Kannur
നഗരത്തിലെ മാലിന്യം നടാലിൽ തള്ളി; കാൽലക്ഷം പിഴ ചുമത്തി

കണ്ണൂർ: നഗരത്തിലെ മാലിന്യം നടാലിൽ തള്ളിയ സംഭവത്തിൽ കാൽലക്ഷം രൂപ പിഴ ചുമത്തി ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡ്. നഗരത്തിലെ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അനധികൃതമായി മാലിന്യം ശേഖരിച്ച് നടാലിലെ തോടിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽ തള്ളിയതിനാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് മഹേഷ് കെ. തലമുണ്ട, ബാബു കുറ്റിക്കകം എന്നിവർക്ക് 5000 രൂപ വീതം പിഴ ചുമത്തിയത്.മാലിന്യം തള്ളുന്നതിനായി കൈമാറിയ രണ്ട് സ്ഥാപനങ്ങൾക്കും വ്യക്തിക്കും 5000 രൂപ വീതം പിഴ ചുമത്തുന്നതിനും സ്ക്വാഡ് നിർദേശം നൽകി. മാലിന്യം സ്വന്തം ചെലവിൽ വീണ്ടെടുത്ത് തരംതിരിച്ച് സംസ്കരിക്കാനായി അംഗീകൃത ഏജൻസികൾക്ക് നൽകാൻ ബന്ധപ്പെട്ട കക്ഷികൾക്ക് കർശന നിർദേശം നൽകി. കെട്ടിട നിർമാണ അവശിഷ്ടങ്ങൾ, മോഡുലർ കിച്ചന്റെ പാക്കിങ് കവറുകൾ, ഫ്ലക്സ് ബോർഡിന്റെ ഭാഗങ്ങൾ, കാർഷിക നഴ്സറിയിൽ നിന്നുള്ള പ്ലാസ്റ്റിക് പൂച്ചട്ടികൾ, കാലാവധി കഴിഞ്ഞ വളങ്ങൾ, മറ്റുള്ള ജൈവ അജൈവ മാലിന്യങ്ങൾ എന്നിവ വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച് ടിപ്പർ ലോറിയിൽ കൊണ്ടുവന്ന് നടാലിൽ തള്ളിയതായാണ് ജില്ല സ്ക്വാഡ് കണ്ടെത്തിയത്.അവശിഷ്ടങ്ങളിൽ നിന്നും ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മാലിന്യം തള്ളിയവരെ എൻഫോഴ്സ്മെന്റ് സ്ക്വാഡും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും ചേർന്ന് കണ്ടെത്തിയത്. രണ്ടു ദിവസമായി നടന്ന പരിശോധനയിൽ ജില്ല എൻഫോസ്മെന്റ് സ്ക്വാഡ് ലീഡർ എം. ലജി, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, ശെരികുൽ അൻസാർ, കോർപറേഷൻ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. അനീഷ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. ശ്രുതി, കണ്ടിജന്റ് ജീവനക്കാരായ സി.പി. ശ്യാമേഷ്, എം. രാജീവൻ എന്നിവർ പങ്കെടുത്തു.
Kannur
കണ്ണൂർ സർവകലാശാലാ വാർത്തകൾ


