വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു ; വിവിധ പദ്ധതികളില്‍ സഹായധനം

Share our post

കേരളത്തിലെ മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബങ്ങളിലുള്ളവര്‍ക്ക്, വിദ്യാഭ്യാസത്തിനും പ്രവേശന/മത്സര പരീക്ഷാ പരിശീലനത്തിനും 2024-2025 വര്‍ഷത്തേക്കു നല്‍കുന്ന വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പുകള്‍ക്ക് കേരളസംസ്ഥാന മുന്നാക്കസമുദായ ക്ഷേമ കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. വിവിധ പദ്ധതികളില്‍ക്കൂടി സഹായധനം അനുവദിക്കും.പദ്ധതികളും സഹായധനവും

•ഹൈസ്‌കൂള്‍ (സര്‍ക്കാര്‍/എയ്ഡഡ്) പഠനത്തിന് (ക്ലാസ് 8, 9, 10) പ്രതിവര്‍ഷം 2500 രൂപ സ്‌കോളര്‍ഷിപ്പ്. മുന്‍വാര്‍ഷികപരീക്ഷയില്‍ 70 ശതമാനം മാര്‍ക്ക് വേണം. മൊത്തം 2820 സ്‌കോളര്‍ഷിപ്പുകള്‍

•ഹയര്‍സെക്കന്‍ഡറി പഠനത്തിന് (ക്ലാസ് 11, 12- സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളിലെ പഠനത്തിന്) പ്രതിവര്‍ഷം 4000 രൂപ സ്‌കോളര്‍ഷിപ്പ്. എസ്.എസ്.എല്‍.സി./തത്തുല്യ പരീക്ഷയില്‍ ബി+ ഗ്രേഡ്/70 ശതമാനം മാര്‍ക്ക് വേണം. 3176 പേര്‍ക്ക്

* ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് പരമാവധി 6000 രൂപ സഹായധനമായി ലഭിക്കും (317 പേര്‍ക്ക്). കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ റിസര്‍ച്ച് ആന്‍ഡ് സയന്റിഫിക് സ്ഥാപനങ്ങള്‍, കേന്ദ്രസര്‍വകലാശാലകള്‍, കേരളത്തിനുപുറത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അഖിലേന്ത്യാതലത്തിലുള്ള മത്സരപരീക്ഷകള്‍വഴിമാത്രം പ്രവേശനം ലഭിച്ച കോഴ്‌സുകള്‍ എന്നിവയിലൊന്നിലാകണം പഠനം. എസ്.എസ്.എല്‍.സി./തത്തുല്യ പരീക്ഷയില്‍ ബി ഗ്രേഡ്/60 ശതമാനം മാര്‍ക്ക് വേണം.

* ബിരുദപഠനത്തിന് പ്രൊഫഷണല്‍ കോഴ്‌സ് (1133 പേര്‍ക്ക്) എങ്കില്‍ 8000 രൂപയും നോണ്‍ പ്രൊഫഷണല്‍ കോഴ്‌സ് (3176 പേര്‍ക്ക്) എങ്കില്‍ 6000 രൂപയും ലഭിക്കും. കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ റിസര്‍ച്ച് ആന്‍ഡ് സയന്റിഫിക് സ്ഥാപനങ്ങള്‍, കേന്ദ്രസര്‍വകലാശാലകള്‍, കേരളത്തിനുപുറത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അഖിലേന്ത്യാതലത്തിലുള്ള മത്സരപരീക്ഷകള്‍വഴിമാത്രം പ്രവേശനം ലഭിച്ച കോഴ്‌സുകള്‍ എന്നിവയിലൊന്നിലാകണം പഠനം. പ്ലസ്ടുതലത്തില്‍ 70 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡ് വേണം

* ബിരുദാനന്തര ബിരുദപഠനത്തിന് പ്രൊഫഷണല്‍ കോഴ്‌സ് (80 എണ്ണം) എങ്കില്‍ പ്രതിവര്‍ഷം 16,000 രൂപയും നോണ്‍ പ്രൊഫഷണല്‍ കോഴ്‌സ് (530 എണ്ണം) എങ്കില്‍ 10,000 രൂപയും ലഭിക്കും. കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച, കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ റിസര്‍ച്ച് ആന്‍ഡ് സയന്റിഫിക് സ്ഥാപനങ്ങള്‍, കേന്ദ്രസര്‍വകലാശാലകള്‍, കേരളത്തിനുപുറത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അഖിലേന്ത്യാതലത്തിലുള്ള മത്സരപരീക്ഷകള്‍വഴിമാത്രം അഡ്മിഷന്‍ ലഭിക്കുന്ന കോഴ്‌സുകള്‍ക്ക്. യോഗ്യതാ കോഴ്‌സ് മാര്‍ക്ക് വ്യവസ്ഥ വിജ്ഞാപനത്തിലുണ്ട്.

