Connect with us

Kannur

അനധികൃത ചെങ്കല്ല് ഖനനം;12 ലോറികൾ പിടിച്ചെടുത്തു; 2.33 ലക്ഷം പിഴ ചുമത്തി

Published

on

Share our post

ക​ണ്ണൂ​ർ: ക​ല്യാ​ട് വി​ല്ലേ​ജ് പ​രി​ധി​യി​ലെ അ​ന​ധി​കൃ​ത ചെ​ങ്ക​ല്ല് ഖ​ന​ന​ത്തി​നെ​തി​രെ ന​ട​പ​ടി. മൈ​നി​ങ് ആ​ന്‍ഡ് ജി​യോ​ള​ജി വ​കു​പ്പ് വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 12 ലോ​റി​ക​ളും മ​ണ്ണു​മാ​ന്തി​യ​ന്ത്ര​വും പി​ടി​ച്ചെ​ടു​ത്തു.

2.33 ല​ക്ഷം രൂ​പ പി​ഴ​യി​ന​ത്തി​ല്‍ ഈ​ടാ​ക്കി. മേ​ഖ​ല​യി​ലെ കൂ​ടു​ത​ൽ അ​ന​ധി​കൃ​ത ചെ​ങ്ക​ല്ല് പ​ണ​ക​ള്‍ക്കെ​തി​രെ​യും ന​ട​പ​ടി തു​ട​ങ്ങി. വ​രും​ദി​വ​സ​ങ്ങ​ളി​ലും തു​ട​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​രു​മെ​ന്ന് ജി​യോ​ള​ജി​സ്റ്റ് കെ.​ആ​ര്‍. ജ​ഗ​ദീ​ശ​ന്‍ അ​റി​യി​ച്ചു.നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി മേ​ഖ​ല​യി​ൽ ചെ​ങ്ക​ല്ല് ഖ​ന​നം ന​ട​ക്കു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ക​ല്യാ​ട് സ്ഥാ​പി​ക്കു​ന്ന രാ​ജ്യാ​ന്ത​ര ആ​യു​ർ​വേ​ദ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​നാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് ഉ​ൾ​പ്പെ​ടെ അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ക്കു​ന്നു​ണ്ട്.

ഏ​താ​നും സെ​ന്റ് സ്ഥ​ല​ത്തി​നു മാ​ത്രം അ​നു​മ​തി വാ​ങ്ങി​യ ശേ​ഷം ഏ​ക്ക​ർ ക​ണ​ക്കി​നു സ്ഥ​ലം അ​ന​ധി​കൃ​ത​മാ​യി ഖ​ന​നം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ക്കു​ന്ന​താ​യ പ​രാ​തി​ക​ളെ തു​ട​ർ​ന്ന് നേ​ര​ത്തെ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ക​ല​ക്ട​ർ ഖ​ന​നം നി​രോ​ധി​ച്ചി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് ഖ​ന​നം പു​ന​രാ​രം​ഭി​ച്ച​ത്.ജി​ല്ല​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. വെ​ള്ളോ​റ വി​ല്ലേ​ജി​ലെ കോ​യി​പ്ര​ത്ത് ജി​ല്ല ഭ​ര​ണ​കൂ​ടം അ​ട​ച്ചു​പൂ​ട്ടി​യ ചെ​ങ്ക​ൽ ക്വാ​റി​ക​ളി​ൽ ഖ​ന​നം പു​ന​രാ​രം​ഭി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണ​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ജി​ല്ല ക​ല​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന‍ല്‍കി​യി​രു​ന്നു. അ​ന​ധി​കൃ​ത ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കാ​ൻ നി​ര​വ​ധി ത​വ​ണ സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യി​ട്ടും പി​ഴ ചു​മ​ത്തി​യി​ട്ടും തു​ട​രു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.


Share our post

Kannur

ശ്രീ സുന്ദരേശ്വര ക്ഷേത്രം മഹോത്സവത്തിന് ആറിന് തുടക്കം

Published

on

Share our post

കണ്ണൂർ: തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിലെ ഈ വർഷത്തെ മഹോത്സവം ആറ് മുതൽ 13 വരെ വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കും.ആറിന് വൈകിട്ട് 5 .55 ന് കൊടിയേറ്റവും പതിമൂന്നിന് വൈകീട്ട് നാലിന് ക്ഷേത്രത്തിൽ നിന്നും പയ്യാമ്പലം കടൽത്തീരത്തേക്ക് പുറപ്പെടുന്ന ആറാട്ട് എഴുന്നള്ളിപ്പ് അവിടുത്തെ കർമ്മങ്ങൾ പൂർത്തിയാക്കി ക്ഷേത്രത്തിൽ തിരിച്ചെത്തി രാത്രി കൊടിയിറക്കുന്നതോടു കൂടി മഹോത്സവം സമാപിക്കും.രണ്ടാമത്തെ ദിവസം മുതൽ ഏഴാമത്തെ ദിവസം വരെ ക്ഷേത്രത്തിൽ രാവിലെ ഏഴരക്ക് ഭജനയും രാത്രി ഏഴര മുതൽ എട്ടര വരെ പ്രമുഖരുടെ ആദ്ധ്യാത്മിക പ്രഭാഷണങ്ങളും പ്രത്യേക ദിവസങ്ങളിൽ ആചാര വെടിക്കെട്ടും ഉണ്ടായിരിക്കും.എല്ലാദിവസവും രാത്രി 8.45 മുതൽ പ്രസിദ്ധ കലാകാരന്മാരും കലാസംഘടനകളും അണിനിരക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.എല്ലാദിവസവും രാത്രി അന്നപ്രസാദവും ഉണ്ടാകും.14ന് ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെ സമൂഹസദ്യയും ഉണ്ടായിരിക്കും. മഹോത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെയും വൈകീട്ടും കാഴ്ച ശീവേലിയുണ്ടാകും.