പി.എച്ച്.ഡി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
കണ്ണൂർ സർവ്വകലാശാല 2025 വർഷത്തെ ഇൻഫോർമേഷൻ ടെക്നോളജി & കമ്പ്യൂട്ടർ സയൻസ് വിഷയത്തിനായി 27.03.2025 ന് മാങ്ങാട്ട്പറമ്പ് ക്യാമ്പസിൽ വച്ച് നടത്തിയ പി.എച്ച്.ഡി. പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഇന്റർവ്യൂ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
പരീക്ഷാഫലത്തിനായി സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക (https://research.kannuruniversity.ac.in).
പരീക്ഷാ വിജ്ഞാപനം
മെയ് 14 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം റഗുലർ/ (റഗുലർ /സപ്ലിമെന്ററി/ ഇംപ്രൂവ്മെൻറ് (ഏപ്രിൽ 2025) പരീക്ഷകൾക്ക് 22.04.2025 മുതൽ 25.04.2025 വരെ പിഴയില്ലാതെയും 26.04.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ സമയം പുന:ക്രമീകരിച്ചു
കണ്ണൂർ സർവ്വകലാശാലയ്ക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റെഗ്രേറ്റഡ് എം.എസ്.സി. ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് പ്രോഗ്രാമിൻറെ എട്ടാം സെമസ്റ്റർ (റഗുലർ /സപ്ലിമെന്ററി/ ഇംപ്രൂവ്മെൻറ്) ഏപ്രിൽ 2025 പരീക്ഷയുടെ സമയക്രമം രാവിലെ 10.00 മണിമുതൽ 1.00 മണി വരെയെയും വെള്ളിയാഴ്ച ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 12.30 വരെയും ആയിരിക്കും. പരീക്ഷാ തീയതിയിൽ മാറ്റമില്ല.
Kannur
വിദ്യാർഥികളുടെ യാത്രാപാസ് കാലാവധി നീട്ടി


കണ്ണൂർ: പ്രൈവറ്റ് കോളജുകളുടെ സിലബസ് പ്രകാരമുള്ള കോഴ്സുകൾ തീരാത്തതിനാൽ വിദ്യാർഥികളുടെ യാത്രാപാസിന്റെ കാലാവധി 2025 മെയ് 31 വരെ നീട്ടിയതായി കണ്ണൂർ ആർടിഒ അറിയിച്ചു. നിലവിൽ മാർച്ച് 31 വരെയുള്ള യാത്രാ പാസിൽ ഇത് രേഖപ്പെടുത്തേണ്ടതില്ല. ഈ പാസുകൾ മെയ് 31 വരെ നീട്ടിയതായി കണക്കാക്കാവുന്നതാണെന്ന് അറിയിച്ചു.
Kannur
വിനോദ സഞ്ചാരികള്‍ക്ക് കാഴ്ച്ചയുടെ ഉത്സവമൊരുക്കി കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ്


കണ്ണൂർ: ഒൻപതാമത് മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് മാർച്ച് 29 മുതല്‍ ഏപ്രില്‍ 21 വരെ മുഴപ്പിലങ്ങാട് ബീച്ച് സെൻട്രല്‍ പാർക്കില്‍ നടത്തുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബില്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് ആറിന് സമാധാനത്തിൻ്റെ പ്രതീകമായ വെള്ളരിപ്രാവുകളെ പറത്തി ബീച്ച് ഫെസ്റ്റിലേക്ക് ആളുകളെ പ്രവേശിപ്പിക്കും. വിശാലമായ പുഷ്പോത്സവം, അമ്യൂസ്മെൻ്റ് പാർക്ക്, പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും വിവിധ മത്സര പരിപാടികള്‍, എല്ലാ ദിവസവും പ്രശസ്തരായ കലാകാരൻമാർ അണിനിരക്കുന്ന കലാവിരുന്ന്,രുചികരമായ ഫുഡ് കോർട്ട്. സാംസ്കാരിക സായാഹ്നം എന്നിവ നടത്തും. മുതിർന്നവർക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമായ പ്രവേശന നിരക്ക്.ഹരിത കർമ്മസേനയുടെ നേതൃത്വത്തില്‍ കടലോര ശുചീകരണം, വിശാലമായ പാർക്കിങ് സംവിധാനം, ബീച്ച് ഹോം ഗാർഡുകളുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഏർപ്പെടുത്തിയതായി സംഘാടകള്‍ അറിയിച്ചു. വാർത്താ സമ്മേളനത്തില്‍ കെ. ശോഭ,എം വി ഹാഫിസ് , കെ. രത്ന ബാബു, കു നോത്ത് ബാബു എന്നിവരും പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്