* ദേശീയനിലവാരമുള്ള പ്രീമിയര്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് (29 എണ്ണം) പ്രതിവര്‍ഷം പരമാവധി 50,000 രൂപവരെ ലഭിക്കും. പഠനം ഐ.ഐ.ടി., ഐ.ഐ.എം., എ.ഐ.ഐ.എം.എസ്., ജിപ്മര്‍, ഐ.ഐ.എസ്സി., എന്‍.ഐ.ടി., നാഷണല്‍ ലോ സ്‌കൂള്‍, നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, എന്‍.ഐ.എഫ്.ടി. തുടങ്ങിയവയിലായിരിക്കണം

* ഗവേഷണവിദ്യാര്‍ഥികള്‍ക്ക് (മൂന്നുപേര്‍ക്ക്) പ്രതിവര്‍ഷം 25,000 രൂപ. കേരളത്തിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റി, യു.ജി.സി. അംഗീകാരമുള്ള ഇന്ത്യയിലെ ഇതര യൂണിവേഴ്‌സിറ്റികള്‍ (അഖിലേന്ത്യാതലത്തിലുള്ള മത്സരപരീക്ഷകള്‍വഴി സംസ്ഥാനത്തിനുപുറത്തെ സര്‍വകലാശാലകളില്‍ അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്). 55 ശതമാനം മാര്‍ക്കോടെയുള്ള പി.ജി. വേണം

* സി.എ., സി.എസ്., സി.എം.എ. (ഐ.സി.ഡബ്ല്യു.എ.) എന്നീ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് (32 എണ്ണം) പ്രതിവര്‍ഷം 10,000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും. സി.എ., സി.എം.എ., ഇന്റര്‍മീഡിയറ്റ് തലം, സി.എസ്. എക്‌സിക്യുട്ടീവ് തലം പൂര്‍ത്തിയാക്കി നാലുവര്‍ഷം കഴിയാത്തവരെയാണ് പരിഗണിക്കുക

കേരളത്തിലെ മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബങ്ങളിലുള്ളവര്‍ക്ക്, വിദ്യാഭ്യാസത്തിനും പ്രവേശന/മത്സര പരീക്ഷാ പരിശീലനത്തിനും 2024-2025 വര്‍ഷത്തേക്കു നല്‍കുന്ന വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പുകള്‍ക്ക് കേരളസംസ്ഥാന മുന്നാക്കസമുദായ ക്ഷേമ കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. വിവിധ പദ്ധതികളില്‍ക്കൂടി സഹായധനം അനുവദിക്കും.

പദ്ധതികളും സഹായധനവും

•ഹൈസ്‌കൂള്‍ (സര്‍ക്കാര്‍/എയ്ഡഡ്) പഠനത്തിന് (ക്ലാസ് 8, 9, 10) പ്രതിവര്‍ഷം 2500 രൂപ സ്‌കോളര്‍ഷിപ്പ്. മുന്‍വാര്‍ഷികപരീക്ഷയില്‍ 70 ശതമാനം മാര്‍ക്ക് വേണം. മൊത്തം 2820 സ്‌കോളര്‍ഷിപ്പുകള്‍

•ഹയര്‍സെക്കന്‍ഡറി പഠനത്തിന് (ക്ലാസ് 11, 12- സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളിലെ പഠനത്തിന്) പ്രതിവര്‍ഷം 4000 രൂപ സ്‌കോളര്‍ഷിപ്പ്. എസ്.എസ്.എല്‍.സി./തത്തുല്യ പരീക്ഷയില്‍ ബി+ ഗ്രേഡ്/70 ശതമാനം മാര്‍ക്ക് വേണം. 3176 പേര്‍ക്ക്

* ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് പരമാവധി 6000 രൂപ സഹായധനമായി ലഭിക്കും (317 പേര്‍ക്ക്). കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ റിസര്‍ച്ച് ആന്‍ഡ് സയന്റിഫിക് സ്ഥാപനങ്ങള്‍, കേന്ദ്രസര്‍വകലാശാലകള്‍, കേരളത്തിനുപുറത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അഖിലേന്ത്യാതലത്തിലുള്ള മത്സരപരീക്ഷകള്‍വഴിമാത്രം പ്രവേശനം ലഭിച്ച കോഴ്‌സുകള്‍ എന്നിവയിലൊന്നിലാകണം പഠനം. എസ്.എസ്.എല്‍.സി./തത്തുല്യ പരീക്ഷയില്‍ ബി ഗ്രേഡ്/60 ശതമാനം മാര്‍ക്ക് വേണംമുറിയിൽ വെളിച്ചംകണ്ട് കരീനയെന്നുകരുതി,കത്തികാട്ടി പണംചോദിച്ചു, തടഞ്ഞപ്പോൾ കുത്തി; മലയാളി ആയയുടെ മൊഴിമരണക്കിടക്കയിൽ 11 ദിവസം, ഗ്രീഷ്മയെ ഷാരോൺ സംശയിച്ചതേയില്ല; മരണദിവസം അച്ഛനോട് എല്ലാം തുറന്നുപറഞ്ഞു.മാര്‍ക്കോയിലെ വില്ലന് ശേഷം ഒറ്റക്കൊമ്പനിലേക്ക്, കബീര്‍ ദുഹാന്‍ സിങ് വീണ്ടും മലയാളത്തില്‍

