്ദികൾക്ക് മോചനം
ബ്രിട്ടീഷ്–- ഇസ്രയേൽ പൗര എമിലി ദമാരി, വെറ്ററിനറി നഴ്‌സും റുമേനിയൻ വംശജയുമായ ഡൊറോൺ സ്‌റ്റെൻബ്രെച്ചർ, റോമി ഗൊനോൻ എന്നിവരാണ് വെടിനിർത്തലിന്റെ ആദ്യ ദിനത്തിൽ ഹമാസ് മോചിപ്പിച്ച ബന്ദികൾ. 2023 ഒക്ടോബർ ഏഴിന് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിലൂടെ ഇസ്രയേലിൽനിന്ന് പിടികൂടിയ ഇവരെ റെഡ് ക്രോസ് മുഖാന്തിരമാണ് കൈമാറിയത്.നോവ സംഗീതനിശയിലേക്ക് നടത്തിയ ആക്രമണത്തിലാണ് റോമി ഗോനൻ എന്ന 24കാരിയെ ഹമാസ് ബന്ദിയാക്കിയത്. ഡൊറോൺ സ്‌റ്റെൻബ്രെച്ചർ ജീവിച്ചിരിക്കുന്നെന്ന് പുറംലോകമറിഞ്ഞത് അടുത്തിടെ ഹമാസ് പുറത്തുവിട്ട വീഡിയോയിൽനിന്നാണ്. ഫാർ അസയിലെ ഭവനസമുച്ചയം ആക്രമിച്ചാണ് ഹമാസ് എമിലി ദമാരിയടക്കം 37 പേരെ ബന്ദിയാക്കിയത്.
ബന്ദിമോചനം ഇങ്ങനെ
ഹമാസ് ബന്ദികളാക്കിയ 250 പേരിൽ ജീവിച്ചിരിക്കുന്ന 100 പേരെയാണ് വെടിനിർത്തലിന്റെ ഭാഗമായി വിട്ടയക്കുന്നത്. ആദ്യഘട്ടത്തിൽ സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ, പരിക്കേറ്റവർ എന്നിങ്ങനെ 33 ബന്ദികളെ ഹമാസും, കുട്ടികളും സ്ത്രീകളുമടക്കം 1890 തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. ഏഴാംനാൾ നാലുപേർ, പതിനാലാം നാൾ മൂന്നുപേർ, 28, 35 ദിവസങ്ങളിൽ മൂന്നുപേർ വീതം, വെടിനിർത്തലിന്റെ അവസാനവാരം മറ്റുള്ളവർ എന്നിങ്ങനെയായിരിക്കും ബന്ദികളുടെ മോചനം.ആദ്യഘട്ട വെടിനിർത്തലിന്റെ 16–-ാം ദിവസം രണ്ടാംഘട്ടത്തിനായുള്ള ചർച്ചകൾ തുടങ്ങും. ആകെ മൂന്നുഘട്ട വെടിനിർത്തലെന്നാണ് ധാരണ. ആദ്യഘട്ടത്തിൽ ഗാസയുടെ ചില മേഖലകളിൽനിന്ന് ഇസ്രയേൽ സൈന്യം ബഫർസോണിലേക്ക് മാറും. മൂന്നാംഘട്ടം പൂർത്തിയാകുമ്പോഴേക്കും പൂർണ സൈനിക പിന്മാറ്റം.
ജൂത സെറ്റിൽമെന്റുകളും ഭീഷണി
ജൂത സെറ്റിൽമെന്റുകൾ വ്യാപിപ്പിച്ച് പലസ്തീൻ മേഖലകളെ ഒറ്റപ്പെടുത്തി കലാപം സൃഷ്ടിക്കുകയാണ് ഇസ്രയേൽ സർക്കാർ. വെസ്‌റ്റ് ബാങ്കിൽ നിലവിൽ ഏഴുലക്ഷം ജൂതകുടിയേറ്റക്കാരുണ്ട്. അത് ഇസ്രയേൽ ജനസംഖ്യയുടെ പത്തുശതമാനംവരും. വെസ്‌റ്റ് ബാങ്കിൽ സർക്കാർ നിർമിച്ച 150 സെറ്റിൽമെന്റുകളിലും 128 ഔട്ട്‌പോസ്റ്റുകളിലുമായി ജീവിക്കുന്നു. 1967ൽ ആറുദിനം നീണ്ട യുദ്ധത്തിൽ വെസ്‌റ്റ് ബാങ്കും കിഴക്കൻ ജറുസലേമും പിടിച്ചെടുത്താണ് ഇസ്രയേൽ ജൂത സെറ്റിൽമെന്റുകൾ നിർമിക്കാൻ തുടങ്ങിയത്. നിലവിൽ വെസ്‌റ്റ് ബാങ്കിന്റെ 40 ശതമാനവും സെറ്റിൽമെന്റുകളാണ്. 1993ൽ ഓസ്‌ലോ കരാർ ഒപ്പിട്ടതിനുശേഷം ഇസ്രയേൽ സർക്കാർ നേരിട്ടുള്ള ജൂത സെറ്റിൽമെന്റ് നിർമാണം നിർത്തിയിരുന്നു. 2017ൽ ഇത് പുനരാരംഭിച്ചു. നെതന്യാഹുവാണ് ഇതിന് ഏറ്റവുമധികം പ്രോസ്താഹനം നൽകിയത്. സെറ്റിൽമെന്റുകളിലെ ജൂത കുടിയേറ്റക്കാർ പലസ്തീൻകാരെ നിരന്തരം ആക്രമിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നു.
