സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

പേരാവൂര്‍: പഞ്ചായത്ത് പ്രസിഡന്റിന്റെയടക്കം ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമത്തില്‍ അശ്ലീലമായി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വായന്നൂര്‍ കണ്ണമ്പള്ളിയിലെകുന്നുമ്മല്‍ അഭയ് (20) ആണ് വയനാട് പടിഞ്ഞാറെത്തറയില്‍ നിന്ന് അറസ്റ്റിലായത്. കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.അഭയിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത അന്വേഷണസംഘം കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. സമാനമായ സംഭവത്തില്‍ അഭയിനെതിരെ പേരാവൂര്‍ പോലീസ് മുന്‍പും കേസെടുത്തിരുന്നു.കഴിഞ്ഞ ദിവസമാണ് കോളയാട് പഞ്ചായത്ത് പ്രസിഡന്റിനെയടക്കം 12 ഓളം സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമത്തില്‍ അഭയ് പ്രചരിപ്പിച്ചത്.