* ബിരുദപഠനത്തിന് പ്രൊഫഷണല്‍ കോഴ്‌സ് (1133 പേര്‍ക്ക്) എങ്കില്‍ 8000 രൂപയും നോണ്‍ പ്രൊഫഷണല്‍ കോഴ്‌സ് (3176 പേര്‍ക്ക്) എങ്കില്‍ 6000 രൂപയും ലഭിക്കും. കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ റിസര്‍ച്ച് ആന്‍ഡ് സയന്റിഫിക് സ്ഥാപനങ്ങള്‍, കേന്ദ്രസര്‍വകലാശാലകള്‍, കേരളത്തിനുപുറത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അഖിലേന്ത്യാതലത്തിലുള്ള മത്സരപരീക്ഷകള്‍വഴിമാത്രം പ്രവേശനം ലഭിച്ച കോഴ്‌സുകള്‍ എന്നിവയിലൊന്നിലാകണം പഠനം. പ്ലസ്ടുതലത്തില്‍ 70 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡ് വേണം

* ബിരുദാനന്തര ബിരുദപഠനത്തിന് പ്രൊഫഷണല്‍ കോഴ്‌സ് (80 എണ്ണം) എങ്കില്‍ പ്രതിവര്‍ഷം 16,000 രൂപയും നോണ്‍ പ്രൊഫഷണല്‍ കോഴ്‌സ് (530 എണ്ണം) എങ്കില്‍ 10,000 രൂപയും ലഭിക്കും. കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച, കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ റിസര്‍ച്ച് ആന്‍ഡ് സയന്റിഫിക് സ്ഥാപനങ്ങള്‍, കേന്ദ്രസര്‍വകലാശാലകള്‍, കേരളത്തിനുപുറത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അഖിലേന്ത്യാതലത്തിലുള്ള മത്സരപരീക്ഷകള്‍വഴിമാത്രം അഡ്മിഷന്‍ ലഭിക്കുന്ന കോഴ്‌സുകള്‍ക്ക്. യോഗ്യതാ കോഴ്‌സ് മാര്‍ക്ക് വ്യവസ്ഥ വിജ്ഞാപനത്തിലുണ്ട്.

* ദേശീയനിലവാരമുള്ള പ്രീമിയര്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് (29 എണ്ണം) പ്രതിവര്‍ഷം പരമാവധി 50,000 രൂപവരെ ലഭിക്കും. പഠനം ഐ.ഐ.ടി., ഐ.ഐ.എം., എ.ഐ.ഐ.എം.എസ്., ജിപ്മര്‍, ഐ.ഐ.എസ്സി., എന്‍.ഐ.ടി., നാഷണല്‍ ലോ സ്‌കൂള്‍, നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, എന്‍.ഐ.എഫ്.ടി. തുടങ്ങിയവയിലായിരിക്കണം

* ഗവേഷണവിദ്യാര്‍ഥികള്‍ക്ക് (മൂന്നുപേര്‍ക്ക്) പ്രതിവര്‍ഷം 25,000 രൂപ. കേരളത്തിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റി, യു.ജി.സി. അംഗീകാരമുള്ള ഇന്ത്യയിലെ ഇതര യൂണിവേഴ്‌സിറ്റികള്‍ (അഖിലേന്ത്യാതലത്തിലുള്ള മത്സരപരീക്ഷകള്‍വഴി സംസ്ഥാനത്തിനുപുറത്തെ സര്‍വകലാശാലകളില്‍ അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്). 55 ശതമാനം മാര്‍ക്കോടെയുള്ള പി.ജി. വേണം

* സി.എ., സി.എസ്., സി.എം.എ. (ഐ.സി.ഡബ്ല്യു.എ.) എന്നീ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് (32 എണ്ണം) പ്രതിവര്‍ഷം 10,000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും. സി.എ., സി.എം.എ., ഇന്റര്‍മീഡിയറ്റ് തലം, സി.എസ്. എക്‌സിക്യുട്ടീവ് തലം പൂര്‍ത്തിയാക്കി നാലുവര്‍ഷം കഴിയാത്തവരെയാണ് പരിഗണിക്കുക