Share our post
Continue Reading

Kannur

മസ്‌കത്ത്-കണ്ണൂർ റൂട്ടിൽ നേരിട്ടുള്ള സർവീസ് ആരംഭിച്ച് ഇൻഡിഗോ

Published

on

Share our post

കണ്ണൂർ- മസ്‌കത്ത് റൂട്ടിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. മലബാർ മേഖലയ്ക്കും ഗൾഫിനും ഇടയിലുള്ള വ്യോമഗതാഗതം ഇതോടെ കൂടുതൽ ശക്തിപ്പെടും. പുതിയ റൂട്ടിൽ ചൊവ്വ,വ്യാഴം,ശനി എന്നീ മൂന്ന് ദിവസങ്ങളിൽ ആണ് സർവീസ് ഉണ്ടാവുക. ആഭ്യന്തര, അന്തർദേശീയ യാത്രകൾക്കുള്ള ഒരു പ്രധാന കേന്ദ്രമായി അതിവേഗം വളർന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്‌കത്തിനെ ഇൻഡിഗോയുടെ ശൃംഖലയിൽ ചേർക്കുന്നത് ഒരു സുപ്രധാന നാഴികക്കല്ലാണ്. കണ്ണൂരിൽ നിന്ന് അർദ്ധരാത്രി 12.40 ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.30 മസ്‌കത്തിൽ എത്തും. തിരിച്ചു മസ്‌കത്തിൽ നിന്ന് 3.35 ന് പുറപ്പെട്ട് രാവിലെ 8.30 ന് കണ്ണൂരിൽ എത്തുന്ന വിധത്തിൽ ആണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.


Share our post
Continue Reading

Kannur

പാപ്പിനിശ്ശേരി ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി ഇഴയുന്നു

Published

on

Share our post

പാ​പ്പി​നി​ശ്ശേ​രി: പ​ഞ്ചാ​യ​ത്തി​ൽ 4.89 കോ​ടി​യു​ടെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്റെ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്നു. ഭ​ര​ണാ​നു​മ​തി അ​നു​വ​ദി​ച്ചു​കി​ട്ടി​യ പ്ര​കാ​രം എ​സ്റ്റി​മേ​റ്റ്, ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി അ​തി​വേ​ഗ​ത്തി​ലാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി തു​ട​ങ്ങി​യി​രു​ന്ന​ത്. ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​നാ​വ​ശ്യ​മാ​യ പൈ​ലി​ങ് പ്ര​വൃ​ത്തി തു​ട​ങ്ങി നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും എ​ത്തി​ച്ചു. ഇ​തി​നു​ശേ​ഷം പ്ര​വൃ​ത്തി ഇ​ഴ​യു​ക​യാ​ണ്. പൈ​ലി​ങ് അ​ട​ക്ക​മു​ള്ള പ്ര​വൃ​ത്തി​യു​ടെ പാ​ർ​ട്ട് ബി​ൽ അം​ഗീ​ക​രി​ച്ചു ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് പ്ര​വൃ​ത്തി മ​ന്ദ​ഗ​തി​യി​ലാ​യ​തെ​ന്നാ​ണ് വി​വ​രം.ക​ഴി​ഞ്ഞ ഇ​ട​തു സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് കാ​യി​ക മ​ന്ത്രി​യാ​യി​രു​ന്ന ഇ.​പി. ജ​യ​രാ​ജ​നാ​ണ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. പാ​പ്പി​നി​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന​ടു​ത്ത് ഒ​രേ​ക്ക​റോ​ളം ഭൂ​മി​യി​ലാ​ണ് സ്റ്റേ​ഡി​യം പ​ണി ആ​രം​ഭി​ച്ച​ത്. കാ​യി​ക വ​കു​പ്പ് എ​ൻ​ജീ​നീ​യ​റി​ങ് വി​ഭാ​ഗം മ​ണ്ണ് പ​രി​ശോ​ധ​ന​യു​ൾ​പ്പെ​ടെ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ളെ​ല്ലാം നേ​ര​ത്തേ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. കാ​യി​ക വ​കു​പ്പി​ന് കീ​ഴി​ൽ ആ​രം​ഭി​ച്ച സ്പോ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​നാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്. 2023ൽ ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ട​തെ​ങ്കി​ലും പ്ര​വൃ​ത്തി എ​ങ്ങു​മെ​ത്തി​യി​ല്ല.


Share our post
Continue Reading

Trending

error: Content is protected !!