വെടിനിര്‍ത്തൽ കരാറിനെ സ്വാഗതം ചെയ്യുന്നു: സിപിഐ എം
ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സിപിഐ എം കേന്ദ്രകമ്മിറ്റി സ്വാഗതംചെയ്തു. 15 മാസത്തിലേറെയായി ഗാസയിലെ പലസ്‌തീൻ ജനതയ്‌ക്കെതിരെ ഇസ്രയേൽ നടത്തിയ വംശഹത്യയിൽ 46,000-ത്തിലധികം പേർക്ക് ജീവൻ നഷ്‌ടമായി. 1,20,000ത്തിലേറെ പേർക്ക് പരിക്കേറ്റു.സമാധാനം നിലനിർത്തുകയും രാഷ്‌ട്രീയ ഒത്തുതീർപ്പു പുനഃസ്ഥാപിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. സമാധാനം സ്ഥാപിക്കുന്നതിനും സ്വതന്ത്ര പലസ്‌തീൻ രാഷ്‌ട്രം രൂപീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും ഇന്ത്യൻ സർക്കാർ നയതന്ത്രപരമായി പ്രവർത്തിക്കണമെന്നും കേന്ദ്രകമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
India
ഗാസയിലെ ഫോട്ടോ ജേണലിസ്റ്റ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

ഗാസ സിറ്റി: ഗാസയിലെ ഫോട്ടോ ജേണലിസ്റ്റ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. 18 മാസത്തോളം ഗാസയിലെ സംഘർഷം റിപ്പോർട്ട് ചെയ്ത വാർ ഫോട്ടോ ജേണലിസ്റ്റ് ഫാത്തിമ ഹസൂന(25) ആണ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഫാത്തിമയ്ക്കൊപ്പം ഗർഭിണിയായ സഹോദരി ഉൾപ്പെടെ കുടുംബത്തിലെ ഏഴ് അംഗങ്ങളും കൊല്ലപ്പെട്ടു. ബുധനാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫാത്തിമയുടെ മാതാപിതാക്കൾ രക്ഷപ്പെട്ടെങ്കിലും ഇരുവർക്കും ഗുരുതരമായ പരിക്കേറ്റിരുന്നു. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ സൈനികർക്കും സാധാരണക്കാർക്കും നേരെ ആക്രമണം നടത്തിയ ഒരു ഹമാസ് അംഗത്തെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
വിവാഹത്തിന് ദിവസങ്ങൾ ശേഷിക്കെയാണ് ഫാത്തിമ കൊല്ലപ്പെട്ടത്. അടുത്ത മാസം നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ഫാത്തിമയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഒരുങ്ങുകയായിരുന്നു. “ഞാൻ മരണപ്പെട്ടാൽ അത് കേവലം ബ്രേക്കിങ് ന്യൂസോ ഒരു സംഖ്യയോ ആയി മാത്രം ഒതുങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ലോകം കേൾക്കുന്ന മരണമാണ് എനിക്ക് വേണ്ടത്. എന്റെ മരണം പ്രതിധ്വനിക്കണം. കാലമോ സ്ഥലമോ കുഴിച്ചുമൂടാത്ത അനശ്വര ചിത്രങ്ങളും എനിക്ക് വേണം”- എന്നാണ് 2024 ഓഗസ്റ്റിൽ ഫാത്തിമ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത്. 2023 ഒക്ടോബർ 7ന് ഗാസയിൽ സംഘർഷം ആരംഭിച്ചതു മുതൽ 51,000ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. കൊല്ലപ്പെട്ടതിൽ പകുതിയിലധികവും സ്ത്രീകളും കുട്ടികളുമാണ്. 15 മാസങ്ങൾ നീണ്ട രക്തച്ചൊരിച്ചിലുകൾക്കൊടുവിൽ കഴിഞ്ഞ ജനുവരിയിലാണ് ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത്. മാർച്ചിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയിരുന്നു. ഇതിന് ശേഷം 30 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.