* മെഡിക്കല്‍/എന്‍ജിനിയറിങ് (യു.ജി./പി.ജി.)/നിയമപഠനം/സി.യു.ഇ.ടി. എന്നിവയുടെ പ്രവേശനപരീക്ഷാ പരിശീലനത്തിന് അടച്ച ഫീസ് തിരികെ ലഭിക്കും. തിരികെ ലഭിക്കാവുന്ന പരമാവധി തുക 10,000 രൂപ. ബിരുദതലത്തില്‍ 480 പേര്‍ക്കും പി.ജി.തലത്തില്‍ 134 പേര്‍ക്കും

* ബാങ്ക്, എസ്.എസ്.സി., പി.എസ്.സി., യു.പി.എസ്.സി. (സിവില്‍ സര്‍വീസസ് പരീക്ഷയൊഴികെ), മറ്റു മത്സരപരീക്ഷകള്‍ എന്നിവയ്ക്കുള്ള പരിശീലനത്തിനായി വിദ്യാസമുന്നതി മത്സരപരീക്ഷാപരിശീലന സഹായധനപദ്ധതി 400 പേര്‍ക്ക് നല്‍കും. പരമാവധി 6000 രൂപ സഹായധനം എന്നതിനു വിധേയമായി പരിശീലനത്തിന് ഒടുക്കിയ ഫീസ് തിരികെ ലഭിക്കും. നിലവാരമുള്ള സ്ഥാപനത്തില്‍ നേരിട്ട് പഠിക്കുകയായിരിക്കണം (ഓണ്‍ലൈന്‍ പരിശീലനത്തിന് സഹായം ലഭിക്കില്ല)

* സിവില്‍ സര്‍വീസസ് പരീക്ഷാപരിശീലനത്തിന് സഹായധനമായി പ്രിലിമിനറി കോഴ്‌സ് പരിശീലനത്തിന് പരമാവധി 15,000 രൂപയും (32 പേര്‍ക്ക്) പ്രിലിമിനറി പാസായശേഷമുള്ള മെയിന്‍ പരീക്ഷാപരിശീലനത്തിന് പരമാവധി 25,000 രൂപയും (എട്ടുപേര്‍ക്ക്) സിവില്‍ സര്‍വീസസ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പരമാവധി 30,000 രൂപയും (നാലുപേര്‍ക്ക്) സഹായധനമായി ലഭിക്കും.

* നെറ്റ്, സെറ്റ്, സി-ടെറ്റ്, കെ-ടെറ്റ് തുടങ്ങിയവയുടെ പരിശീലനത്തിന് (വകുപ്പുതല യോഗ്യതാനിര്‍ണയ പരീക്ഷകള്‍ ഒഴികെ) പരമാവധി 8000 രൂപവരെ സഹായധനം. ഓണ്‍ലൈന്‍ പരിശീലനത്തിന് സഹായം ലഭിക്കില്ല.

ഓരോ പദ്ധതിയുടെയും വിശദാംശങ്ങള്‍, വിശദമായ അര്‍ഹതാ വ്യവസ്ഥകള്‍ (പ്രായവ്യവസ്ഥയുണ്ടെങ്കില്‍ അതുള്‍പ്പെടെ) വെബ്‌സൈറ്റിലെ ബന്ധപ്പെട്ട വിജ്ഞാപനങ്ങളിലുണ്ട്.

•പൊതുവ്യവസ്ഥകള്‍

* അപേക്ഷകര്‍ കേരളത്തിലെ സംവരണ ഇതരവിഭാഗങ്ങളില്‍ പെടുന്നവരായിരിക്കണം

* അപേക്ഷകരുടെ/പിതാവിന്റെ/മാതാവിന്റെ/രക്ഷാകര്‍ത്താവിന്റെ വാര്‍ഷിക കുടുംബവരുമാനം നാലുലക്ഷംരൂപയില്‍ താഴെയായിരിക്കണം
* അപേക്ഷകര്‍ ഉള്‍പ്പെട്ട റേഷന്‍കാര്‍ഡില്‍ അംഗമായ വ്യക്തിയുടെ (മുകളില്‍ സൂചിപ്പിച്ചവരില്‍ ഒരാള്‍) പേരിലായിരിക്കണം കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്

* അപേക്ഷകരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കുമാത്രമേ സഹായധനം നല്‍കൂ

* www.kswcfc.org -ല്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തണം. അപ്പോള്‍ ലഭിക്കുന്ന യൂസര്‍ നെയിം, പാസ്വേഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പ്രൊഫൈല്‍ രൂപപ്പെടുത്തി ജനുവരി 20 വരെ അപേക്ഷിക്കാം

* തിരഞ്ഞെടുപ്പില്‍, കുറഞ്ഞ വരുമാനപരിധിയില്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന നല്‍കും.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!