നിറയെ നിറക്കാഴ്ചകൾ താരമായി ഇരപിടിയൻ സസ്യങ്ങൾ

കണ്ണൂർ:പുഷ്‌പോത്സവത്തിലെ പ്രധാന ആകർഷണമായി ഇരപിടിയൻ സസ്യങ്ങൾ. ഇരകളെ ആകർഷിച്ച് കെണിയിൽ വീഴ്‌ത്തി ആഹാരമാക്കുന്ന സഞ്ചിയോടുകൂടിയ ഇനങ്ങളാണ് ഉള്ളത് (കാർണിവോറസ്). അകത്തളങ്ങൾക്ക് ഭംഗികൂട്ടാനുള്ള ഇൻഡോർ ഹാങ്ങിങ് പ്ലാന്റ് അലങ്കാരച്ചെടികളിൽ താരം ഇരപിടിയനാണ്. ചൈനയിൽനിന്ന് ഇറക്കുമതിചെയ്‌ത ഇനമാണ് പുഷ്‌പോത്സവത്തിലെത്തിച്ചത്. പ്രാണികൾ, പല്ലി, ചെറിയ എലികൾ എന്നിവയെ കെണിയിൽ വീഴ്‌ത്തി ആഹാരമാക്കും. വളരാൻ വളം ഒട്ടും വേണ്ടെന്നതും വെള്ളം മതിയെന്നതും ഇവ അകത്തളങ്ങളെ പ്രിയങ്കരമാക്കുന്നു. സ്‌നേഹസംഗമം ഇന്ന് വ്യത്യസ്‌തമേഖലകളിൽ കഴിവു തെളിയിച്ച ഭിന്നശേഷിക്കാരെ ശനി രാവിലെ 10ന് പുഷ്‌പോത്സവ നഗരിയിൽ ആദരിക്കും. എം. വിജിൻ എം.എൽ.എ ഉദ്‌ഘാടനംചെയ്യും. പകൽ 2.30ന് മുതിർന്നവർക്കുള്ള വെജിറ്റബിൾ കാർവിങ് മത്സരം. വൈകിട്ട് നാലിന് പുഷ്‌പാലങ്കാര ക്ലാസ്. ആറിന് നൃത്തസംഗീത സന്ധ്യ.