India
വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് തീവ്ര ക്രിസ്ത്യന്‍ സംഘടനയായ കാസ സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് തീവ്ര ക്രിസ്ത്യന്‍ സംഘടനയായ കാസ സുപ്രീംകോടതിയില്‍. കേരളത്തില്‍ നിന്നും നിയമത്തെ പിന്തുണച്ച് സുപ്രീംകോടതിയെ പിന്തുണയ്ക്കുന്ന ആദ്യ സംഘടനയാണിത്. വഖഫ് നിയമഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കാസയും കക്ഷി ചേര്‍ന്നത്. മുനമ്പത്തെ 610 കുടുംബങ്ങളുടെ പ്രശ്‌നം വഖഫ് നിയമം മൂലമല്ല സംഭവിച്ചതെന്ന് വരുത്തി തീര്‍ത്ത് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള മുസ്ലിംലീഗിന്റെ ശ്രമത്തെ തടയുവാനും ഭേദഗതി റദ്ദാക്കരുത് എന്ന് ആവശ്യപ്പെട്ടുമാണ് കാസ സുപ്രീംകോടതിയെ സമീപിച്ചത്കാസയ്ക്കുവേണ്ടി അഡ്വക്കേറ്റ് കൃഷ്ണരാജ്, അഡ്വക്കേറ്റ് ടോം ജോസഫ് എന്നിവര്‍ ഹാജരാവും. മുസ്ലീം ലീഗിന് പുറമെ കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, നടന്‍ വിജയ്യുടെ ടിവികെ, ആര്‍ജെഡി, ജെഡിയു, അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം, എഎപി തുടങ്ങിയ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും നിയമ ഭേദഗതിയെ എതിര്‍ത്ത് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി, ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന്‍, തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര, ആര്‍ജെഡി എംപിമാരായ മനോജ് കുമാര്‍ ഝാ, ഫയാസ് അഹമ്മദ്, കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ് തുടങ്ങി നിരവധി വ്യക്തികളും ബില്ലിനെ ചോദ്യം ചെയ്യുന്ന ഹര്‍ജിക്കാരില്‍ ഉള്‍പ്പെടുന്നു. മത സംഘടനകളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷാദ് മദനി എന്നിവരും നിയമത്തെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയിട്ടുണ്ട്.
India
പരിസ്ഥിതി സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷിക്കാന്‍ തങ്ങള്‍ ഏതറ്റംവരേയും പോകുമെന്ന് സുപ്രീംകോടതി. ഹൈദരാബാദ് സര്‍വകലാശാലയ്ക്ക് സമീപത്തെ 400 ഏക്കറിലെ മരംമുറി വിഷയത്തില്‍ പൂര്‍ണമായും തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടാണ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശമുണ്ടായത്. പ്രദേശത്തെ മരങ്ങളുടെ എണ്ണം എങ്ങനെ വര്‍ധിപ്പിക്കാമെന്ന് പരിശോധിക്കുമെന്നും കോടതി പറഞ്ഞു.ഹൈദരാബാദ് സര്‍വകലാശാലയ്ക്ക് സമീപം 400 ഏക്കറിലെ മരം മുറിക്കുന്നത് ഏപ്രില്‍ മൂന്നിന് സുപ്രീംകോടതി തടഞ്ഞിരുന്നു. വലിയ തോതില്‍ ഇവിടെ മരംമുറി നടന്നതായ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമായിരുന്നു നടപടി. മരംമുറിക്കെതിരേ സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. കാഞ്ച ഗച്ചിബൗളി ഗ്രാമത്തിലാണ് ഐടി വികസന പദ്ധതിക്കായി തെലങ്കാന വ്യവസായിക അടിസ്ഥാനസൗകര്യ കോര്‍പ്പറേഷന്‍ വഴി സര്‍ക്കാര്‍ 400 ഏക്കര്‍ ഭൂമി ഉപയോഗപ്പെടുത്തുന്നത്. ഇതിനുവേണ്ടി വ്യാപകമായി മരംമുറിച്ചുതുടങ്ങിയതോടെയാണ് പ്രതിഷേധമുയര്‍ന്നത്. പ്രദേശത്തെ വന്യജീവികളെ എങ്ങനെ സംരക്ഷിക്കാമെന്ന് പരിശോധിക്കാന്‍ തെലങ്കാന സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്